കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിന്‍റെ വാല്‍ഭാഗം കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

ജക്കാര്‍ത്ത: തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനം ക്യുസെഡ്8501 ന്റെ വാല്‍ഭാഗം ജാവ കടലില്‍ കണ്ടെത്തി. വാല്‍ഭാഗത്താണ് വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് ഉള്ളത്. അതിനാല്‍ തന്നെ വാല്‍ഭാഗം കണ്ടെതതിയത് വിമാന ദുരന്തത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് സഹായകരമാകും.

ഇന്തൊനേഷ്യയിലെ സുരബായ വിമാനത്താവളത്തല്‍ നിന്നും സിംഗപ്പൂരിലേയ്ക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം. 162 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് ജാവ കടലില്‍ കണ്ടെത്തുകയായിരുന്നു. നാല്‍പ്പതോളം മൃതദേഹങ്ങളാണ് തിരച്ചില്‍ സംഘം കണ്ടെത്തിയത്.

AirAsia

വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് ലഭിച്ചാല്‍ മാത്രമേ ദുരന്തത്തിന്റെ കാരണത്തപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിയ്ക്കുകയുള്ളൂ . മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം തകര്‍ന്ന് വീണതെന്നാണ് നിഗമനം . പ്രതികൂല കാവസ്ഥയെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ക്കും ബ്ളാക്ക് ബോക്‌സിനുമായുള്ള തിരച്ചില്‍ ഇടയ്ക്ക് നിര്‍ത്തി വച്ചിരുന്നു .

വിമാനത്തിന്റെ പ്രധാനഭാഗത്തായിരിയ്ക്കും കൂടുതല്‍ മൃതദേഹങ്ങള്‍ എന്നാണ് കരുതുന്നത് . അനുമതി ഇല്ലാത്ത റൂട്ടിലൂടെയാണ് വിമാനം പറന്നത് . തിരച്ചിലില്‍ ലഭിച്ച വിമാനത്തിന്റെ വാല്‍ഭാഗത്ത് ബ്ളാക്ക് ബോക്‌സ് ഉണ്ടെന്നാണ് സൂചന .

English summary
The tail of crashed AirAsia flight QZ8501 has been discovered in the Java Sea, an official has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X