കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഏഷ്യ വിമാനം തകര്‍ന്നത് സ്‌ഫോടനത്തെ തുടര്‍ന്ന്

  • By Gokul
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം തകര്‍ന്നത് സ്‌ഫോടനത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സിന്റെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം ഇന്തോനേഷ്യന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ബ്ലാക് ബോക്‌സിന്റെ വിശദമായ പരിശോധനകള്‍ക്ക് ഇനിയും ദിവസങ്ങളെടുത്തേക്കാം.

കഴിഞ്ഞ ദിവസമാണ് വിമാനം തകര്‍ന്നുവീണ ജാവ കടലിടുക്കില്‍ നിന്നും ബ്ലാക് ബോക്‌സുകള്‍ കണ്ടെടുത്തത്. വിമാനത്തിന്റെ ഡാറ്റാ റെക്കോര്‍ഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍. ഡൗണ്‍ലോഡ് പൂര്‍ത്തിയാകുന്നതോടെ വിമാനം തകര്‍ന്നതിന്റെ കാരണം വ്യക്തമാകും.

air-asia-flight

വിമാനം തകരുന്നതിന് മുന്‍പ് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി കണ്ടെത്തിയതോടെ ഭീകരാക്രമണമാണോ നടന്നതെന്ന കാര്യത്തില്‍ അഭ്യൂഹമുണ്ട്. നേരത്തെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നിട്ടുണ്ടാകുക എന്നായിരുന്നു നിഗനം. പുതിയ വിവരം പുറത്തുവരുന്നതോടെ സംഭവത്തില്‍ ദുരൂഹതയും വര്‍ദ്ധിക്കുകയാണ്. വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്.

ഡിസംബര്‍ 28നാണ് സുരബായ സിംഗപ്പൂര്‍ എയര്‍ ഏഷ്യ വിമാനം ജാവ കടലിടുക്കില്‍ തകര്‍ന്ന് വീണത്. വിമാനത്തില്‍ 162 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ബാക്കിയുള്ള മൃതദേഹത്തിനായും വിമാനത്തിന്റെ പ്രധാന ഭാഗത്തിനായും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

English summary
AirAsia Jet 'Exploded' On Impact With Java Sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X