ഒടുവില്‍ സാദ് ഹരീരി ബൈറൂത്തില്‍ തിരിച്ചെത്തി; വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം

  • Posted By:
Subscribe to Oneindia Malayalam

ബെയ്‌റൂത്ത്: രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാജിവച്ച ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരി ബെയ്‌റൂത്തില്‍ തിരിച്ചെത്തി. പാരിസില്‍ നിന്ന് ബെയ്‌റൂത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് അദ്ദേഹം വിമാനമിറങ്ങിയത്. നവംബര്‍ നാലിന് സൗദി അറേബ്യയില്‍ വച്ച് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച സാദ് അല്‍ ഹരീരി, സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇവിടെ നിന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണിന്റെ ക്ഷണപ്രകാരം പാരിസിലേക്ക് പോയതിന് ശേഷം അവിടെ നിന്നാണ് ഹരീരി സ്വന്തം നാട്ടിലേക്ക് തിരിച്ചത്.

ദിലീപിനെ പൂട്ടാന്‍ മഞ്ജുവിനെ ഇറക്കും... പ്രധാന സാക്ഷി മഞ്ജു തന്നെ, കുറ്റപത്രം ഉച്ചയോടെ

റിയാദില്‍ വച്ച് സൗദിയുടെ ഔദ്യോഗിക ടി.വി ചാനലിലൂടെ രാജി പ്രഖ്യാപിച്ച ഹരീരി, ലബനാന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്റെ ഇടപെടലാണ് രാജിക്ക് കാരണമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയ്‌ക്കെതിരേയും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ആയുധ ബലത്തില്‍ രാജ്യത്ത് എല്ലാം നിയന്ത്രിക്കുന്നത് ഹിസ്ബുല്ലയാണെന്നും രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹരീരി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഹിസ്ബുല്ലയ്‌ക്കെതിരായി ശക്തമായി നിലപാടെടുക്കാത്തതിനെ തുടര്‍ന്ന് സൗദി പിന്തുണയോടെ അധികാരത്തിലെത്തിയ ഹരീരി രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

saadhariri

അതേസമയം, ലബനാനില്‍ വച്ച് രാജി പ്രഖ്യാപിച്ചാല്‍ മാത്രമേ അത് സ്വീകരിക്കൂ എന്ന നിലപാടിലായിരുന്നു ഭരണകൂടം. ഹരീരിയുടെ പാര്‍ട്ടിയായ ഫ്യൂച്ചര്‍ മൂവ്‌മെന്റും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അദ്ദേഹം ഉടന്‍ ലബനാനിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് അദ്ദേഹം ചൊവ്വാഴ്ച ഇവിടെയെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച സൗദിയില്‍ നിന്ന് പാരിസിലെത്തിയ ഹരീരി, സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താല്‍ നാട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചയാണ് ലബനാനില്‍ സ്വാതന്ത്ര്യ ദിനം. നാട്ടിലെത്തിയ ശേഷം എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസിഡന്റ് മൈക്കല്‍ ഔന്‍ നേതൃത്വം നല്‍കുന്ന ഐക്യ സര്‍ക്കാരിന്റെ ഭാഗമാണ് സാദ് ഹരീരി. ഹിസ്ബുല്ലയുടെ രാഷ്ട്രീയ വിഭാഗവും സര്‍ക്കാരിന്റെ ഭാഗമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saad Hariri has returned to Beirut, more than two weeks after announcing his shock resignation as Lebanon's prime minister from Saudi Arabia. He arrived in the capital's international airport late on Tuesday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്