കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂതന സൈനിക സാങ്കേതിക വിദ്യകളിൽ സഹായിക്കും; ഇന്ത്യയ്ക്കൊപ്പം ഫ്രാൻസും ചേരും

നൂതന സൈനിക സാങ്കേതിക വിദ്യകളിൽ സഹായിക്കും; ഇന്ത്യയ്ക്കൊപ്പം ഫ്രാൻസും ചേരും

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളായ ആത്മനിർഭർ ഭാരത്, പ്രതിരോധ വ്യവസായവൽക്കരണം, സംയുക്ത ഗവേഷണം, സാങ്കേതിക വികസനം എന്നിവയെ പൂർണ്ണമായി പിന്തുണയ്ക്കാൻ ഫ്രാൻസും ഒപ്പം. ഇന്ത്യയുടെ പദ്ധതികൾക്കായി ഫ്രാൻസ് പ്രതിജ്ഞാബദ്ധരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുളള ചർച്ചയ്ക്കും സംഭാഷണത്തിനും ശേഷം പാരീസിലെ ഇന്ത്യൻ എം ബ സി മാധ്യമങ്ങളോട് പറഞ്ഞു.

modi

അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണും തമ്മിലുളള നയതന്ത്ര ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.വ്യോമ, കടൽ, കര, സൈബർ ഡൊമെയ്‌നുകളിൽ ഏറ്റവും പുതിയ സൈനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ഇന്ത്യയുമായി സാങ്കേതിക പങ്കാളിയാകാൻ ഫ്രാൻസ് തയ്യാറാണെന്ന് ചർച്ചയ്ക്ക് ശേഷം വെളിപ്പെടുത്തി. ഇന്ത്യ-ഫ്രാൻസ് നയതന്ത്ര ചർച്ചയുടെ ഭാഗമായി അജിത് ഡോവലും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാനും പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ പ്രധാന ആഗോള, ഇന്തോ പസഫിക് പങ്കാളികളിൽ ഒന്നാണ് ഫ്രാൻസെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ആപ്പുകൾ അപകടകാരികൾ, നിങ്ങളുടെ ഫോണിലുണ്ടോ? ഉടൻ ഡിലീറ്റ് ചെയ്യൂഈ ആപ്പുകൾ അപകടകാരികൾ, നിങ്ങളുടെ ഫോണിലുണ്ടോ? ഉടൻ ഡിലീറ്റ് ചെയ്യൂ

ഇന്ത്യൻ എം ബ സി പറയുന്നതനുസരിച്ച്, ഇൻഡോ പസഫിക് മേഖലയോടുള്ള പ്രതിബദ്ധത തുടരാൻ ഫ്രാൻസ് ഊന്നിപ്പറയുകയും ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ "ഇന്തോ പസഫിക് തന്ത്രത്തിന്റെ പ്രധാന സ്തംഭം" എന്ന് ചർച്ചയിൽ വിശേഷിപ്പിക്കുകയും ചെയ്തു. ഇൻഡോ പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും സുരക്ഷിതത്വവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന് നിർണായക പങ്കുണ്ടെന്ന് തന്ത്രപരമായ ചർച്ചയും സംഭാഷണത്തിലും ഇന്ത്യയും ഫ്രാൻസും ആവർത്തിച്ച് ഉറപ്പിച്ചു.

ഇൻഡോ പസഫിക് മേഖലയിലെ നിലവിലെ സംഭവ വികാസങ്ങളും ദീർഘകാല വെല്ലുവിളികളും അഫ്ഗാനിസ്ഥാൻ സാഹചര്യവും തീവ്രവാദത്തിന്റെ തുടർ വെല്ലുവിളിയും ഉൾപ്പെടെയുള്ള ആഗോള സുരക്ഷാ അന്തരീക്ഷത്തെ കുറിച്ച് ഇന്ത്യൻ, ഫ്രഞ്ച് പ്രതിനിധികൾ ചർച്ച ചെയ്തു. സമുദ്ര, സൈബർ, ബഹിരാകാശ മേഖലകളിലെ ഉയർന്നുവരുന്ന ഭീഷണികളും ചർച്ചയുടെ ഭാഗമായി. ആഗോള കാര്യങ്ങളിൽ ഉയർന്നു വരുന്ന പ്രവണതകൾ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിന്റെ ആവശ്യകതയെ ശക്തിപ്പെടുത്തുന്നുവെന്ന് ഇരുവരും സമ്മതിച്ചു.

ജനാധിപത്യ മൂല്യങ്ങളും തന്ത്രപരമായ സ്വയം ഭരണം, നിയമ വാഴ്ച, ബഹു ധ്രുവീകരണം എന്നിവയിലുള്ള പൊതുവായ വിശ്വാസവുമാണ് ഇന്ത്യയും ഫ്രാൻസും തമ്മിലുളള പരസ്പര വിശ്വാസത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനമെന്ന് എംബസി വ്യക്തമാക്കി.

അതേസമയം, വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇന്ത്യ നടത്താൻ നിഞ്ചയിച്ചിരുന്ന ചർച്ച നവംബർ 10 - ന് നടക്കും. അഫ്ഗാൻ വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും ചർച്ച നടക്കുന്നത്. ഇറാനും യോഗത്തിന് എത്തുമെന്ന് അറിയിച്ചു. എന്നാൽ, യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചൈന ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം. പാകിസ്ഥാനൊപ്പം തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും അജിത് ഡോവൽ ക്ഷണക്കത്ത് നല്‍കിയിരുന്നു.

Recommended Video

cmsvideo
PM Modi unveils statue of Adi Guru Shankaracharya at Kedarnath

ഇന്ത്യ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മേഖലയിലെ സമാധാന നീക്കങ്ങൾക്ക് തടസം നിന്നത് ഇന്ത്യയാണെന്നും അതിനാൽ സഹകരിക്കില്ലെന്നുമാണ് പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചത്. പാകിസ്ഥാന്‍റെ തീരുമാനത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ശൈത്യകാലം തുടങ്ങുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാന് അമ്പതിനായിരം ടൺ ഗോതമ്പ് അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അയ്യായിരം ട്രക്കുകൾ പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിൽ എത്തണം. എന്നാൽ ട്രക്കുകൾ കടന്നുപോകാൻ ഇതുവരെ പാകിസ്ഥാൻ അനുവാദം നല്‍കിയിട്ടില്ല. മാനുഷിക പരിഗണന നല്‍കി എടുക്കുന്ന തീരുമാനം പോലും പാകിസ്ഥാൻ മുടക്കുന്നു എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാന നീക്കങ്ങളിൽ ഇന്ത്യയുടെ കാര്യമായ പങ്കാളിത്തം തുടക്കത്തിൽ അമേരിക്കയും പാകിസ്ഥാനും ഉറപ്പാക്കിയിരുന്നില്ല. ഭീകരവാദം ഭീഷണിയാകുമ്പോൾ മാറിനില്‍ക്കേണ്ട എന്ന നയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചത്.

English summary
Assist in advanced military technologies; France will join India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X