ഭക്ഷണവും വെള്ളവും വാങ്ങാന്‍ പണമില്ല; ജോര്‍ദാനില്‍ ബാങ്ക് കൊള്ള വ്യാപകമാവുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

അമ്മാന്‍: ഭരണതലത്തിലെ വ്യാപകമായ അഴിമതിയും ജനങ്ങള്‍ക്കിടയിലെ ശക്തമായ ദാരിദ്ര്യവും കാരണം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സായുധ ബാങ്ക് കൊള്ളകള്‍ വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അഞ്ച് ബാങ്കുകളാണ് ഇവിടെ ആക്രമിക്കപ്പെട്ടത്.ആയുധം കാട്ടിയുള്ള ബാങ്ക് കൊള്ളകള്‍ അസാധാരണമായ അമ്മാനിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് എന്നത് അധികൃതരെ അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്. സൊസൈറ്റി ജനറല്‍ ബാങ്ക് ജോര്‍ദാന്‍, അറബ് ബാങ്ക് ജോര്‍ദാന്‍ എന്നിവിടങ്ങളിലാണ് തോക്കുമായെത്തിയ അക്രമികള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.

jordan

സൊസൈറ്റി ജനറല്‍ ബാങ്കിന്റെ അമ്മാനിലെ രണ്ട് ശാഖകള്‍ 48 മണിക്കൂര്‍ ഇടവേളയ്ക്കുള്ളിലാണ് കൊള്ള ചെയ്യപ്പെട്ടത്. ഇത് പോലിസിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഓരോ സംഭവത്തിലും പതിനായിരക്കണക്കിന് ജോര്‍ദാന്‍ ദിനാറുകളാണ് (1.4 യു.എസ് ഡോളര്‍) അക്രമികള്‍ തട്ടിയെടുത്തത്.
അതേസമയം ആസൂത്രിതമായി കൊള്ള നടത്തുന്നവരല്ല സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പോലിസിന്റെ നിഗമനം. സൊസൈറ്റി ജനറല്‍ ബാങ്കില്‍ നടന്ന കൊള്ളയുടെ വീഡിയോ ഫൂട്ടേജ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മുഖം പോലും മറക്കാതെ ഒരാള്‍ ശാന്തനായി ബാങ്കിന്റെ കൗണ്ടറിലേക്ക് കടന്നുവരികയും ജീവനക്കാരനു നേരെ തോക്ക് ചൂണ്ടി തന്റെ സഞ്ചിയിലേക്ക് പണം ഇട്ടുകൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

പണം ലഭിച്ച ശേഷം ഇയാള്‍ നടന്നാണ് സംഭവസ്ഥലത്തു നിന്ന് പോയത്. പിന്നീട് ഇയാള്‍ പോലിസ് പിടിയിലായി. മറ്റൊരാള്‍ മുഖം മൂടിയണിഞ്ഞാണ് ബാങ്കില്‍ നിന്ന് പണം തട്ടിയത്. പ്രതികളെല്ലാം പെട്ടെന്ന് തന്നെ പിടിക്കപ്പെട്ടുവെന്നത് മുന്‍പരിചയമില്ലാത്തവരാണ് കുറ്റകൃത്യം നടത്തിയതെന്നതിന് തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനിടെ, അമ്മാനിലെ അറബ് ബാങ്ക് ശാഖയില്‍ നിന്ന് പണം കൊള്ളയടിച്ചയാള്‍ 59കാരന്‍ അതേദിവസം പോലിസിനു മുമ്പാകെ സ്വമേധയാ കീഴടങ്ങുകയായിരുന്നു. കൊള്ളയടിച്ച പണം കൊണ്ട് കടംവീട്ടിയ ശേഷമായിരുന്നു ഇയാള്‍ സ്റ്റേഷനില്‍ ഹാജരായത്.

മറ്റൊരാള്‍ കൊള്ള ചെയ്ത പണം ബാഗില്‍ നിറച്ച് തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വച്ച് പിടിക്കപ്പെടുകയാിരുന്നു.
നികുതി വര്‍ധനവും ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലകള്‍ ക്രമാതീതമായി ഉയര്‍ന്നതും കാരണം സാധാരണ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെന്നും ഇത് അവരെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുകയാണെന്നുമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വാദം.

ഫെബ്രുവരിയില്‍ റൊട്ടിക്കുണ്ടായിരുന്ന സബ്‌സിഡി നിര്‍ത്തലാക്കിയ ഗവണ്‍മെന്റിന്റെ നടപടി വില ഇരട്ടിയാവാന്‍ കാരണമായിരുന്നു. അതുകൊണ്ടുതന്നെ ബാങ്ക് കൊള്ള നന്നായി എന്ന അഭിപ്രായക്കാരാണ് സോഷ്യല്‍ മീഡിയയില്‍ ഏറെയും. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് നല്ലവരായ ആളുകളെ കുറ്റവാളികളാക്കുന്നതെന്നാണ് ഇവിടെ ഉയരുന്ന പൊതുവികാരം.
അമ്മാനിന്റെ ചില ഭാഗങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍, വാഹനമോഷ്ടാക്കള്‍, മയക്കുമരുന്ന് കടത്തുകാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ മുളയെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.


മുന്നറിയിപ്പുമായി പുടിന്‍; സിറിയയ്‌ക്കെതിരേ ആക്രമണം തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉലയും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A series of armed bank robberies in Amman has rattled Jordan, with some activists blaming the country's rising crime rate on alleged government corruption and failed economic policies

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്