ഇറാഖി വോട്ടെടുപ്പ് വെറുതെയായി; ഹിതപ്പരിശോധനയുമായി മുന്നോട്ടുപോവുമെന്ന് മസൂദ് ബര്‍സാനി

  • Posted By:
Subscribe to Oneindia Malayalam

ഇര്‍ബില്‍: സപ്തംബര്‍ 25ന് നടത്താന്‍ തീരുമാനിച്ച കുര്‍ദ് സ്വാതന്ത്ര്യ ഹിതപ്പരിശോധനയുമായി കുര്‍ദ് സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി വ്യക്തമാക്കി. ഹിതപരിശോധനയ്‌ക്കെതിരേ ഇറാഖി പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് കുര്‍ദ് നേതാവിന്റെ പ്രഖ്യാപനം.
ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ എന്തുനടപടിയും സ്വീകരിക്കാന്‍ ഇറാഖി പാര്‍ലമെന്റ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഹിതപ്പരിശോധന നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും അതിനുശേഷം ബഗ്ദാദുമായുള്ള ചര്‍ച്ച തുടരുമെന്നും കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റിന്റെ പ്രസിഡന്റ് കൂടിയായ ബര്‍സാനി വ്യക്തമാക്കി.  ഹിതപ്പരിശോധന തങ്ങളുടെ സ്വാഭാവികമായ അവകാശമാണ്. സ്വതന്ത്ര കുര്‍ദിസ്താനില്‍ കിര്‍ക്കുക്കിന് പ്രത്യേക പദവി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇറാഖിന്റെ ഭാഗമായ കിര്‍ക്കുക്ക് ഹിതപ്പരിശോധനയില്‍ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഐ.എസ് ഭീകരരില്‍ നിന്ന് മോചിപ്പിച്ച ശേഷം കിര്‍ക്കുക്കിന്റെ നിയന്ത്രണം കുര്‍ദ് സേനയുടെ കൈയിലാണ്.

iraq

അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ നടത്താനിരിക്കുന്ന സ്വാതന്ത്ര്യ ഹിതപ്പരിശോധനയെ എതിര്‍ത്തുകൊണ്ട് ഇറാഖ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം വോട്ട് ചെയ്തിരുന്നു. ഹിതപ്പരിശോധന ഭരണഭരണാവിരുദ്ധമാണെന്നും രാജ്യത്ത് സുരക്ഷാ-സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അത് വഴിവെക്കുകയും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വോട്ടെടുപ്പ്. കുര്‍ദ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് ബഹിഷ്‌ക്കരിച്ചിരുന്നു. മേഖലയിലെ രാജ്യങ്ങളായ ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും ഹിതപ്പരിശോധനയ്‌ക്കെതിരാണ്. മേഖലയെ കൂടുതല്‍ അസ്ഥിരമാക്കാനേ ഇത് ഉപകരിക്കൂ എന്നാണ് ഈ രാജ്യങ്ങളുടെ വാദം.

ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റാണ് (കെ.ആര്‍.ജി) കുര്‍ദ് പ്രദേശമാണ് ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി ഹിതപ്പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Iraq’s Kurdish leader Massoud Barzani vowed yesterday to press ahead with a referendum on Kurdish independence

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്