ഡോളി മരിച്ചിട്ട് പതിനഞ്ച് വര്‍ഷം!!! ആ കാരണങ്ങള്‍ എല്ലാം തള്ളി ശാസ്ത്ര ലോകം; അടുത്തത് മനുഷ്യന്‍?

  • Posted By: Desk
Subscribe to Oneindia Malayalam

ലണ്ടന്‍: ഡോളി എന്ന പേര് ശാസ്ത്ര ലോകം ഒരിക്കലും മറക്കില്ല. ബോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളെ പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ശാസ്ത്രത്തിന്റെ ആ പ്രഖ്യാപനം. ലോക ചരിത്രത്തില്‍ ആദ്യമായി ക്ലോണിങ്ങിലൂടെ ഒരു ആട്ടിന്‍ കുട്ടിയെ സൃഷ്ടിച്ചിരിക്കുന്നു എന്നതായിരുന്നു അത്.

സൗദിയിൽ നിന്ന് വൻ 'നിധി' കേരളത്തിലേക്ക്? ഒന്നും രണ്ടും അല്ല, അയ്യായിരം കോടി... കിട്ടിയാൽ 'ലോട്ടറി'

ഒരു ആടിന്റെ മാമ്മറി ഗ്രന്ഥിയില്‍ നിന്നെടുത്ത കോശത്തില്‍ നിന്നായിരുന്നു ഡോളി എന്ന ആട്ടിന്‍കുട്ടി പിറവിയെടുത്തത്. ലോകം തന്നെ കാതോര്‍ത്ത് നിന്ന നിമിഷങ്ങള്‍ ആയിരുന്നു അത്. വരും നാളുകളില്‍ മനുഷ്യരുടെ തനിപ്പകര്‍പ്പുകളും ക്ലോണിങ്ങിലൂടെ ഉത്പാദിപ്പിക്കപ്പെടുമോ എന്ന ആശങ്കയും അന്ന് ഉയര്‍ന്നിരുന്നു.

കലിപ്പടക്കണം, കപ്പടിക്കണം... പുല്ല്, ഒരു ഗോളെങ്കിലും അടിക്ക് @#$@! കെബിഎഫ്‌സിക്ക് പുളിച്ച പൊങ്കാല

പൂര്‍ണ ആരോഗ്യവതിയായിരുന്നു ഡോളി ജനിക്കുമ്പോള്‍. പതിനൊന്ന് മുതല്‍ 12 വര്‍ഷം വരെ ഡോളിക്ക് ആയുസ്സ് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഡോളി ആറര വയസ്സില്‍ ജീവിതത്തോട് വിടപറഞ്ഞു, അല്ല ഡോളിയുടെ ജീവിതം അവസാനിപ്പിച്ചു. ക്ലോണിങ് മൂലം സൃഷ്ടിച്ചതുകൊണ്ടാണ് ഡോളി ഇത്രയും പെട്ടെന്ന് മരിക്കേണ്ടി വന്നത് എന്നായി പിന്നീട് ചിലരുടെ ആരോപണം. എന്നാല്‍ ഇപ്പോള്‍ അതിനും ഒരു തീരുമാനം ആയിരിക്കുകയാണ്.

ഡോളി എന്ന ആട്ടിന്‍കുട്ടി

ഡോളി എന്ന ആട്ടിന്‍കുട്ടി

1996 ജൂലായ് 5 ന് ആയിരുന്നു ഡോളിയുടെ ജനനം. ഇംഗ്ലണ്ടിലെ എഡിബന്‍ബര്‍ഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു ഡോളി പിറന്നുവീണത്. ചരിത്രത്തിലെ ആദ്യത്തെ ക്ലോണ്‍ സസ്തനി എന്ന ഖ്യാതി എക്കാലത്തും ഡോളിക്ക് സ്വന്തം.

ആറര വര്‍ഷം

ആറര വര്‍ഷം

ലോകത്തെ ഏറെ സന്തോഷിപ്പിച്ച ഡോളിക്ക് പക്ഷേ ജീവിക്കാനായത് വെറും ആറര വര്‍ഷം മാത്രമായിരുന്നു. പന്ത്രണ്ട് വര്‍ഷം വരെ ആയുസ്സ് കണക്കാക്കിയിരുന്നു എല്ലാവരും. എന്നാല്‍ 2003 ഫെബ്രുവരി 14 ന് ഡോളിയെ വൈദ്യശാസ്ത്രം മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു.

ശ്വാസകോശ അര്‍ബുദവും സന്ധിവാതവും

ശ്വാസകോശ അര്‍ബുദവും സന്ധിവാതവും

കടുത്ത ശ്വാസകോശ അര്‍ബുദവും സന്ധിവാതവും ആയിരുന്നു ഡോളിയുടെ മരണത്തിന് കാരണം എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. എന്നാല്‍ ഇത് പുതിയ ചില വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. ക്ലോണിങ്ങിലൂടെ ജനിച്ചതായിരുന്നു ഡോളിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണം എന്ന് പലരും പറഞ്ഞു.

സാധാരണം മാത്രം

സാധാരണം മാത്രം

എന്നാല്‍ ഡോളി ഉള്‍പ്പെടുന്ന ആട് വര്‍ഗത്തില്‍ ശ്വാസകോശ അര്‍ബുദം സാധാരണമാണ് എന്നായിരുന്നു ശാസ്ത്ര ലോകത്തിന്റെ വിശദീകരണം. പക്ഷേ, അപ്പോഴും സന്ധിവാതത്തിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നു. കാരണം , അഞ്ചാം വയസ്സില്‍ തന്നെ ഡോളിക്ക് സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.

ആറ് വയസ്സുള്ള അകിടില്‍ നിന്ന്!!!

ആറ് വയസ്സുള്ള അകിടില്‍ നിന്ന്!!!

ആറ് വയസ്സുള്ള പെണ്ണാടിന്റെ അകിടില്‍ നിന്ന് എടുത്ത (മാമ്മറി ഗ്ലാന്‍ഡ്) കോശത്തില്‍ നിന്നാണ് ഡോളിയെ സൃഷ്ടിച്ചത്. അപ്പോള്‍ ആ കോശത്തിന് ആറ് വയസ്സിന്റെ പ്രായമുണ്ടാവില്ലെ എന്നായിരുന്നു ചോദ്യം. അങ്ങനെ ജനിച്ച ഡോളിക്ക് , ജനിക്കുമ്പോള്‍ തന്നെ ആ പ്രായം ഉണ്ടാകുമോ എന്ന ചോദ്യവും ഉയര്‍ന്നു. അഞ്ചാം വയസ്സില്‍ തന്നെ വാര്‍ദ്ധക്യകാല രോഗമായ സന്ധിവാതം പിടിപെട്ടതോടെ ഈ സംശയം ബലപ്പെടുകയും ചെയ്തു.

ആ ആരോപണവും പൊളിഞ്ഞു

ആ ആരോപണവും പൊളിഞ്ഞു

എന്നാല്‍ അന്ന് ഉയര്‍ന്ന ആ ആരോപണങ്ങളും ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. ഡോളിക്ക് ഉണ്ടായിരുന്ന സന്ധിവാതത്തില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പുതിയ കണ്ടെത്തല്‍. ഡോളിയെ പോലെ ക്ലോണിങ്ങിലൂടെ ജനിച്ച മറ്റ് ആടുകള്‍ക്കൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതാണ് കൂടുതല്‍ വിശദമായ പഠനങ്ങളിലേക്ക് നയിച്ചത്.

പെട്ടെന്ന് പ്രായമാകും?

പെട്ടെന്ന് പ്രായമാകും?

ക്ലോണിങ്ങിലൂടെ ജനിക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാകും എന്ന ആക്ഷേപം ഇതോടെ ഇല്ലാതായിരിക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവക്കും എന്ന് പ്രതീക്ഷിച്ചിരുന്നതായിരുന്നു ക്ലോണിങ്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ അല്‍പം മന്ദഗതിയില്‍ ആവുകയായിരുന്നു.

മനുഷ്യനും ക്ലോണിങ്?

മനുഷ്യനും ക്ലോണിങ്?

ഡോളിക്ക് ശേഷം ഏറ്റവും അധികം ഉയര്‍ന്ന ചോദ്യം മനുഷ്യ ക്ലോണിങ്ങിനെ കുറിച്ചായിരുന്നു. മതസംഘടനകളും പാരമ്പര്യനവാദികളും ക്ലോണിങ്ങിനെതിരെ അതിശക്തമായി രംഗത്തെത്തിയിരുന്നു. ക്ലോണിങ്ങിലൂടെ മനുഷ്യനെ സൃഷ്ടിക്കാന്‍ തുടങ്ങിയാല്‍ അത് ലോകാവസാനത്തിന് വഴിവക്കുമെന്ന് പോലും പലരും പ്രചരിപ്പിച്ചിരുന്നു.

അതും സംഭവിച്ചു

അതും സംഭവിച്ചു

ക്ലോണിങ്ങിലൂടെ മനുഷ്യ ഭ്രൂണവും സൃഷ്ടിക്കാമെന്ന് പിന്നീട് ശാസ്ത്രം തെളിയിച്ചു. 2004 ല്‍ ദക്ഷിണ കൊറിയയില്‍ ആയിരുന്നു സംഭവം. എന്നാല്‍ ആ ഭ്രൂണത്തില്‍ നിന്ന് ഒരു കുഞ്ഞിനെ സൃഷ്ടിക്കാന്‍ അവര്‍ തുനിഞ്ഞില്ല. ഒരാഴ്ച മാത്രമായിരുന്നു ആ ഭ്രൂണത്തെ വളര്‍ത്തിയത്. അതിന് ശേഷം അതിലെ മൂലകോശങ്ങള്‍(വിത്തുകോശങ്ങള്‍- ഇംഗ്ലീഷില്‍ സ്‌റ്റെം സെല്‍സ്) മനുഷ്യനിലെ രോഗചികിത്സയ്ക്കായി പരീക്ഷിക്കുകയും ചെയ്തു.

മനുഷ്യനില്‍ പറ്റില്ലേ?

മനുഷ്യനില്‍ പറ്റില്ലേ?

മനുഷ്യനില്‍ ക്ലോണിങ് സാധ്യമാണെന്ന് തെളിയിക്കുന്നതായിരുന്നു ദക്ഷിണ കൊറിയയിലെ പരീക്ഷണം. എന്നാല്‍ പിന്നീട് ആരും തന്നെ ഇത്തരം പരീക്ഷണങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. ഹിറ്റ്‌ലറേയും മുസോളിനിയേയും സ്റ്റാലിനേയും പോലുള്ളവരെ ക്ലോണിങ്ങിലൂടെ പുന:സൃഷ്ടിച്ചേക്കുമെന്ന ഭയം പലരും പങ്കുവച്ചിട്ടുണ്ട്. ഒരുപക്ഷേ, പുറംലോകം അറിയാതെ അത്തരം എന്തെങ്കിലും പരീക്ഷണങ്ങള്‍ നടക്കുന്നില്ല എന്നും പറയാന്‍ സാധിക്കില്ല.

English summary
Bones show Dolly’s arthritis was normal for a sheep her age. X-rays reveal cloning probably didn’t cause the animal to age prematurely.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്