മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞതെന്തിന് !! വെളിപ്പെടുത്തി ചൈന, നീക്കം പ്രകോപനത്തിന്!!

  • Written By:
Subscribe to Oneindia Malayalam

ബീജിംങ്:കൈലാസ- മാനസസരോവര തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ചൈന. കാലാവസ്ഥാ മാറ്റത്തെത്തുടര്‍ന്ന് മഞ്ഞുവീഴ്ചയില്‍ തകര്‍ന്ന റോഡുകള്‍ പുനഃര്‍നിര്‍മിക്കേണ്ടതുണ്ടെന്നും തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തടഞ്ഞതെന്നുമാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ നാഥുലാ ചുരം വഴിയുള്ള യാത്ര അനുവദിക്കാനാവില്ലെന്നാണ് ചൈന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.

നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ- മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞുവച്ചതിനുള്ള യഥാര്‍ത്ഥ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല.

nathulapass-

മെയ് 19ന് യാത്ര തിരിച്ചതിനെ തുടര്‍ന്ന് ചൈന അനുമതി നിഷേധിച്ചതോടെ മടങ്ങിപ്പോയ ഇവര്‍ വീണ്ടും 23നാണ് നാഥുലാ ചുരത്തിലെത്തിയത്. രണ്ടാം തവണയും പ്രവേശനാനുമതി നിഷേധിച്ചതോടെയാണ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടലുണ്ടാകുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ എന്‍എസ്ജി അംഗത്വം, വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തീര്‍ത്ഥാടകരെ ചൈന തടഞ്ഞുവെയ്ക്കുന്നത്.

English summary
China says days after refusing entry to pilgrims citing damage to roads in Tibet due to landslides and rains.
Please Wait while comments are loading...