കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപൂര്‍വ ജന്മം!! മറ്റൊരാളുടെ ശരീരഭാഗവുമായി പിറന്നു; കുട്ടിയുടെ മൂന്നാംകാല്‍ നീക്കി, 10 മണിക്കൂര്‍

മധ്യഭാഗത്തായുണ്ടായ കാല്‍ നീക്കം ചെയ്തപ്പോള്‍ മറ്റു രണ്ടു കാലുകള്‍ക്കിടയില്‍ ഏറെ അകല്‍ച്ചയുണ്ടായിരുന്നു. ഈ അകല്‍ച്ച കുറക്കുന്നതിന് മറ്റൊരു ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

ബീജിങ്: ചൈനയില്‍ മൂന്ന് കാലുമായി പിറന്ന ആണ്‍കുട്ടി അപൂര്‍വ കാഴ്ചയായിരുന്നു. സാധാരണ രണ്ടു കാലുകള്‍ക്ക് പുറമെ ഒരു വശത്തേക്ക് മറ്റൊരു കാല്‍. എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നു മൂന്നാമത്തെ കാല്‍ കുട്ടിയുടേതല്ലെന്ന്. അത് മറ്റൊരു കുട്ടിയുടേതാണെന്ന്. പത്ത് ലക്ഷത്തില്‍ ഒരാള്‍ക്കേ ഇങ്ങനെ സംഭവിക്കൂ. രണ്ടുതല ഒട്ടിപ്പിടിച്ച നിലയില്‍ പിറക്കുന്ന സയാമീസ് ഇരട്ടകളെ നാം കണ്ടിട്ടുണ്ട്. വിരലുകള്‍ എണ്ണം കൂടുതലായി പിറക്കുന്ന കുട്ടികളെ കുറിച്ചും നാം കേട്ടതും കണ്ടതുമാണ്. എന്നാല്‍ ഇവിടെ ആണ്‍കുട്ടി ജനിച്ചത് മൂന്ന് കാലുമായിട്ടാണ്. ഒരുകാല്‍ കുട്ടിയുടേതല്ലെന്നു വിശദമായ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറയുന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഒരുകാല്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാം...

ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്

രണ്ടുകാലുകള്‍ക്ക് ഇടയില്‍

രണ്ടുകാലുകള്‍ക്ക് ഇടയില്‍

പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങിലുള്ള സിയാവോ ഫി എന്ന ആണ്‍കുട്ടിയാണ് അപൂര്‍വമായ മൂന്നാം കാലുമായി ജനിച്ചത്. ഇപ്പോള്‍ കുട്ടിക്ക് 11 മാസമായി. പിറന്നത് മുതല്‍ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും സങ്കടകാഴ്ചയായിരുന്നു സിയാവോ. കഴിഞ്ഞദിവസം ഷാങ്ഹായ് ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ഒരുകാല്‍ നീക്കം ചെയ്തു. 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വേണ്ടി വന്നു ഒരു കാല്‍ നീക്കാന്‍. ഗര്‍ഭകാലത്ത് അമ്മ മതിയായ പരിശോധനകള്‍ നടത്താതിരുന്നതാണ് വൈകല്യത്തോടെ കുട്ടി ജനിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ രണ്ടുകാലുകള്‍ക്ക് ഇടയിലായി പിന്‍ഭാഗത്തേക്കാണ് ഒരുകാലുണ്ടായിരുന്നത്.

മൂന്നാം കാല്‍വന്നത് ഇങ്ങനെ

മൂന്നാം കാല്‍വന്നത് ഇങ്ങനെ

പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 10 ലക്ഷത്തില്‍ ഒരാള്‍ക്കേ ഇത്തരത്തില്‍ കാലുണ്ടാകൂവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഷാങ്ഹായ് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കല്‍ സെന്ററിലെ ഡോക്ടര്‍ ചെന്‍ ക്യു പറയുന്നു. പിന്‍ഭാഗത്തേക്ക് വളര്‍ന്ന കാല്‍ കുട്ടിയുടെ ശരീരത്തിലുള്ളതല്ല. ഗര്‍ഭാശയത്തില്‍ ഇരട്ടയായുണ്ടായിരുന്ന കുട്ടിയുടേതാണ്. ഗര്‍ഭകാലത്ത് അമ്മ പതിവായി പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ അന്ന് തന്നെ കണ്ടെത്താനും ചികില്‍സിക്കാനും സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ചൈനയെ പല ആശുപത്രിയിലും കുട്ടിയുടെ ചികില്‍സയ്ക്ക് വേണ്ടി കുടുംബം പോയിട്ടുണ്ട്. ഒടുവിലാണ് ഷാങ്ഹായിലെ ആശുപത്രിയിലെത്തിയത്.

കാല്‍പാദം മാറ്റിവച്ചു

കാല്‍പാദം മാറ്റിവച്ചു

ഇത്തരം അവയവങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വളരെ പ്രയാസകരമാണെന്ന് ഡോക്ടര്‍ പറയുന്നു. രണ്ടുകാലുകള്‍ക്കിടയിലുള്ള കാലാണ് നീക്കം ചെയ്തത്. കാരണം ഇത് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. അതേസമയം, കുട്ടിയുടെ വലത് കാലിന് പ്രവര്‍ത്തന ക്ഷമത കുറവാണ്. ഈ കാലിന്റെ പാദം മാത്രം മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവയ്ക്കാന്‍ ഉപയോഗിച്ചത് നീക്കം ചെയ്ത കാലിന്റെ പാദമാണ്. വളരെ സങ്കീര്‍ണമായ പത്ത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് ചെന്നിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നടത്തിയത്. അമ്മയുടെ ഗര്‍ഭാശയത്തില്‍ ഇരട്ടകുഞ്ഞുങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്ന് ശരിയായ വളര്‍ച്ചയില്ലാതെ പോയി. ഈ കുഞ്ഞിന്റെ കാലാണ് സിയാവോ ഫീയില്‍ വളര്‍ന്നത്. ഗര്‍ഭകാലത്ത് മതിയായ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രശ്‌നം അന്നു തന്നെ പരിഹരിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇനിയും ശസ്ത്രക്രിയ വേണം

ഇനിയും ശസ്ത്രക്രിയ വേണം

സിയോവാ ഫീക്ക് ജന്മനാല്‍ തന്നെ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഹൃദയം, വൃക്ക തുടങ്ങിയവക്കെല്ലാം പ്രവര്‍ത്തനക്ഷമത കുറവായിരുന്നു. അതുകൊണ്ടാണ് ശസ്ത്രക്രിയ വളരെ പ്രയാസകരമായത്. മധ്യഭാഗത്തായുണ്ടായ കാല്‍ നീക്കം ചെയ്തപ്പോള്‍ മറ്റു രണ്ടു കാലുകള്‍ക്കിടയില്‍ ഏറെ അകല്‍ച്ചയുണ്ടായിരുന്നു. ഈ അകല്‍ച്ച കുറക്കുന്നതിന് മറ്റൊരു ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്. നിലവില്‍ കുട്ടിയുടെ കാല്‍മുട്ട് ചിരട്ട കാണാനില്ല. അതിന് മറ്റൊരു ശസ്ത്രക്രിയ വേണ്ടി വരും. അതിപ്പോള്‍ ചെയ്യാന്‍ പറ്റില്ലെന്നും ഭാവിയില്‍ ചെയ്യാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് കുട്ടിയുടെ പിതാവ് മാ സിയാവോലോങ് പറഞ്ഞു.

സൗദി കൈയ്യൊഴിഞ്ഞു, സലഫികളുടെ കഷ്ടകാലം... തീവ്രസലഫികള്‍ തകര്‍ന്നടിഞ്ഞു; കേരളത്തിലെ ഭാവിയെന്ത്?സൗദി കൈയ്യൊഴിഞ്ഞു, സലഫികളുടെ കഷ്ടകാലം... തീവ്രസലഫികള്‍ തകര്‍ന്നടിഞ്ഞു; കേരളത്തിലെ ഭാവിയെന്ത്?

English summary
Chinese baby born with three legs undergoes 10-hour complex surgery to have the extra limb removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X