കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളര്‍ത്തുപൂച്ചയ്ക്കും കൊറോണ രോഗം; പകര്‍ന്നത് ഉടമയില്‍ നിന്ന്, ആശങ്ക വര്‍ധിക്കുന്നു

  • By Desk
Google Oneindia Malayalam News

ബ്രസല്‍സ്: കൂടുതല്‍ ആശങ്കക്കിടയാക്കി വളര്‍ത്തുമൃഗങ്ങളിലും കൊറോണ വൈറസ് രോഗം കണ്ടെത്തി. ബെല്‍ജിയത്തില്‍ നടത്തിയ പരിശോധയിലാണ് വളര്‍ത്തുപൂച്ചയില്‍ രോഗം കണ്ടത്. പൂച്ചയുടെ ഉടമയില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് കരുതുന്നത്. ഗവേഷകര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ മനുഷ്യരില്‍ നിന്ന് രോഗം മൃഗങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന് കരുതേണ്ടിവരും.

x

ബെല്‍ജിയത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വളര്‍ത്തുമൃഗങ്ങളില്‍ അപൂര്‍വമായിട്ടേ കൊറോണ രോഗം കണ്ടെത്തിയിട്ടുള്ളൂ. നേരത്തെ ഹോങ്കോങില്‍ നിന്ന് സമാനമായ റിപ്പോര്‍ട്ടുണ്ടായിരുന്നു. വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പകര്‍ന്നതായി കണ്ടെത്തിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഹോങ്കോങില്‍ രണ്ട് വളര്‍ത്തുനായകളില്‍ കൊറോണ വൈറസ് രോഗം നേരത്തെ കണ്ടെത്തിയിരുന്നു. 17 നായകളെയും എട്ട് പൂച്ചകളെയുമാണ് ഹോങ്കോങില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ലെയ്ഗിലെ ഫാക്കല്‍റ്റി ഓഫ് വെറ്ററിനറി മെഡിസിനിലെ ഡോക്ടര്‍മാരാണ് ബെല്‍ജിയത്തില്‍ പൂച്ചകളില്‍ രോഗം കണ്ടെത്തിയത്. അപൂര്‍വമായ കേസാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ലോകം തകര്‍ന്നടിയും; മാന്ദ്യം പിടികൂടി, 2.5 ലക്ഷം കോടിയുണ്ടെങ്കില്‍ തല്‍ക്കാലിക ഗുണമെന്ന് ഐഎംഎഫ്ലോകം തകര്‍ന്നടിയും; മാന്ദ്യം പിടികൂടി, 2.5 ലക്ഷം കോടിയുണ്ടെങ്കില്‍ തല്‍ക്കാലിക ഗുണമെന്ന് ഐഎംഎഫ്

രോഗികളായ വ്യക്തികളുമായി അടുത്തിടപഴകിയ പൂച്ചകളിലാണ് രോഗം കണ്ടതെന്ന് ബെല്‍ജിയം സര്‍ക്കാര്‍ ഏജന്‍സിയിലെ ഡോക്ടര്‍ ഇമ്മാനുവല്‍ ആഡ്രി പറയുന്നു. മനുഷ്യരില്‍ നിന്ന് രോഗം മൃഗങ്ങളിലേക്ക് പകരും. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് വ്യാപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോങ്കോങില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ നായകള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല.

64 രാജ്യങ്ങള്‍ക്ക് 174 മില്യണ്‍ ധനസഹായവുമായി അമേരിക്ക, ഇന്ത്യക്ക് 2.9 മില്യണ്‍, കൊറോണയെ നേരിടണം!!64 രാജ്യങ്ങള്‍ക്ക് 174 മില്യണ്‍ ധനസഹായവുമായി അമേരിക്ക, ഇന്ത്യക്ക് 2.9 മില്യണ്‍, കൊറോണയെ നേരിടണം!!

എന്നാല്‍ ബെല്‍ജിയത്തിലെ പൂച്ചകള്‍ ചില ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇവയില്‍ നിന്ന് വീട്ടിലെ മറ്റുള്ള മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം വ്യാപിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മൃഗങ്ങളെ തൊട്ടാല്‍ കൈ കഴുകുകയും മൃഗങ്ങള്‍ നക്കുന്നത് തടയുകയും വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് രോഗം ആദ്യംകണ്ടത്. ഇവിടെയുള്ള മാംസ വിപണിയില്‍ നിന്ന് രോഗം പടര്‍ന്നുവെന്നാണ് കരുതുന്നത്. വുഹാനിലെ മാംസ വിപണി അടച്ച ചൈന, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് രോഗത്തെ പ്രതിരോധിച്ചത്. എങ്കിലും ചൈന രോഗ വിമുക്തി നേടിയിട്ടില്ല. ചൈനയില്‍ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും മരണ തോത് കുറഞ്ഞിട്ടുണ്ട്.

English summary
Coronavirus Found in pet Cat, that infected by Owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X