കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പ്രതിരോധം: ഇന്ത്യക്ക് വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക, ഇത് രണ്ടാം തവണ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 3,237,600 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 228,828 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവഹാനി സംഭവിച്ചിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടണ്‍ ഉള്‍പ്പടേയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നത്.

അമേരിക്കയില്‍ 1,064,194 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 61656 പേര‍് മരിക്കുകയും ചെയ്തിട്ടുണ്ട്. വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊറോണ വൈറസ് ബാധയെ രാജ്യത്ത് നിന്ന് തുടച്ചു നീക്കാനായി അമേരിക്കന്‍ ഭരണകൂടം നടത്തുന്നത്. രാജ്യത്തിനകത്ത് മാത്രമല്ല, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഉള്‍പ്പടേയുള്ള ലോകരാജ്യങ്ങള്‍ക്കും വലിയ രീതിയിലുള്ള സഹായങ്ങളും അമേരിക്ക നല്‍കുന്നുണ്ട്.

2.9 മില്യണ്‍

2.9 മില്യണ്‍

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്കായി വലിയ തോതിലുള്ള സാമ്പത്തിക സഹായമാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. അധികമായി മൂന്ന് മില്യണ്‍ ഡോളര്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് അമേരിക്കി വെള്ളിയാഴ്ച അറിയിച്ചത്. നേരത്തെ, 2.9 മില്യണ്‍ ഡോളര്‍ ഇന്ത്യക്ക് യുഎസ് അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ മൂന്ന് മില്യണ്‍ ഡോളര്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

തുക ഉപയോഗിക്കുന്നത്

തുക ഉപയോഗിക്കുന്നത്

ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ അഫോഡബിള്‍ ഹെല്‍ത്ത് കെയര്‍ ആക്‌സസ് ആന്‍ഡ് ലോന്‍ജെവിറ്റി(പഹല്‍) പദ്ധതിക്ക് കീഴിലാണ് തുക കൈമാറ്റം നടക്കുക. കൊറോണ വൈറസിന്‍റെ വ്യാപനം പ്രതിരോധിച്ചു നിര്‍ത്താനും രോഗബാധിതരായവര്‍ക്ക് പരിചരണം നല്‍കുന്നതിനും ഈ തുക ഉപയോഗിക്കാം.

സര്‍ക്കാരുമായി യോജിച്ച്

സര്‍ക്കാരുമായി യോജിച്ച്

കൊറോണയ്ക്കെതിരേയുള്ള പൊതുജനാരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും രോഗബാധിതരെ കണ്ടെത്തുന്നതിനും നിരീക്ഷണം ശക്തിപ്പെടുത്താനും ഇന്ത്യക്ക് ഈ സഹായം ഉപകരിക്കും. ബഹല്‍ പദ്ധതിക്കായി ഇന്ത്യന്‍ സര്‍ക്കാരുമായി യോജിച്ച് ഈ തുക ഉപയോഗിക്കാമെന്ന് യുഎസ് എംബസിയില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ശക്തമായ പങ്കാളിത്തം

ശക്തമായ പങ്കാളിത്തം

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്‍റെ ഉദാഹരണമാണ് കോവിഡ് 19 നെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കായ അധിക സഹായമെന്ന് യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു. ഇതിനു മുമ്പും സമാനമായ രീതിയില്‍ അമേരിക്ക ഇന്ത്യക്ക് സഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഇരുവപതു വര്‍ഷത്തിനുള്ളില്‍ ഇതുവരെ 2.8 ബില്യണ്‍ ഡോളറാണ് ലഭിച്ചിട്ടുളള സഹായം.

അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

അതേസമയം, കൊറോണ കാലത്തെ ഇന്ത്യയുടെ സഹകരണത്തെ അമേരിക്ക വലിയ തോതില്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളോട് ഇന്ത്യ കാണിച്ച കരുതല്‍ മികച്ചതായിരുന്നെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ചില അത്യാവശ്യ മരുന്നുകളുടെ കയറ്റുമതി വിലക്ക് ഇന്ത്യ പിന്‍വലിച്ചത് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
covid: America provides additional $ 3 million to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X