കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8വര്‍ഷം പെയ്യേണ്ട മഴ ഒമാനില്‍ 2 ദിവസം കൊണ്ട് പെയ്യും, ചപാല ചുഴലിക്കാറ്റില്‍ ഒമാന്‍ മുങ്ങിപ്പോകും?

Google Oneindia Malayalam News

മസ്‌ക്കറ്റ്: ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേയ്ക്ക് എത്താന്‍ ഇനി ഏതാനും മണിയ്ക്കൂറുകള്‍ മാത്രം. ശനിയാഴ്ച വൈകിട്ടോടെയാണ് ഒമാന്‍ തീരത്തേയ്ക്ക കാറ്റ് ആഞ്ഞടിയ്ക്കുക. കൊടുങ്കാറ്റുകളെത്ര കണ്ടതാ എന്ന് ചിന്തിയ്ക്കുന്നുണ്ടാകും ഒമാനിലെ പ്രവാസികള്‍. എന്നാല്‍ ചപാലയെ അത്ര നിസാരമായി കാണേണ്ട. ഏറെ ഭീതിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ചപാല കാറ്റിനെപ്പറ്റി പുറത്ത് വരുന്നത്. കാറ്റ് കനത്ത നാശം വിതച്ചാല്‍ ഒമാന്‍ തന്നെ 'മുങ്ങിപ്പോകുമെന്നാണ്' തോന്നുന്നത്.

ചപാലയെത്തുടര്‍ന്ന് ഒമാനിലും യെമനിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. വെറും മഴയല്ല കേട്ടോ. ഒമാനില്‍ എട്ട് വര്‍ഷം പെയ്യേണ്ട മഴ വെറും രണ്ട് ദിവസം കൊണ്ട് പെയ്യുമെന്ന് 'ദ സിഡ്‌നി മോര്‍ണിഗ് ഹെറാള്‍ഡിലെ' എന്‍വയോണ്‍മെന്റ് എഡിറ്റര്‍ പീറ്റര്‍ ഹന്നം പറയുന്നു. ചപാല എങ്ങനെ നാശം വിതയ്ക്കുമെന്ന് കാണൂ

ചപാല

ചപാല

അറബിക്കടലില്‍ വളരെ അപൂര്‍വ്വമായി രൂപം കൊണ്ട ഉഷ്ണകാല ചുഴലിക്കാറ്റാണ് ചപാല. ചുഴലിക്കാറ്റുകളില്‍ തന്നെ കാറ്റഗറി നാലില്‍ ആണ് ചപാലയെ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. അതായത് ആള്‍ അത്ര മോശക്കാരനല്ല.

വേഗത

വേഗത

മണിയ്ക്കൂറില്‍ 175 കിലോമീറ്ററലില്‍ അധികം വേഗതയിലേയ്ക്കാണ് കാറ്റ് വീശുന്നത്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകുന്നതിനും കാരണമാകും. 4.5 മീറ്റര്‍ നീളമുള്ള തിരമാലകള്‍ വരെ ഉണ്ടായേക്കാം

 മഴ

മഴ

ഒമാന്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ 8 വര്‍ഷത്തെ മഴ വെറും രണ്ട് ദിവസം കൊണ്ട് പെയ്യുന്നതിനും കാറ്റ് കാരണമാകും. അപ്പോള്‍ തന്നെ മനസിലാകുമല്ലോ പേമാരിയാണ് ഒമാനെ കാത്തിരിയ്ക്കുന്നതെന്ന്

ഇങ്ങനെ

ഇങ്ങനെ

പ്രതിവര്‍ഷം 100 മുതല്‍ 130 വരെ മഴയാണ് ഒമാനിലും യെമനിലും ലഭിയ്ക്കുന്നത്. ഇതിന്റെ എട്ടിരട്ടി ഒന്ന് കണക്കാക്കി നോക്കൂ

മണ്ണിടിച്ചില്‍

മണ്ണിടിച്ചില്‍

ശക്തമായ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. 1979 മുതല്‍ ഇതുവരെ രണ്ട് തവണയാണ് കാറ്റ് മൂലം ഒമാനില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

 ഈ നഗരങ്ങള്‍

ഈ നഗരങ്ങള്‍

കോസ്റ്റല്‍ സിറ്റിയായ സലാല, യെമനിലെ തീരപ്രദേശ നഗരങ്ങള്‍ എന്നിവയെ കാറ്റ് കാര്യമായി ബാധിയ്ക്കും

 കാറ്റും...മഴയും

കാറ്റും...മഴയും

കാറ്റിന്റെ ശക്തി തീരത്തോട് അടുക്കുമ്പോള്‍ കുറഞ്ഞാലും ഒമാനെ മഴ വെറുതെ വിടുമെന്ന് തോന്നുന്നില്ല. സമുദ്രത്തോട് വളരെ അടുത്ത് കിടക്കുന്നതും കനത്ത മഴയും ഒമാനിലെ പല പ്രദേശങ്ങളേയും വെള്ളത്തിനടിയിലാക്കിയേക്കാം.

English summary
Rare tropical cyclone: Yemen, Oman expect eight years of rain in two days as Chapala forms in Arabian Sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X