കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസ്ത്രീകളെ സ്പര്‍ശിക്കാന്‍ മടി; വിമാനം വൈകി

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്കടുത്തുള്ള സീറ്റ് ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ച് ട്രെയിനിലും ഫ് ളൈറ്റിലുമെല്ലാം കയറുന്നവരുണ്ട്. എന്നാല്‍, അന്യസ്ത്രീകളാരും തങ്ങള്‍ക്കടുത്തുണ്ടാകരുതേയെന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു വിഭാഗമുണ്ട് അമേരിക്കയില്‍. കടുത്ത യാഥാസ്ഥിക ജൂത വിഭാരമായ ഹരേദികളാണ് ഇക്കൂട്ടര്‍. ബസ്സിലായാലും ട്രെയിനിലായാലും ഫ്ളൈറ്റിലായാലും അന്യസ്ത്രീകളെ ഇവര്‍ സ്പര്‍ശിക്കാന്‍ കൂട്ടാക്കുകയില്ല.

ഇവരുടെ പിടിവാശിമൂലം കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലെ ജെകെഎഫ് വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലേക്കുളള വിമാനം ഏറെ വൈകിയാണ് യാത്ര പുറപ്പെട്ടത്. ഇവരുടെ സീറ്റുകള്‍ക്കിരുവശവുമായി സ്ത്രീകള്‍ ഇരിക്കുന്നതിനാല്‍ യാത്ര ചെയ്യാനാവില്ലെന്നായിരുന്നു ഹരേദികളുടെ പിടിവാശി. വിമാനയാത്രക്കാര്‍ ഇടപെട്ടെങ്കിലും ഇവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല.

delta

തങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിടം വേണമെന്ന് ഇവര്‍ വിമാന ജീവനക്കാരോട് ശഠിച്ചു. ഒടുവില്‍ യാത്രക്കാര്‍ സഹകരിക്കാന്‍ തീരുമാനിച്ചതോടെ സ്ത്രീകള്‍ മറ്റു സ്ത്രീകള്‍ക്കൊപ്പം ഇരുന്ന് താത്കാലികമായി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ ഹരേദികളുടെ പിടിവാശിക്ക് വഴങ്ങാന്‍ ഒന്നുരണ്ടു സ്ത്രീകള്‍ തയ്യാറായില്ല. പിന്നീട് രണ്ട് യുഎസുകാര്‍ സീറ്റൊഴിഞ്ഞുകൊടുത്തതിനെ തുടര്‍ന്നാണ് വിമാനം പുറപ്പെട്ടത്.

അപ്പോഴേക്കും വിമാനം അരമണിക്കൂര്‍ വൈകിയിരുന്നു. കടുത്ത മതവിശ്വാസികളാണ് ഹരേദികള്‍. രക്തബന്ധമുള്ളവരുമായോ ഭാര്യയേയോ മാത്രമേ ഇവര്‍ സ്പര്‍ശിക്കുകയുള്ളൂ. ഇത്തരം ചിന്താഗതി പുലര്‍ത്തുന്നതിനാല്‍ ഇവര്‍ക്ക് യാത്രയ്ക്കിടയില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. പലപ്പോഴും കൂടുതല്‍ പണം നല്‍കിയാണ് ഇവര്‍ സ്ത്രീകളില്‍ നിന്നും അകന്ന് സീറ്റ് സംഘടിപ്പിക്കുന്നത്.

English summary
Jewish passengers refuse to sit next to women; Delta Airlines flight delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X