Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുദ്ധക്കപ്പലുകള്‍ അയക്കൂ'; ഹോര്‍മുസ് കടലിടുക്കില്‍ ചൈന, ബ്രിട്ടണ്‍ രാജ്യങ്ങളുടെ സഹായം തേടി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘര്‍ഷം എണ്ണ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ചൈന, ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്ത്രപ്രധാന മേഖലയായ ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തിനായി സുരക്ഷിതമായി നിലനിര്‍ത്താന്‍ ചൈനയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ശനിയാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ആഹ്വാനം നടത്തിയത്. ഇറാന്റെ ഭാഗത്തു നിന്നുള്ള ഭീഷണികള്‍ നേരിടാനും ജലപാതയിലൂടെയുള്ള ഗതാഗതം തടസമില്ലാതെ തുടരാനും അമേരിക്കയ്ക്കൊപ്പം മറ്റ് രാജ്യങ്ങളും നാവിക പിന്തുണ നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം.

ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ച ട്രംപ്, ഇറാന്റെ നീക്കങ്ങള്‍ മൂലം സാമ്പത്തികമായി ബാധിക്കപ്പെടുന്ന എല്ലാ രാജ്യങ്ങളും ഈ ദൗത്യത്തില്‍ പങ്കുചേരണമെന്ന് വ്യക്തമാക്കി. ലോകത്തിലെ ഊര്‍ജ്ജ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ആഗോള വിപണിയെ തകിടം മറിക്കുമെന്നും അതിനാല്‍ ജലപാതയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയാണ് ലോകത്തിലെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍, ദ്രവീകൃത പ്രകൃതിവാതകം എന്നിവ ഏഷ്യയിലേക്കും യൂറോപ്പിലേക്കും എത്തുന്നത്.

Donald trump

ഇറാന്റെ സൈനിക ശേഷി അമേരിക്ക ഇതിനോടകം തന്നെ നൂറ് ശതമാനവും തകര്‍ത്തു കഴിഞ്ഞു എന്നാണ് ട്രംപ് തന്റെ പോസ്റ്റില്‍ അവകാശപ്പെട്ടത്. എന്നാല്‍ എത്ര വലിയ പരാജയം ഏറ്റുവാങ്ങിയാലും, ഡ്രോണുകള്‍ അയക്കാനോ കടലില്‍ മൈനുകള്‍ വിതറാനോ ചെറിയ ദൂരപരിധിയുള്ള മിസൈലുകള്‍ ഉപയോഗിക്കാനോ ഇറാന് ഇപ്പോഴും സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം ഒളിപ്പോരുകള്‍ നേരിടാന്‍ അന്താരാഷ്ട്ര നാവിക സേനകളുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ അമേരിക്കന്‍ സൈന്യം കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും ഇറാന്റെ ബോട്ടുകളും കപ്പലുകളും തകര്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണവും തടസപ്പെട്ടിരിക്കുകയാണ്. എന്തുവിലകൊടുത്തും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതവും സ്വതന്ത്രവുമായി നിനിലര്‍ത്തുമെന്ന് ട്രംപ് ഉറപ്പുനല്‍കി. ഇറാന്‍ എന്ന രാഷ്ട്രം നിലവില്‍ സൈനികമായി തകര്‍ക്കപ്പെട്ട അവസ്ഥയിലാണെന്നും ഇനി ഈ ജലപാത ഒരു ഭീഷണിയായി തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ആഗോള തലത്തില്‍ ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍, ട്രംപിന്റെ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കൂടുതല്‍ രാജ്യങ്ങള്‍ ഇറാനെതിരേ അണിനിരക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+