ട്വിറ്ററിലൂടെ പണികിട്ടി !!! ട്രംപിനെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കൻ ഇന്‍സ്റ്റിട്ട്യൂട്ട്!!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: പ്രസിഡന്റായതിനു ശേഷം ഒരുപാടു വിമർശനങ്ങൾക്കും പരിഹാസങ്ങളും സാമൂഹ മാധ്യമങ്ങളിലൂടെ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ പല നിലപാടിനോടും അമേരിക്കൻ ജനത വിയോജിപ്പാണുള്ളത്. അവർ സമൂഹ മാധ്യമങ്ങളിലൂടെ നേരിട്ട് പ്രകടിപ്പിക്കുക തന്നെ ചെയ്യും. അവർക്കെതിര കടുത്ത രീതിയിലുള്ള പ്രതികരണമാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

എന്നാൽ ഇത്തവണ ട്രംപിന്റെ പ്രവർത്തിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ട്വിറ്റർ ഉപഭോക്താക്കൾ.തന്‍റെ ട്വീറ്റുകളോട് വിമര്‍ശനകരമായ രീതിയില്‍ പ്രതികരിച്ചതിന് ട്രംപ് ബ്ലോക്ക് ചെയ്ത ഏഴുപേരാണ് നിയമനടപടികളിലേയ്ക്കു നീങ്ങുന്നത് .കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫ്രീ സ്പീച്ച് ഗ്രൂപ്പായ 'നൈറ്റ് ഫസ്റ്റ് അമന്‍മെന്‍റ് ഇന്‍സ്റ്റിട്ട്യൂട്ട് ആണ് ട്രംപിനെതിരെ കേസ് ഫയല്‍ ചെയ്തത്.

ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു

ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു

വിമർശകരോട് എന്നും ട്രംപിന് ശത്രുത മനോഭാവമാണുള്ളത്. ട്രംപിന്റെ ട്വീറ്റില്‍ പ്രകോപനപരമായ കമന്‍റുകള്‍ ഇട്ടതിന് ട്വിറ്ററിൽ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടു ..ഇതോടെ ഓണ്‍ലൈനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. ട്രംപിന്‍റെ "വിയോജിപ്പ്‌ അടിച്ചമര്‍ത്തല്‍" രീതികളില്‍ പെടുന്ന ഈ നടപടി തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് ഇവര്‍ പറയുന്നു.

ട്വിറ്ററിലൂടെ അറിയിക്കുന്ന ഔദ്യോഗിക പ്രഖ്യാപനങ്ങൾ

ട്വിറ്ററിലൂടെ അറിയിക്കുന്ന ഔദ്യോഗിക പ്രഖ്യാപനങ്ങൾ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളാണ് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ വരുന്നതെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ പറഞ്ഞിരുന്നു.

ട്രംപിനെ കൂടാതെ രണ്ടു പേർക്കെതിരേയും പരാതി

ട്രംപിനെ കൂടാതെ രണ്ടു പേർക്കെതിരേയും പരാതി

ട്രംപിനെ കൂടാതെ വൈറ്റ്‌ഹൌസ്‌ പ്രസ് സെക്രട്ടറി സീന്‍ സ്പൈസറിന്റെയും പ്രസിഡന്റിന്‍റെ സോഷ്യല്‍ മീഡിയ ഡയറക്ടര്‍ ദാനിയല്‍ സ്കാവിനോയുടെ പേരും പരാതിയിൽ ആരോപിക്കുന്നുണ്ട്

ട്വിറ്ററിൽ സജീവം

ട്വിറ്ററിൽ സജീവം

ട്വിറ്ററില്‍ വളരെ സജീവമായിത്തന്നെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ആളാണ്‌ ഡൊണാൾഡ് ട്രംപ്.ട്രംപിന്റെ @realDonaldTrump ട്വിറ്റര്‍ അക്കൗണ്ടില്‍ 33.7 മില്ല്യണ്‍ ഫോളോവേഴ്സ് ആണ് ഉള്ളത്കൂടാതെ ഔദ്യോഗിക അക്കൗണ്ട് @POTUSലാവട്ടെ 19.3 മില്ല്യന്‍ ഫോളോവേഴ്സും ഉണ്ട്.

സോഷ്യൽ മീഡിയ പ്രസിഡന്റ്

സോഷ്യൽ മീഡിയ പ്രസിഡന്റ്

ഡൊണാൾഡ് ട്രംപിനെ സോഷ്യൽ മീഡിയ പ്രസിഡന്റെന്നാണ് പരിഹാസത്തോടെ ജനങ്ങൾ വിശേഷിപ്പിക്കുന്നത്. ഇതിന് മറപടിയായി ട്രംപ് പറഞ്ഞത് താന്‍ ആധുനിക പ്രസിഡന്റാണെന്നാണ് . ഇതിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.

ട്രംപിന്റെ ട്വീറ്റ് മുതലെടുത്ത് അമുൽ

ട്രംപിന്റെ ട്വീറ്റ് മുതലെടുത്ത് അമുൽ

ട്രംപിന്റെ ട്വീറ്റിലെ അക്ഷരതെറ്റ് അമൂൽ പുതിയ പരസ്യം നിർമ്മിച്ചു. ട്രംപ് ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്ന സമയത്ത് അമൂല്‍ പെണ്‍കുട്ടി കയ്യില്‍ രണ്ടു ഗ്ലാസുമായി എത്തി "Have a covfefe or tvea?" (ഹാവ് എ കോഫീ ഓര്‍ ടീ) എന്ന് ചോദിക്കുന്നതാണ് സീന്‍. അമുലിന്റെ ഈ പരസ്യത്തിന് സമൂഹ മാധ്യമങ്ങളിൽ വൻഹിറ്റായിരുന്നു

English summary
US president Donald Trump is being sued by people he blocked on Twitter who claim that was a violation of their right to free speech under the US Constitution.
Please Wait while comments are loading...