എപ്സ്റ്റീന്; ട്രംപിന്റെ വാദങ്ങള്‍ പൊളിച്ച് പുതിയ രേഖകള്‍: സ്വകാര്യ വിമാനത്തില്‍ യുവതിക്കൊപ്പം യാത്രകള്‍
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം ആവര്‍ത്തിച്ച് നിഷേധിച്ചുകൊണ്ടിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെട്ടിലാക്കി പുതിയ രേഖകള്‍. യുഎസ് നീതിന്യായ വകുപ്പാണ് മുപ്പതിനായിരത്തോളം വരുന്ന പുതിയ രേഖകള്‍ പുറത്തുവിട്ടത്. ഈ രേഖകളിലാണ് ട്രംപിനെക്കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുകളുള്ളത്.
പുതിയ രേഖകള്‍ പുറത്തുവന്നതില്‍ ട്രംപിന്റെ പേര് ഉള്‍പ്പെട്ടതോടെ അമേരിക്കയില്‍ എപ്സ്റ്റീന് ഫയലുകള്‍ വീണ്ടും രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി ബന്ധം സ്ഥാപിച്ചിരുന്ന മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ് അടക്കമുള്ളവരുടെ പേരുകള്‍ പുറത്തുവന്നിട്ടും തനിക്ക് ഇത്തരം ഇടപാടുകളില്ലെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. നേരത്തെ ബില്‍ ക്ലിന്റണ് നീന്തല്‍ കുളത്തില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പം ചിലവഴിക്കുന്നത് ഉള്‍പ്പെടെയുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എപ്സ്റ്റീനുമായി ബന്ധമില്ലെന്ന ട്രംപിന്റെ അവകാശവാദമാണ് പൊളിഞ്ഞു വീണത്.

എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനത്തില്‍ പല തവണ ട്രംപ് യാത്ര ചെയ്തതായും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും ഈ രേഖകള്‍ തെളിയിക്കുന്നു. മുന്‍പ് കരുതിയതിനേക്കാള്‍ കൂടുതല്‍ തവണ ട്രംപ് യുവതികള്‍ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്.
1993-നും 1996-നും ഇടയില്‍ എട്ട് തവണയെങ്കിലും ട്രംപ് എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതില്‍ പല യാത്രകളിലും എപ്സ്റ്റീന്റെ വിശ്വസ്തയായിരുന്ന ഗിസ്ലൈന് മാക്സ്വെല്ലും മറ്റൊരു യുവതിയും കൂടെയുണ്ടായിരുന്നു. 1993-ലെ ഒരു യാത്രയില്‍ എപ്സ്റ്റീനും ട്രംപും കൂടാതെ പേര് വെളിപ്പെടുത്താത്ത 20 വയസുള്ള യുവതിയും മാത്രമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. എപ്സ്റ്റീന്റെ വിമാനത്തില്‍ താന്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് പരസ്യമായി അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ വാദങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന രേഖകള്‍. ഭാര്യയും കുട്ടികളും ഭാര്യയും ഉള്‍പ്പെടെയുള്ളവരുമായി എപ്സ്റ്റീന്റെ വിമാനത്തില്‍ ട്രംപ് യാത്ര ചെയ്തിട്ടുണ്ട്.
രേഖകളിലെ ഏറ്റവും ഗൗരവകരമായ വെളിപ്പെടുത്തല്‍ 2020 ഒക്ടോബറില്‍ നടന്ന ഒരു സംഭവമാണ്. ട്രംപും എപ്സ്റ്റീനും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്ന സ്ത്രീയുടെ ആരോപണം ഇതില്‍ പരാമര്‍ശിക്കുന്നു. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ, 1995-ല്‍ ട്രംപ് ഒരു പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഫോണില്‍ സംസാരിക്കുന്നത് കേട്ടതായി ഒരു ലിമോസിന് ഡ്രൈവര്‍ നല്കിയ മൊഴിയും ഇതിലുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടില്ല. ആരോപണങ്ങള്‍ സത്യവിരുദ്ധമാകാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ സൂചന നല്കുന്നു.
എപ്സ്റ്റീന് എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കൈയഴുത്ത് കത്തും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദമാകാന്‍ സാധ്യതയുണ്ട്. എപ്സ്റ്റീന് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കുറ്റവാളിയായ ലാറി നാസറിന് എഴുതിയ ഈ കത്തില്‍, അന്നത്തെ പ്രസിഡന്റിന് തങ്ങളെപ്പോലെ തന്നെ പെണ്‍കുട്ടികളോട് താത്പര്യമുണ്ടെന്ന് അവകാശപ്പെടുന്നു. ട്രംപിന്റെ പേര് നേരിട്ട് പറയുന്നില്ലെങ്കിലും ആ സമയത്ത് അദ്ദേഹം പ്രസിഡന്റായിരുന്നു എന്നത് കത്തിലെ വരികളിലൂടെ വ്യക്തമാണ്. എന്നാല്‍ കത്തിന്റെ ആധികാരികതയില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചിട്ടുണ്ടെന്നും 2000-ത്തില്‍ തന്നെ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ചതായും അദ്ദേഹം ആവര്‍ത്തിക്കുന്നു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications