കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിന്‍റെ വക ഒരു കിടിലന്‍ ന്യൂഇയര്‍ ഗിഫ്റ്റ്..... ഇനി ലൈവായി സംസാരിക്കാം

വീഡിയോ ലൈവിനു പിന്നാലെ ഓഡിയോ ലൈവ് ആരംഭിക്കുമെന്ന് ഫെയ്സ്ബുക് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

  • By Sreenath
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ എന്നു കേട്ടാല്‍ ആദ്യം മനസിലേക്കെത്തുക ഫെയ്‌സ്ബുക്കാണ്. ഫെയ്‌സ്ബുക് കഴിഞ്ഞു മാത്രമേ മറ്റേതൊരു സോഷ്യല്‍ മീഡിയയ്ക്കും ലോകത്തു സ്ഥാനമുള്ളൂ. വന്‍ പ്രചാരത്തിലിരുന്ന ഓര്‍ക്കൂട്ടിനെ തള്ളി നീക്കി അധികാരത്തിലെത്തിയ ഫെയ്‌സ്ബുക്കിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ ആരും പിറന്നിട്ടില്ല.

3

പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു എന്നതാണു ഫെയ്‌സ്ബുക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അത്തരത്തില്‍ ഫെയ്‌സ്ബുക് അവതരിപ്പിച്ചതില്‍ ഏറ്റവും പ്രചാരം നേടിയ ഫെയസ്ബുക് ലൈവാണ് ഏറ്റവും പുതിയ പരീക്ഷണം. വീഡിയോ ലൈവ് സംവിധാനം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.

2

ഇതിനു പിന്നാലെ ഓഡിയോ ലൈവ് അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് ഫെയ്‌സ്ബുക്. പുതുവര്‍ഷ സമ്മാനമായാണു ഫെയ്‌സ്ബുക് ഓഡിയോ ലൈവ് അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലാണ് അദ്യഘട്ടത്തില്‍ സംവിധാനം ലഭ്യമാകുക. വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിന്റെ ഡാറ്റാ നഷ്ടം ചുരുക്കാം എന്നതാണ് ഓഡിയോ ലൈവിന്റെ വലിയ ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫെയ്‌സ്ബുക് പേജില്‍ നിന്നു പുറത്തുകടന്നാലും ഫോണ്‍ ലോക് ചെയ്താലും ലൈവ് ഓഡിയോ കേള്‍ക്കാവുന്ന തരത്തിലാണ് സംവിധാനം തയാറാക്കിയിരിക്കുന്നത്. ഓഡിയോ കേട്ടുകൊണ്ടുതന്നെ ഫെയ്‌സ്ബുക്കിലെ ബ്രൗസിങ് തുടരുകയും ചെയ്യാം.

1

ബിബിസിയും ഹാപ്പര്‍കോളിന്‍സും പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ ഓഡിയോ ലൈവിലൂടെ പ്രക്ഷേപണം ചെയ്യാനുള്ള സാധ്യതയും ഫെയ്‌സ്ബുക് അന്വേഷിക്കുന്നുണ്ട്. ഓഡിയോ ചാറ്റിന്‍റെ പുതിയ ലോകം യൂസര്‍മാര്‍ക്കായി ആരംഭിക്കാനാണ് ഫെയ്‌സ്ബുക് തയാറെടുക്കുന്നത്.

English summary
Followed by the video live Facebook is planing to start audio live. The social network announced the feature today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X