കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ ഇസ്രയേല്‍ കുരുതി, മരണം 341

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഗാസക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം കൂടുതല്‍ ശക്തമാക്കി. യുദ്ധാന്തരീക്ഷം തുടങ്ങി 13 ദിവസം പിന്നിടുമ്പോള്‍ മരണം 341 ആയി. ശനിയാഴ്ച കൊല്ലപ്പെട്ടത് 15 പേരാണ്.

ഇസ്രായേല്‍ കരയില്‍ നിന്നും കടലില്‍ നിന്നും ഒരേ സമയം ആക്രമണം തുടരുകയാണെന്ന് പലസ്തീന്‍ പൗരന്‍മാര്‍ പറയുന്നു. വ്യോമാക്രമണവും ശക്തമായി തുടരുകയാണ്.

Gaza Israel Tank

ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകനും ഭാര്യയും കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഹയ്യുടെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്.

ഗസയില്‍ ഹമാസ് തീര്‍ത്ത തുരങ്കങ്ങളുടെ ശൃംഘല തകര്‍ക്കുകയാണ് കരയുദ്ധത്തിന്റെ ലക്ഷ്യമെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇതിനായി കൂടുതല്‍ സൈനികരെ വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. സമാധാനം പുന:സ്ഥാപിക്കുന്നതിനായി ബാന്‍ കി മൂണ്‍ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട് . എന്നാല്‍ വെടി നിര്‍ത്തലിന് തങ്ങളില്ലെന്നാണ് ഇസ്രായേലും ഹമാസും ആവര്‍ത്തിക്കുന്നത് .

341 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടത് ഏഴ് പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . അഞ്ച് സൈനികരും രണ്ട് സാധാരണ പൗരന്‍മാരും ആണ് കൊല്ലപ്പെട്ടത് .

English summary
Israel said on Sunday it had expanded its ground offensive in Gaza and militants kept up rocket fire into the Jewish state with no sign of a diplomatic breakthrough to end the worst fighting between Israel and Hamas in two years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X