സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?
സമീപ വർഷങ്ങളിൽ ആഗോളതലത്തിലെ സെൻട്രൽ ബാങ്കുകൾ വലിയ തോതിലാണ് സ്വർണ്ണം വാങ്ങിക്കൂട്ടിയത്.ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകൾ, കറൻസി മൂല്യത്തകർച്ച, പണപ്പെരുപ്പം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ യുഎസ് ഡോളറിൽ നിന്നുള്ള കരുതൽ ശേഖരം വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഈ ശക്തമായ ഡിമാൻ്റ് സ്വാഭാവികമായി സ്വർണത്തിൻ്റെ വില ഉയർത്തുന്നതിൽ നിർണായകമായി.
എന്നാൽ ഇത്തരത്തിൽ സ്വർണം വാങ്ങിക്കൂട്ടിയ കേന്ദ്രബാങ്കുകൾ ഇപ്പോൾ വലിയ തോതിൽ സ്വർണം വിൽക്കുകയാണ്. തുർക്കിയുടെ കേന്ദ്രബാങ്കാണ് സമീപകാലത്ത് ഏറ്റവും അധികം സ്വർണം വാങ്ങിയതും ഇപ്പോൾ വിൽക്കുന്നത്. തുർക്കി കേന്ദ്ര ബാങ്ക് രണ്ടാഴ്ചകൊണ്ട് 8 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന 58 ടൺ സ്വർണ്ണം വിറ്റഴിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.

മാർച്ച് 13-ന് അവസാനിച്ച ആഴ്ചയിൽ 6 ടണ്ണും മാർച്ച് 20-ന് അവസാനിച്ച ആഴ്ചയിൽ 52 ടണ്ണും വിറ്റതോടെയാണ് ആകെ വിൽപ്പന 58 ടണ്ണിൽ എത്തിയത്.ഇതോടെ തുർക്കിയുടെ സ്വർണ കരുതൽ ശേഖരം ഏകദേശം 513 ടണ്ണായി കുറഞ്ഞു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. വിറ്റ സ്വർണ്ണത്തിന്റെ പകുതിയിലധികവും സ്വാപ് ഇടപാടിലൂടെ യുഎസ് ഡോളർ കടമെടുക്കാനാണ് തുർക്കി ഉപയോഗിച്ചത്. ശേഷിക്കുന്നത് ഓപ്പൺ മാർക്കറ്റിൽ നേരിട്ട് വിറ്റഴിച്ചു.
കറൻസിയായ ലിറയെ പിന്തുണയ്ക്കാൻ തുർക്കി വിദേശനാണ്യ കരുതൽ ശേഖരം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വർധിച്ച ഊർജ ഇറക്കുമതിച്ചെലവുകളും പശ്ചിമേഷ്യൻ യുദ്ധാനന്തരമുള്ള ഡോളറിനായുള്ള ആവശ്യകതയും ലിറയ്ക്ക് കടുത്ത സമ്മർദ്ദം നൽകിയതോടെയാണ് തുർക്കി ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടന്നത്.
തുർക്കിയുടെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരം ഏകദേശം 40 ബില്യൺ ഡോളർ കുറഞ്ഞ് 175 ബില്യൺ ഡോളറിലെത്തിയെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ഇത് 2025-ലെ മൂന്നാം പാദത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. രണ്ടാഴ്ചയ്ക്കിടെ 8 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഏകദേശം 60 ടൺ സ്വർണ്ണം സ്വാപ്പ് ചെയ്തും വിറ്റഴിച്ചതായി വിയോണ്‍ റിപ്പോർട്ട് ചെയ്തു. സ്വർണ വില കുറയാൻ തുർക്കിയുടെ ഈ അമിത വിൽപ്പന കാരണമായിട്ടുണ്ട്.
ചില സ്വർണ്ണം നേരിട്ട് വിറ്റെങ്കിലും ഭൂരിഭാഗവും സ്വാപ്പുകളിലൂടെ വിദേശനാണ്യത്തിനോ ലിറയ്ക്കോ പകരമായി ഉപയോഗിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇടപാടുകളെക്കുറിച്ച് കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലിറയെ സ്ഥിരപ്പെടുത്തി പണപ്പെരുപ്പം നിയന്ത്രിക്കാനായിരുന്നു തുർക്കിയുടെ നീക്കം. എന്നാൽ, വർധിച്ച ഊർജച്ചെലവുകളും ഡോളർ ആവശ്യകതയും ഈ നീക്കത്തിന് വലിയ വെല്ലുവിളിയാണ് തീർത്തത്.
റഷ്യയും വിറ്റു, പോളണ്ടും വിൽക്കും
റഷ്യയും തങ്ങളുടെ സെൻട്രൽ ബാങ്ക് ശേഖരത്തിലെ സ്വർണം വിൽക്കാൻ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യമായാണ് രാജ്യം ഇത്തരമൊരു നീക്കം നടത്തുന്നത്. കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി റഷ്യൻ സെൻട്രൽ ബാങ്ക് ഏകദേശം 500,000 ഔൺസ് (ഏകദേശം 15 ടൺ) സ്വർണ്ണം വിറ്റഴിച്ചു. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ഈ വിൽപന രാജ്യത്തിന്റെ സ്വർണ്ണ ശേഖരം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു.
യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ഉയർന്ന സൈനിക ചെലവുകൾ കാരണം വർദ്ധിച്ചുവരുന്ന ബജറ്റ് കമ്മി നികത്തുന്നതിനാണ് ഈ നീക്കം. സ്വർണത്തിന് റെക്കോർഡ് വിലയുണ്ടായിട്ടും, ഉപരോധങ്ങളും മറ്റ് സാമ്പത്തിക വെല്ലുവിളികളും കാരണം എണ്ണ, പ്രകൃതിവാതകം പോലുള്ള മറ്റ് വരുമാന സ്രോതസ്സുകൾ സമ്മർദ്ദത്തിലായതിനാലാണ് റഷ്യ സ്വർണ ശേഖരം ഉപയോഗിക്കുന്നത്.
സൈനിക ആവശ്യങ്ങൾ നിറവേറ്റാൻ വൈകാതെ തന്നെ പോളണ്ടും ഇത്തരത്തിൽ സ്വർണ ശേഖരം വിൽക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
-
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ദുബായില്‍ സ്വര്‍ണത്തിന് 70% വരെ വിലക്കുറവ്.. മൂന്നിലൊന്ന് വില നല്കിയാല് മതി; മുന്നറിയിപ്പുമായി വ്യാപാരികള്‍ -
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് വമ്പന്‍ ഓഫറുമായി ജ്വല്ലറികള്‍; 25% വില കൊടുത്ത് സ്വര്‍ണം ബുക്ക് ചെയ്യാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം












Click it and Unblock the Notifications