കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സക്കര്‍ബര്‍ഗിന് പിന്നാലെ മുസ്ലീം സമുദായത്തിന് പിന്തുണയുമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും

  • By Athul
Google Oneindia Malayalam News

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് പിന്നാലെ മുസ്ലീം സമുദായത്തിന് പിന്തുണയുമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും രംഗത്തെത്തി. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന് എതിരെയാണ് സുന്ദര്‍ പിച്ചെ രംഗത്ത് വന്നത്.

യുഎസിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള മുസ്ലീം സമൂഹത്തെയും മറ്റ് ന്യൂനപക്ഷങ്ങളേയും നമ്മള്‍ പിന്തുണയ്ക്കണമെന്ന് സുന്ദര്‍ പിച്ചൈ സ്വതന്ത്ര ബ്ലോഗിംങ് പ്ലാറ്റ്‌ഫോമായ മീഡിയത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

sunder pichai

'22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ യുഎസില്‍ എത്തുന്നത് അന്നിവിടുത്തെ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് താന്‍ കരിയര്‍ കെട്ടിപ്പടുത്തത്. അതിനിടയില്‍ കുടുബവും ജീവിതവും നേടിയെടുത്തു. ഇന്ത്യയില്‍ ജീവിക്കുന്നതുപോലെയാണ് എനിക്ക് ഇവിടെ ജീവിക്കുന്നതും' സുന്ദര്‍ പിച്ചൈ പറഞ്ഞു.

കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള മനസ്സുള്ളവരാണ് അമേരിക്കക്കാര്‍ അതിനുള്ള ഉദാഹരണമാണ് താനെന്നും സഹിഷ്ണുതയും വിശാലതയും ഉള്ളവരാണ് അമേരിക്കക്കാര്‍. ഇക്കാരണങ്ങള്‍ കൊണ്ടാണ് അസഹിഷ്ണുതയ്‌ക്കെതിരെയുള്ള വാര്‍ത്തകളും പ്രസ്താവനകളും വേദനിപ്പിക്കുന്നത് പിച്ചൈ പറഞ്ഞു.

നേരത്തെ മുസ്ലീങ്ങള്‍ യുഎസിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണമായും വിലക്കണമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിനെതിരെ രാജ്യത്തിനകത്തുനിന്നു തന്നെ വളരെ വലിയ വിമര്‍ശനങ്ങള്‍ ട്രംപ് കേള്‍ക്കേണ്ടിയും വന്നിരുന്നു. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗും ട്രംപിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

English summary
india-born Google head Sundar Pichai is the latest technology industry CEO to come out against Republican presidential candidate Donald Trump's recent anti-Muslim tirade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X