കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ ഗൂഗിളില്‍ എച്ച്ആറിന് പണി പോയി; അപ്രതീക്ഷിത സംഭവം

ഗൂഗിളില്‍ കൂട്ടപ്പുറത്താക്കല്‍ തുടരുകയാണ്. പലരെയും മുന്നറിയിപ്പ് ഇല്ലാതെയാണ് പുറത്താക്കുന്നത്. അടുത്തിടെ എച്ച്ആര്‍ ടീമിലെ ഒരാളെ യാതൊന്നും പറയാതെയാണ് ഗൂഗിള്‍ പുറത്താക്കിയത്

Google Oneindia Malayalam News
google

വാഷിംഗ്ടണ്‍: ഗൂഗിളില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. യാതൊരു ദയയും ഇല്ലാതെയാണ് പലരെയും ഗൂഗിള്‍ പുറത്താക്കുന്നത്. പന്ത്രണ്ടായിരം ജീവനക്കാരെ പുറത്താക്കുമെന്ന് നേരത്തെ ഗൂഗിള്‍ അറിയിച്ചത്.

അതേസമയം പ്രതീക്ഷിക്കാതെയാണ് പലര്‍ക്കും ജോലി നഷ്ടപ്പെടുന്നത്. ഇവരെ ഒന്ന് അറിയിക്കുക പോലും ചെയ്യാതെയാണ് പുറത്താക്കല്‍ ഗൂഗിള്‍ പ്രഖ്യാപിക്കുന്നത്.

google

ഒരു ജീവനക്കാരന്‍ തന്റെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടപ്പോഴാണ് ജോലി നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. ഇപ്പോള്‍ ഒരു എച്ചആര്‍ ജീവനക്കാരിക്കും അതുപോലെ ജോലി നഷ്ടമായിരിക്കുകയാണ്. ഇവര്‍ ഗൂഗിളിന്റെ റിക്രൂട്ടരായിരുന്നു.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

പുതിയ ജീവനക്കാരെ ഗൂഗിളിലേക്ക് ഇന്റര്‍വ്യൂ ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ റിക്രൂട്ടര്‍ക്ക് ജോലി നഷ്ടമായത്. ഇവരുടെ കോള്‍ പെട്ടെന്ന് വിച്ചേദിക്കപ്പെടുകയായിരുന്നു.

അതായത് കമ്പനിയിലേക്ക് ആളെ എടുക്കുന്ന വിഭാഗം പോലും ആരെയൊക്കെയാണ് പിരിച്ചുവിടുന്നതെന്ന് അറിയാത്ത അവസ്ഥയിലാണ്. ഡാന്‍ ലാനിഗന്‍ റയാന്‍ എന്ന റിക്രൂട്ടര്‍ക്കാണ് ജോലി നഷ്ടമായത്.

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

താന്‍ മറ്റൊരു ഉദ്യോഗാര്‍ത്ഥിയെ ഇന്റര്‍വ്യൂ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് തന്റെ കോള്‍ കട്ടായി. കമ്പനിയുടെ വെബ്‌സൈറ്റില്‍ കയറാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍ പിരിച്ചുവിട്ടുവെന്ന് മനസ്സിലായി. എന്നാല്‍ എച്ച്ആര്‍ ടീമില്‍ ഇതേ അവസ്ഥ വരുന്ന ഏക വ്യക്തിയല്ല റയാന്‍.

എച്ച്ആര്‍ ടീമിലെ നിരവധി പേരെയും ഗൂഗിള്‍ അറിയിപ്പൊന്നും നല്‍കാതെ പിരിച്ചുവിട്ടിരിക്കുകയാണ്. ഇവരുടെ മാനേജരെയും പിരിച്ചുവിട്ടു. ഇയാള്‍ ആദ്യം കരുതിയത് കമ്പ്യൂട്ടറിനുണ്ടായിട്ടുള്ള സാങ്കേതിക പ്രശ്‌നമെന്നാണ്. എന്നാല്‍ പിന്നാലെ തന്നെ ഇമെയിലിലൂടെ പുറത്താക്കുന്നതായി അറിയിക്കുകയായിരുന്നു.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

തനിക്ക് ആദ്യം കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് ആക്‌സസ് നഷ്ടമായി. സംസാരിച്ച് കൊണ്ടിരുന്ന ഉദ്യോഗാര്‍ത്ഥിയുമായുള്ള ആശയവിനിമയം നഷ്ടമായെന്നും റയാന്‍ പറഞ്ഞു. എനിക്കുണ്ടായിരുന്ന എല്ലാ കാര്യങ്ങളും അവര്‍ ബ്ലോക്ക് ചെയ്തു. ഇതിന് ശേഷമാണ് ഗൂഗിള്‍ 120000 പേരെ ഒഴിവാക്കുമെന്ന് വാര്‍ത്തകളില്‍ കണ്ടതെന്നും റയാന്‍ പറഞ്ഞു.

തന്റെ സ്വപ്‌നത്തിലുള്ള കമ്പനിയായിരുന്നു ഗൂഗിള്‍. നായയെയും കൊണ്ട് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഈ ജോലി എന്നെ തേടി വന്നത്. എന്നാല്‍ സന്തോഷത്തിന് ആയുസ്സില്ല. വെറും ഒരു വര്‍ഷം കൊണ്ട് ജോലി തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. ഇങ്ങനൊരു അവസാനം ഞാന്‍ പ്രതീക്ഷിച്ചതേയില്ല.

എന്റെ കരാര്‍ നേരത്തെ ഒരു വര്‍ഷത്തേക്ക് നീട്ടിയതാണ്. ഞാന്‍ ക്ലൗഡ് സെയില്‍സ് റിക്രൂട്ട്‌മെന്റ് ടീമിലേക്ക് മാറിയതുമാണ്. ഒരാഴ്ച്ച മുമ്പ് വരെ ശമ്പളം കൂടുന്നതിനെ കുറിച്ചായിരുന്നു സംസാരിച്ചത്. എന്നാല്‍ ഇതിനൊക്കെ ശേഷമാണ് പിരിച്ചുവിടല്‍ ആരംഭിച്ചതെന്നും റയാന്‍ പറഞ്ഞു.

English summary
google fires hr when he was interviewing a worker, he says its shocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X