കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ക്കുട്ട് ഇന്നുമുതല്‍ ഓര്‍മയാകും

  • By Gokul
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആഗോള സൗഹൃദത്തിന് പുതിയമാനം നല്‍കിയ ഓര്‍ക്കുട്ട് എന്ന സോഷ്യല്‍ വെബ്‌സൈറ്റ് ഇന്നുമുതല്‍ (സപ്തംബര്‍ 30) ഓര്‍മയാകുകയാണ്. ട്വിറ്റര്‍ ഫേസ്ബുക്ക് തുടങ്ങി സൗഹൃദ സദസ്സുകള്‍ക്ക് പുതിയ പതിപ്പുകള്‍ ഇറങ്ങിയപ്പോള്‍ പിന്നിലായിപ്പോയതോടെയാണ് ഓര്‍ക്കുട്ട് അടച്ചു പൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.

ഫേസ്ബുക്ക് എന്ന ആഗോളസൗഹൃദ കൂട്ടായ്മയ്‌ക്കൊപ്പം 2004ല്‍ തുടക്കം കുറിച്ച ഓര്‍ക്കുട്ട്, ആദ്യ വര്‍ഷങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും സാങ്കേതികമായി കുതിപ്പുനടത്തിയ മറ്റു സോഷ്യല്‍ സൈറ്റുകള്‍ക്കിടയില്‍പ്പെട്ട് പിന്നിലായിപ്പോവുകയായിരുന്നു. 128 കോടിയോളം അംഗങ്ങളുമായി ഫേസ്ബുക്ക് ഇപ്പോള്‍ ബഹുദൂരം മു്ന്നിലാണ്.

orkut

സപ്തംബര്‍ 30ന് ഓര്‍ക്കുട്ട് അവസാനിക്കുകയാണെന്ന് ഗൂഗിള്‍ നേരത്തെതന്നെ അംഗങ്ങള്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു. ഓര്‍ക്കുട്ട് ഇല്ലാതായാലും പ്രൊഫൈല്‍ വിവരങ്ങളും കമ്യൂണിറ്റി പോസ്റ്റുകളും ഫോട്ടോകളുമെല്ലാം 2016വരെ ഗൂഗിള്‍ സൂക്ഷിച്ചുവെക്കും. ഇവ ആവശ്യമുള്ളവര്‍ക്ക് ഗൂഗിള്‍ ടേക്ക് ഔട്ട് സംവിധാനത്തിലൂടെ എടുക്കുാവുന്നതാണ്.

ഗൂഗിളിന്റെതന്നെ യൂട്യൂബ്, ബ്ലോഗര്‍, ഗൂഗിള്‍ പ്ലസ് എന്നിവ ജനകീയമായതാണ് ഓര്‍ക്കൂട്ടിന് തിരിച്ചടിയായതെന്നാണ് ഗൂഗിളിന്റെ വാദം. ഓര്‍ക്കുട്ടി ഇല്ലാതാകുന്നതോടെ ഇവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാകുമെന്നും ഗൂഗിള്‍ അധികൃതര്‍ പറയുന്നു. സോഷ്യല്‍ സൈറ്റുകളിലേക്ക് പിച്ചവച്ചുനടക്കാന്‍ പഠിപ്പിച്ച ഓര്‍ക്കുട്ട് ഓര്‍മയാകുമ്പോള്‍ വേര്‍പാടിന്റെ ദുഖം പങ്കുവെക്കുകയാണ് ലോകയുവജനത.

English summary
Google's Orkut Shutting Down Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X