കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാഫിസ് സയീദ് തടങ്കലില്‍; ഭീകര സംഘടനയെ നയിക്കാന്‍ ഭാര്യാസഹോദരന്‍!! പിടിവിടാതെ പാകിസ്താന്‍

Google Oneindia Malayalam News

ലാഹോര്‍: ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കയതിനെ തുടര്‍ന്ന് സംഘടനയുടെ തലപ്പത്തേയ്ക്ക് ഭാര്യാ സഹോദരന്‍. ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കിയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസിനെ വീട്ടുതടങ്കലിലാക്കിയത്.

ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന്‍ ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കിയെ സംഘടനയുടെ തലപ്പത്തേയ്ക്ക് അവരോധിച്ചതായി സംഘടനാംഗം തന്നെയാണ് ഞായറാഴ്ച വ്യക്തമാക്കിയത്. ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കയതിന് ശേഷം സംഘടനയുടെ തലപ്പെത്തുന്ന രണ്ടാമത്തെ കമാന്‍ഡോയാണ് മക്കി. ഐക്യരാഷ്ട്രസഭയുടെ പ്രമേയം സയീദ് ലംഘിക്കുന്നുവെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ പാകിസ്താനോട് ചൂണ്ടിക്കാണിച്ചിരുന്നു.

hafiz-saeed

സയീദിന്റെ വസതി സബ് ജയലായി പ്രഖ്യാപിച്ച ശേഷമാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 30നാണ് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ഹാഫിസ സയീദിനെയും മൂന്ന് കൂട്ടാളികളെയും തടവിലാക്കിയത്. ഇതിന് പുറമേ സംഘടനയുടെ ഓഫീസും ഫലാഹി ഇന്‍സാനിയത്തിന്റെ ഓഫീസും അടച്ചുപൂട്ടിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പാകിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കമെന്ന് നേരത്തെ സയീദ് ട്വിറ്ററില്‍ ആരോപിച്ചിരുന്നു. ഇതിനിടെ സംഘടനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനിടെ തെഹരീക്ക് ആസാദി എന്ന് സംഘടനയുടെ പേരിലും മാറ്റം വരുത്തിയിരുന്നു. യുഎന്നിന്റെ പ്രമേയം അംഗീകരിക്കുന്നതിന്റെ ഭാഗമായിരുന്നു നീക്കമെന്നാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

English summary
Hafiz Saeed 's brother-in-law Hafiz Abdul Rehman Makki, who carries a $2 million bounty on his head, has been given the charge of the head of Jamaat-ud-Dawah after the Mumbai terror attack mastermind was put under the house arrest+ by Pakistan's Punjab government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X