കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാർക്ക് സന്തോഷവാർത്ത; 'എല്ലാ വിഭാഗം വിസകളും സ്വീകരിക്കുമെന്ന് എമിറേറ്റ്സ്'; പുതിയ മാർഗ്ഗനിർദേശങ്ങൾ

Google Oneindia Malayalam News

ദുബായ്: കൊവിഡിന്റെ രണ്ടാംതരംഗ വ്യാപനം ശക്തമായതോടെയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ വിലക്കേർപ്പെടുത്തുന്നത്. 2021 ഏപ്രിൽ മാസത്തിൽ ഏർപ്പെടുത്തിയ വിലക്ക് ആഗസ്റ്റ് മാസത്തോടെ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം യുഎഇയിൽ നിന്ന് വാക്സിൻ സ്വീകരിച്ച റെസിഡന്റ് വിസയുള്ളവർക്കുമായിരുന്നു ആദ്യം യുഎഇയിലേക്ക് പ്രവേശനം അനുവദിച്ചത്.

അടുത്ത ഘട്ടത്തിൽ ടൂറിസ്റ്റ് വിസയുടമകൾക്കും വിസയുള്ളവർക്കും യുഎഇ പ്രവേശനം അനുവദിച്ചിരുന്നു. പിന്നീടാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്നുള്ള പ്രഖ്യാപനം വരുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള സാധ്യതകൾ തെളിഞ്ഞിരുന്നു.

കൂടത്തായി കേസിലെ പ്രതി ജോളിക്കൊപ്പം ജീവിക്കാനാകില്ലെന്ന് ഭർത്താവ്, വിവാഹ മോചനത്തിന് നീക്കംകൂടത്തായി കേസിലെ പ്രതി ജോളിക്കൊപ്പം ജീവിക്കാനാകില്ലെന്ന് ഭർത്താവ്, വിവാഹ മോചനത്തിന് നീക്കം

1


വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ടൂറിസ്റ്റ് വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എല്ലാ ലോകരാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശക വിസക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകുന്നതായാണ് യുഎഇ പ്രഖ്യാപിച്ചത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കി. പുതിയ തീരുമാനം ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കിയിരുന്നു.

2


കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാത്തരം വിസകൾക്കും അനുമതി നൽകി യുഎഇ. എല്ലാത്തരം വിസകളും കൈവശമുള്ള ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതായി യുഎഇ വിമാന കമ്പനിയായി എമിറേറ്റ്സാണ് വ്യക്തമാക്കിയത്. തൊഴിൽ വിസ, പുതുതായി അനുവദിച്ച റെസിഡന്റ് വിസ, ഹ്രസ്വകാല/ദീർഘകാല വിസ, സന്ദർശനവിസ, വിസ ഓൺ അറൈവൽ, എന്നിങ്ങനെ എല്ലാത്തരം വിസകളുള്ള ഇന്ത്യക്കാർക്കും ഇതോടെ യുഇയിലേക്ക് സഞ്ചരിക്കാൻ സാധിക്കും. യാത്ര ചെയ്യാൻ മറ്റ് യോഗ്യതകളുള്ളവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

3

ഇന്ത്യയിൽ നിന്നും മറ്റ് ലോകരാജ്യങ്ങളിൽ നിന്നും ദുബായിൽ എത്തുന്ന യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ മറ്റൊരു കോവിഡ് ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം. തുടർന്ന് കൊവിഡ് പരിശോധനയുടെ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ അവരുടെ ഹോട്ടലിലോ താമസസ്ഥലത്തോ കഴിയണമെന്നാണ് നിർദേശം.
യുഎഇയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ജിഡിആർഎഫ്എയുടെയും ഐസിഎയുടെയും അനുമതി ആവശ്യമില്ലെന്നാണ് എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുള്ളത്.

4


ഇന്ത്യ, ബംഗ്ലാദേശ്, നൈജീരിയ, പാകിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, വിയറ്റ്നാം, സാംബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ പ്രത്യേക പ്രോട്ടോക്കോളുകൾ പാലിക്കണമെന്നാണ് യുഎഇ മുന്നോട്ടുവെക്കുന്ന നിർദേശം. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ, 48 മണിക്കൂറിനുള്ളിൽ ഒരു ക്യുആർ കോഡുള്ള ഒരു നെഗറ്റീവ് കോവിഡ് -19 പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് എമിറേറ്റ്സ് വ്യക്തമാക്കുന്നുണ്ട്.

Recommended Video

cmsvideo
Dubai ruler hand over 1 million rupees to cat rescuers including Keralites
5


ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് എത്തുന്നവർ അവരുടെ സർട്ടിഫിക്കറ്റ് എമിറേറ്റ്സ് സ്വീകരിക്കുന്ന നിയുക്ത ലബോറട്ടറികളിൽ നിന്ന് നടത്തിയിട്ടുള്ളതാവണമെന്നും നിർദേശമുണ്ട്. ഈ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂറിനുള്ളിൽ പുറപ്പെടുന്ന വിമാനത്താവളത്തിൽ നടത്തുന്ന ഒരു ടെസ്റ്റിനായി ഒരു ക്യുആർ കോഡുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കൈവശം കരുതേണ്ടതുണ്ട്.

6


ഇന്ത്യയിൽ നിന്ന് വരുന്നവർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിർബന്ധമാണ്. ആന്റിബോഡി ടെസ്റ്റുകൾ, എൻഎച്ച്എസ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ, ദ്രുത പിസിആർ ടെസ്റ്റുകൾ, ഹോം ടെസ്റ്റിംഗ് കിറ്റുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ലെന്നും പ്രത്യേകം പരാമർശിക്കുന്നുണ്ട്.

7

ചെക്ക് ഇൻ ചെയ്യുന്നതിന് യാത്രക്കാർ ഓദ്യോഗിക, ഡിജിറ്റൽ അല്ലെങ്കിൽ അച്ചടിച്ച സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലോ അറബിയിലോ കൊണ്ടുവരണം - എസ്എംഎസ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് ഭാഷകളിലെ പിസിആർ സർട്ടിഫിക്കറ്റുകൾ ഉത്ഭവ സ്റ്റേഷനിൽ സാധൂകരിക്കാൻ കഴിയുമെങ്കിൽ സ്വീകാര്യമാണ്. ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകൾ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വെരിഫിക്കേഷൻ പോയിന്റുകളിൽ എത്തുമ്പോൾ സ്വീകരിക്കും.

8


കോവിഡ് ആർടി - പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ യാത്രക്കാരൻ പുറപ്പെടുന്ന രാജ്യത്തെ ഒരു അംഗീകൃത ലാബിൽ നിന്നും എടുത്തിട്ടുള്ളതായിരിക്കണം. മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്ക്കായി ഇതിനകം ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ സാധുത കാലയളവിനുള്ളിലാണെങ്കിൽ പോലും വീണ്ടും പ്രവേശനത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നും നിർദേശത്തിൽ പറയുന്നു.

9

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസയുള്ളവർക്കും എല്ലാത്തരം എൻട്രി പെർമിറ്റ് ഉള്ളവർക്കും ഷാർജയിലേക്കും റാസൽഖൈമയിലേക്കും യാത്ര ചെയ്യാമെന്ന് വിമാന കമ്പനികൾ അറിയിച്ചിരുന്നു. യുഎഇ അടുത്തിടെ അനുവദിച്ചിട്ടുള്ള റെസിഡന്റ്- തൊഴിൽ- സന്ദർശക വിസയുള്ളവർക്കാണ് ഇത്തരത്തിൽ യുഇഎയിലേക്ക് എത്താൻ സാധിക്കുക. എയർ അറേബ്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്നാണ് ചട്ടം.

10

സന്ദർശക വിസയിൽ രാജ്യത്തേക്ക് എത്തുന്നവർ ഐസിഎയിൽ നിന്നുള്ള അനുമതിയും വാങ്ങിയിരിക്കണം. സന്ദർശക വിസയിൽ രാജ്യത്തേക്ക് എത്തുന്നവർ രജിസ്റ്റർ അറൈവലിൽ വിവരങ്ങൾ രേഖപ്പെടുത്തി നൽകുകയാണ് വേണ്ടത്. കൂടാതെ വാക്സിനേഷൻ സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 48 മണിക്കൂർ മുമ്പെടുത്തിട്ടുള്ള പിസിആർ പരിശോധനാ ഫലമോ വിമാനത്താവളത്തിൽ നിന്നെടുത്തിട്ടുള്ള ആർടിപിസിആർ പരിശോധനയോ ആവശ്യമില്ല. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണമെന്നാണ് ചട്ടം.

11

ദുബായ് റെസിഡന്റ് വിസയുള്ളവർ ജിഡിആർഎഫ്എയിൽ നിന്ന് റിട്ടേൺ പെർമിറ്റ് വാങ്ങിയിരിക്കണമെന്നാണ് നിർദേശങ്ങളിലൊന്ന്. അതേ സമയം മറ്റ് എമിറേറ്റിൽ നിന്നുള്ളവർ ഐസിഎ അനുമതിയും നേടിയിരക്കണം. സന്ദർശക വിസയുള്ളവർ ഐസിഎ പോർട്ടലിലുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതേ സമയം സന്ദർശക വിസയിൽ ദുബായിലേക്ക് എത്തുന്നതിന് ഐസിഎ, ജിഡിആർഎഫ്എ അനുമതി ആവശ്യമില്ലെന്നാണ് എമിറേറ്റ്സ് വ്യക്തമാക്കിയത്.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

English summary
Happy news for Indians, Emirates is now accepting all categories of visas to UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X