കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരീരിയുടെ രാജിക്കു പിന്നില്‍ സൗദി-യു.എസ്-ഇസ്രായേല്‍ ഗൂഢാലോചനയെന്ന് ഇറാന്‍

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ലബനാന്‍ പ്രധാനമന്ത്രി സാദ്് ഹരീരിയുടെ അപ്രതീക്ഷിത രാജിക്കു പിന്നില്‍ സൗദി അറേബ്യയും അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍. ഇറാനെ ലക്ഷ്യമിടുന്നതോടൊപ്പം മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ് ഗൂഢാലോചനയുടെ പിന്നിലെ ലക്ഷ്യമെന്നും ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ ഖമേനിയുടെ ഉപദേഷ്ടാവ് കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും ചരടുവലികളുടെ ഭാഗമായാണ് ഹരീരിയുടെ രാജിയെന്ന് ഹുസൈന്‍ ശെയ്ഖ് അല്‍ ഇസ്ലാം പറഞ്ഞു.

ഐസിസ് റിക്രൂട്ടറെ പിടിക്കാന്‍ എന്‍ഐഎ: മനിലയിലേക്ക് പോകും, ആരാണ് ഓണ്‍ലൈന്‍ മോട്ടിവേറ്റര്‍ ഐഷ!ഐസിസ് റിക്രൂട്ടറെ പിടിക്കാന്‍ എന്‍ഐഎ: മനിലയിലേക്ക് പോകും, ആരാണ് ഓണ്‍ലൈന്‍ മോട്ടിവേറ്റര്‍ ഐഷ!

ലബനാനിലും മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ചുവടുവയ്പ്പാണ് ഹരീരിയുടെ രാജിയെന്ന് ഇറാന്‍ വിദേശകാര്യമന്താലയം വക്താവ് ബഹ്‌റാം ഖാസിമി ഇര്‍ന ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഇറാനെതിരേ ഹരീരി ഉന്നയിച്ച ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തവയും കെട്ടിച്ചമച്ചവയുമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലാണ് ഈ സംഭവത്തില്‍ നേട്ടമുണ്ടാക്കാന്‍ പോവുന്നത്. മേഖലയില്‍ സംഘര്‍ഷങ്ങളുണ്ടാക്കുന്നതിലൂടെയാണ് ഇറാന്റെ നിലനില്‍പ്പെന്നും അദ്ദേഹം പറഞ്ഞു. ഐ.സ്സും മറ്റ് വിമത വിഭാഗങ്ങളും പരാജയത്തിന്റെ വക്കിലെത്തി നില്‍കുന്നത സമയത്ത് പുതിയ സംഘര്‍ഷ മേഖല തുറക്കുകയാണ് സംഭവത്തിനു പിന്നലെ ലക്ഷ്യമെന്നാണ് വിലയിരുത്ത്‌പെടുന്നത്. ഐസ് അടുക്കമുള്ള ശക്തികള്‍ മേഖലയിലുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് മേഖലയെ രക്ഷിക്കാന്‍ സമാധാനം പുലരേണ്ടത് അനിവാര്യമാണെന്നും വിദേശ കാര്യമന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടു.

saadhariri

ഇറാനും ഹിസ്ബുല്ലയും ചേര്‍ന്നു തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് ഹരീരി രാജിപ്രഖ്യാപനം നടത്തിയത്. മറ്റു അറബ് രാഷ്ട്രങ്ങളിലെന്നപോലെ ലബനാന്റെ ആഭ്യന്തര കാര്യങ്ങളിലും ഇറാന്‍ ഇടപെടുന്നതായും ഇതുകാരണം രാജ്യത്ത് അരാജകത്വം നിലനില്‍ക്കുന്നതായും ഹരീരി കുറ്റുപ്പെടുത്തുകയുണ്ടായി. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയ്ക്കതെിരേയും ശക്തമായ ആക്രമണമായിരുന്നു ഹരീരി നടത്തിയത്. ആയുധത്തിന്റെ ബലത്തില്‍ എല്ലാം തീരുമാനിക്കുന്നവരായി ശിയാ സായുധ സംഘം മാറിക്കഴിഞ്ഞതായും രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
English summary
Iran says the surprise resignation of Lebanese Prime Minister Saad al-Hariri is part of a plot to stoke tensions in the region. An adviser to Iran's supreme leader accused the US and Saudi Arabia of being behind the move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X