കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മ്മന്‍വിങ്സ് വിമാനത്തിലെ അവസാന നിമിഷങ്ങളുടെ മൊബൈല്‍ വീഡിയോ പുറത്ത്, ഹൃദയഭേദകം

  • By Meera Balan
Google Oneindia Malayalam News

ബര്‍ലിന്‍: ആല്‍പ്‌സ് പര്‍വ്വത നിരകളിലേയ്ക്ക് സഹപൈലറ്റ് ഇടിച്ചിറക്കിയ ജര്‍മ്മന്‍വിങ്‌സ് വിമാനത്തിലെ യാത്രക്കാരുടെ അവസാന നിമിഷങ്ങളുടെ വീഡിയോ പുറത്ത് വന്നു. വിമാനം തകര്‍ന്നടിയുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയതാണ് വീഡിയോ. മലനിരകളില്‍ തിരച്ചില്‍ നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡില്‍ നിന്നുമാണ് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വീഡിയോ കണ്ടെത്തിയതിന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

മരണം ഉറപ്പാക്കിയ യാത്രക്കാര്‍ പ്രാണഭയത്തോടെ അലറി വിളിയ്ക്കുന്നതാണ് വീഡിയോ. ഏതാനും സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിമാനത്തിനകത്ത് നിന്ന് ഭീകരമായ ശബ്ദവും കേള്‍ക്കുന്നതായി പറയുന്നു. വീഡിയോ കണ്ടു എന്ന് അവകാശപ്പെടുന്ന ഒരാളാണ് ഇക്കാര്യം പറഞ്ഞത്. 150 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

Germanwings

ജര്‍മ്മന്‍ പത്രം ബ്ലിഡ് ഫ്രഞ്ച് മാഗസിനായ പാരീസ് മാച്ച് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാര്‍ വീഡിയോ കണ്ടതായി അവകാശപ്പെടുന്നുണ്ട്. അപകടത്തിന് കാരണക്കാരനായ സഹപെലറ്റ് ലുബിട്‌സും പൈലറ്റും തമ്മിലുള്ള സംഭാഷണം മുന്‍പ് പാരീസ് മാച്ച് പുറത്ത് വിട്ടിരുന്നു. ഹൃദയഭേദകമായ രംഗങ്ങളാണ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയിയോയില്‍ ഉള്ളതെന്നാണ ്പറയുന്നത്. എന്നാല്‍ വീഡി വ്യക്തമല്ലെന്നും അപകടത്തിന്റെ ദൃശ്യങ്ങള്‍ തന്നെയാണോ എന്ന സംശയവും മാധ്യമങ്ങള്‍ പ്രകടിപ്പിയ്ക്കുന്നുണ്ട്.

English summary
Oh God': Horrific mobile phone video recovered from Germanwings plane wreckage reveals the last desperate moments of screaming passengers who knew they were going to die
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X