ഇന്ത്യ സൗദി അറേബ്യയ്ക്കൊപ്പം പോയി; ശരിക്കും പെട്ട് റഷ്യ, കിട്ടിയ വിലയ്ക്ക് ക്രൂഡ് ഓയില്‍ വിറ്റഴിക്കുന്നു
അമേരിക്കയുടെ ഉപരോധം കാരണം റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ആളില്ല. നേരത്തെ ഏറ്റവും കൂടുതല്‍ വാങ്ങിയിരുന്ന ഇന്ത്യയും ചൈനയും മറ്റു രാജ്യങ്ങളെ തേടിപ്പോയി. ഇന്ത്യ പ്രധാനമായും പഴയ തട്ടകമായ സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കയെയും എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി.
റഷ്യയെ സാമ്പത്തികമായി ഒതുക്കണം എങ്കില്‍ ക്രൂഡ് ഓയില്‍ വില്‍പ്പന തടയേണ്ടതുണ്ട് എന്ന് മനസിലാക്കിയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. റഷ്യയുടെ എണ്ണയ്ക്ക് മാത്രമല്ല, അത് വാങ്ങുന്ന രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും ഉപരോധം വരുമെന്ന ഭീഷണിയുമുണ്ടായി.ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും ബദല്‍മാര്‍ഗം തേടിയത്. ഇതോടെ ശരിക്കും പെട്ടത് റഷ്യയാണ്.

റഷ്യയുടെ പ്രധാന ക്രൂഡ് ഓയില്‍ ആണ് ഉറല്‍. കരിങ്കടലില്‍ നിന്ന് ഖനനം ചെയ്യുന്ന ഈ ഇനത്തില്‍പ്പെട്ട ക്രൂഡ് ഓയില്‍ ബാരലിന് ഇപ്പോള്‍ വില 37 ഡോളറാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്രയും കുറഞ്ഞ വിലയില്‍ ഉറല്‍ ക്രൂഡ് എത്തുന്നത് ആദ്യമാണ്. ഇതോടെ റഷ്യയുടെ വരുമാനം ഇടിഞ്ഞുവീഴുമെന്ന് ഉറപ്പായി. ഇതുതന്നെയായിരുന്നു അമേരിക്ക ലക്ഷ്യമിട്ടതും.
റഷ്യയുടെ പ്രധാന എണ്ണ കമ്പനികളാണ് റോസ്നെഫ്റ്റും ലുക്കോയിലും. ഇവയുടെ എണ്ണ ഇടപാടുകള്‍ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് എണ്ണ വാങ്ങുന്നവരും കുടുങ്ങുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. നവംബര്‍ 21 മുതലാണ് ഉപരോധം നിലവില്‍ വരിക. ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും പിന്‍വാങ്ങിയത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ പൂര്‍ണമായും റഷ്യയെ കൈവിട്ടോ
ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങില്ല എന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടയ്ക്കിടെ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പകരം ഇന്ത്യ മറ്റു രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നുമുണ്ട്. അമേരിക്കയുമായി ഉടക്കുന്നത് സാമ്പത്തികമായി വലിയ തിരിച്ചടി ലഭിക്കാന്‍ ഇടയാക്കുമെന്ന് ഇന്ത്യയ്ക്ക് അറിയാം.
റഷ്യയുടെ ക്രൂഡിന് വലിയ തോതില്‍ വില കുറഞ്ഞു എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 മാര്‍ച്ചിന് ശേഷം ഇത്രയും ഇടിയുന്നത് ആദ്യമാണത്രെ. അന്ന് യൂറോപ്പിന്റെ ഉപരോധത്തെ തുടര്‍ന്നാണ് വില ഇടിഞ്ഞിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുകാലത്ത് റഷ്യയില്‍ നിന്നാണ് പ്രധാനമായും എണ്ണയും വാതകവും വാങ്ങിയിരുന്നത്. 2023ല്‍ പൂര്‍ണമായും നിര്‍ത്തുമെന്ന വിവരങ്ങള്‍ വന്നതോടെയാണ് അന്ന് വലിയ തോതില്‍ വില ഇടിഞ്ഞത്.
ഇപ്പോള്‍ ചൈനയും ഇന്ത്യയും സമാനമായ രീതിയില്‍ റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നു എന്ന വിവരം വന്നതോടെ വീണ്ടും വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിലുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ഡോളറിന്റെ കുറവ് ഉറല്‍ ക്രൂഡിനാണ്. റഷ്യയുടെ ക്രൂഡ് ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് വലിയ തോതില്‍ വില കുറച്ചുകിട്ടും. എന്നാല്‍ അമേരിക്ക കണ്ണുരുട്ടുമ്പോള്‍ ആരും തയ്യാറാകില്ല. കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ആ രാജ്യവുമായി ഉടക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications