Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സൗദി അറേബ്യയ്‌ക്കൊപ്പം പോയി; ശരിക്കും പെട്ട് റഷ്യ, കിട്ടിയ വിലയ്ക്ക് ക്രൂഡ് ഓയില്‍ വിറ്റഴിക്കുന്നു

അമേരിക്കയുടെ ഉപരോധം കാരണം റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ആളില്ല. നേരത്തെ ഏറ്റവും കൂടുതല്‍ വാങ്ങിയിരുന്ന ഇന്ത്യയും ചൈനയും മറ്റു രാജ്യങ്ങളെ തേടിപ്പോയി. ഇന്ത്യ പ്രധാനമായും പഴയ തട്ടകമായ സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കയെയും എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി.

റഷ്യയെ സാമ്പത്തികമായി ഒതുക്കണം എങ്കില്‍ ക്രൂഡ് ഓയില്‍ വില്‍പ്പന തടയേണ്ടതുണ്ട് എന്ന് മനസിലാക്കിയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. റഷ്യയുടെ എണ്ണയ്ക്ക് മാത്രമല്ല, അത് വാങ്ങുന്ന രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും ഉപരോധം വരുമെന്ന ഭീഷണിയുമുണ്ടായി.ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും ബദല്‍മാര്‍ഗം തേടിയത്. ഇതോടെ ശരിക്കും പെട്ടത് റഷ്യയാണ്.

russia crude oil price fall

റഷ്യയുടെ പ്രധാന ക്രൂഡ് ഓയില്‍ ആണ് ഉറല്‍. കരിങ്കടലില്‍ നിന്ന് ഖനനം ചെയ്യുന്ന ഈ ഇനത്തില്‍പ്പെട്ട ക്രൂഡ് ഓയില്‍ ബാരലിന് ഇപ്പോള്‍ വില 37 ഡോളറാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്രയും കുറഞ്ഞ വിലയില്‍ ഉറല്‍ ക്രൂഡ് എത്തുന്നത് ആദ്യമാണ്. ഇതോടെ റഷ്യയുടെ വരുമാനം ഇടിഞ്ഞുവീഴുമെന്ന് ഉറപ്പായി. ഇതുതന്നെയായിരുന്നു അമേരിക്ക ലക്ഷ്യമിട്ടതും.

റഷ്യയുടെ പ്രധാന എണ്ണ കമ്പനികളാണ് റോസ്‌നെഫ്റ്റും ലുക്കോയിലും. ഇവയുടെ എണ്ണ ഇടപാടുകള്‍ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് എണ്ണ വാങ്ങുന്നവരും കുടുങ്ങുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. നവംബര്‍ 21 മുതലാണ് ഉപരോധം നിലവില്‍ വരിക. ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും പിന്‍വാങ്ങിയത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ പൂര്‍ണമായും റഷ്യയെ കൈവിട്ടോ

ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങില്ല എന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടയ്ക്കിടെ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പകരം ഇന്ത്യ മറ്റു രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നുമുണ്ട്. അമേരിക്കയുമായി ഉടക്കുന്നത് സാമ്പത്തികമായി വലിയ തിരിച്ചടി ലഭിക്കാന്‍ ഇടയാക്കുമെന്ന് ഇന്ത്യയ്ക്ക് അറിയാം.

റഷ്യയുടെ ക്രൂഡിന് വലിയ തോതില്‍ വില കുറഞ്ഞു എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 മാര്‍ച്ചിന് ശേഷം ഇത്രയും ഇടിയുന്നത് ആദ്യമാണത്രെ. അന്ന് യൂറോപ്പിന്റെ ഉപരോധത്തെ തുടര്‍ന്നാണ് വില ഇടിഞ്ഞിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുകാലത്ത് റഷ്യയില്‍ നിന്നാണ് പ്രധാനമായും എണ്ണയും വാതകവും വാങ്ങിയിരുന്നത്. 2023ല്‍ പൂര്‍ണമായും നിര്‍ത്തുമെന്ന വിവരങ്ങള്‍ വന്നതോടെയാണ് അന്ന് വലിയ തോതില്‍ വില ഇടിഞ്ഞത്.

ഇപ്പോള്‍ ചൈനയും ഇന്ത്യയും സമാനമായ രീതിയില്‍ റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നു എന്ന വിവരം വന്നതോടെ വീണ്ടും വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിലുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ഡോളറിന്റെ കുറവ് ഉറല്‍ ക്രൂഡിനാണ്. റഷ്യയുടെ ക്രൂഡ് ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് വലിയ തോതില്‍ വില കുറച്ചുകിട്ടും. എന്നാല്‍ അമേരിക്ക കണ്ണുരുട്ടുമ്പോള്‍ ആരും തയ്യാറാകില്ല. കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ആ രാജ്യവുമായി ഉടക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+