കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പഞ്ചശീല തത്വങ്ങള്‍ ലംഘിച്ചു!ഡോക് ല ട്രൈ ജംങ്ഷനല്ല, ചൈനയ്ക്ക് പുതിയ വാദങ്ങള്‍, സത്യം ഇതാണ്

ഡോക് ല മേഖലയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൈന

Google Oneindia Malayalam News

ബീജിങ്/ ദില്ലി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം മൂന്നാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി ചൈന. സിക്കിം സെക്ടറില്‍ ഇന്ത്യ പഞ്ചശീല തത്വങ്ങള്‍ ലംഘിച്ചുവെന്നാരോപിക്കുന്ന ചൈന ഡോക് ല മേഖലയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിന്‍റെ പേരില്‍ ഇന്ത്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുയാണെന്നും ഡോക് ല മേഖലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച് തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടാകുന്ന ശക്തമായ തര്‍ക്കമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഭൂട്ടാന്‍ തങ്ങളുടെ ഭൂപ്രദേശത്തിന്‍റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഡോക് ലാമിനെയാണ് ഇന്ത്യ ഡോ ക് ല എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഡോംഗ് ലാം തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്നാണ് ചൈന ഉന്നയിക്കുന്ന വാദം. അനധികൃതമായി ഡോക് ല പ്രദേശത്തേയ്ക്ക് പ്രവേശിച്ച സൈന്യത്തെ ഇന്ത്യ പിന്‍വലിക്കണമെന്ന ആവശ്യമാണ് ചൈന നിരന്തരം ഉന്നയിക്കുന്നത്. ഇന്ത്യന്‍ സൈന്യം ഡോക് ല പ്രദേശത്ത് അതിക്രമിച്ചു കടന്നുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നത്. ഇന്ത്യ-ചൈന-ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഡോക് ല പ്രദേശത്ത് നിലനില്‍ക്കുന്ന തര്‍ക്കം ഒരു മാസത്തോളമായി തര്‍ക്കത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല.

പഞ്ചശീല തത്വം ലംഘിച്ചു

പഞ്ചശീല തത്വം ലംഘിച്ചു

സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ 1954ല്‍ ഇന്ത്യയും ചൈനയും ഒപ്പുവച്ചിട്ടുള്ള പഞ്ചശീല തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈന ഉന്നയിക്കുന്ന വാദം. സിക്കിം സെക്ടറിലെ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യ തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യയുടെ കടന്നുകയറ്റം രാജ്യാന്തര നിയമങ്ങളുട അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും സമാധാനപരമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നചതിന് വേണ്ടിയാണ് പഞ്ചശീല തത്വങ്ങള്‍ ഒപ്പുവച്ചതെന്നും ചൈന ഓര്‍മിപ്പിക്കുന്നു.

 ഇന്ത്യയുടെ വാദം തെറ്റോ

ഇന്ത്യയുടെ വാദം തെറ്റോ

ഡോക് ല മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമല്ലെന്നും ചൈന ഡോക് ലയില്‍ റോഡ‍് നിര്‍മിക്കുന്നത് 1890 ല്‍ ബ്രിട്ടീഷുകാര്‍ ഭരണകൈമാറ്റം നടത്തുമ്പോള്‍ ഒപ്പുവച്ചിട്ടുള്ള കരാര്‍ പ്രകാരമാണെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദങ്ങള്‍. ചൈനയുടെ റോഡ് നിര്‍മാണം ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കും സിക്കിമിലേയ്ക്കുമുള്ള പ്രവേശനത്തിന് വിഘാതമാകുമെന്നാണ് ഇന്ത്യയുടെ വാദം.

 ഡോക് ല എവിടെ

ഡോക് ല എവിടെ

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോ‍ഡ് നിര്‍മാണം നടത്തുന്ന ഡോക് ല ഇന്ത്യ- ചൈന- ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ട്രൈ ജംങ്ഷന്‍ ആണെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍ വാദം തെറ്റാണെന്നും ഡോക് ല ട്രൈ ജംങ്ഷനിലല്ലെന്നുമാണ് ചൈനയുടെ വാദം.

 ഡോക് ല വിട്ടുകൊടുക്കാനാവില്ല

ഡോക് ല വിട്ടുകൊടുക്കാനാവില്ല

ഇന്ത്യ- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഡോക് ല മൂന്ന് രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഡോക് ല വിട്ടുകൊടുക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതോടെ ബംഗാളിലെ സിലിഗുഡി വരെ ചൈനയ്ക്ക് എത്താനുള്ള സാഹചര്യമാണുണ്ടാവുക. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കുന്നു.

 സിലിഗുഡി നിര്‍ണ്ണായകം

സിലിഗുഡി നിര്‍ണ്ണായകം

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി പ്രദേശം. ചൈന ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കുന്നതോടെ സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കേന്ത്യന്‍ സ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ചൈനയ്ക്ക് കഴിയും. ഇത്തരത്തിലുള്ള അടിന്തര സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ കയ്യില്‍ നിന്ന് ഡോക് ലയുടെ നിയന്ത്രണം നഷ്ടമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിന് സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

 ചൈനീസ് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍

ചൈനീസ് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍

സിക്കിമില്‍ സെക്ടറില്‍ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍. ചൈനയുമായുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഇന്ത്യന്‍ സൈന്യം ജാഗ്രത പുലര്‍ത്തി വരുന്നതിനിടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യന്‍ നാവിക സേനയുടെ ജിസാറ്റ്-7, ദീര്‍ഘദൂര നിരീക്ഷണ വാഹനം പൊഡീസന്‍ 81 എന്നിവയുടെ സഹായത്തോടെ നിരീക്ഷണം നടത്തവരുന്നതിനിടെയാണ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. അന്തര്‍വാഹിനി കപ്പലുകള്‍ ഉള്‍പ്പെടെ 13 ചൈനീസ് കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളതെന്നാണ് നാവിക സേന നല്‍കുന്ന വിവരം. സിക്കിം സെക്ടറിലെ അതിര്‍ത്തി പ്രശ്നം ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ തര്‍ക്കം യുദ്ധത്തിലെത്തുമെന്ന് ചൈനീസ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യന്‍ മഹാസുദ്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

 ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!

ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!

ഡോക് ലാ പ്രദേശത്തിന്‍റെ നിയന്ത്രണം ചൈനയുടെ കയ്യിലാവുന്നത് തടയുന്നതിന് വേണ്ടിയാണ് ഭൂട്ടാന് പിന്തുണച്ച് ഇന്ത്യ കൂടെ നിര്‍ത്തുന്നത്. ഇതിനിടെ ഇന്ത്യ- ഭൂട്ടാന്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമവും ചൈന നടത്തിവരുന്നുണ്ട്. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നിലും ഈ സൂചനകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.

ഭൂട്ടാന്‍റെ മറവില്‍ കയ്യേറ്റം

ഭൂട്ടാന്‍റെ മറവില്‍ കയ്യേറ്റം

ഭൂട്ടാന്‍റെ പേരില്‍ ചൈനീസ് അതിര്‍ത്തി കയ്യേറാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന പുതിയ വാദം. ചൈനീസ് അതിര്‍ത്തി കയ്യേറുന്നതിന് ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു.

സൈനിക വിന്യാസത്തില്‍ ശ്രദ്ധ

സൈനിക വിന്യാസത്തില്‍ ശ്രദ്ധ

അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇന്ത്യാ- ചൈനാ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന തര്‍ക്കം ഇതാദ്യമായാണ് ഉടലെടുക്കുന്നത്.

അതിര്‍ത്തിയില്‍ ചൈന കടന്നുകയറുന്നു

അതിര്‍ത്തിയില്‍ ചൈന കടന്നുകയറുന്നു

ഭൂട്ടാനും ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശമാണ് സിക്കിമിലെ ഡോക് ല. അതിര്‍ത്തി തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കിടക്കുന്നുണ്ടെങ്കിലും മേഖലയില്‍ ഇതുവരെയും ഇരു രാജ്യങ്ങളും തമ്മില്‍ പറയത്തക്ക സമാധാന പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉടലെടുത്തിരുന്നില്ലെന്ന് ഭൂട്ടാന്‍ അംബാഡര്‍ വെസ്റ്റോപ്പ് നാംഗ്യേല്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ചട്ടം. ഡോക് ലാമിലെ സോമ്പ്ലിരിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തുന്ന റോഡ് നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

 തര്‍ക്കത്തില്‍ ഭൂട്ടാനും

തര്‍ക്കത്തില്‍ ഭൂട്ടാനും

സിക്കിമില്‍ ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവരുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി ഭൂട്ടാന്‍ വ്യക്തമാക്കുന്നു. എന്നാല്‍ റോഡ് നിര്‍മാണം തടയുന്നതിന് പിന്നില്‍ ഇന്ത്യയ്ക്ക് രഹസ്യ അജന്‍ഡയുണ്ടെന്ന ആരോപണമാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ഇടഞ്ഞ ചൈന ഭൂട്ടാനുമായും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

 ഭൂട്ടാന്‍- ചൈന അതിര്‍ത്തി

ഭൂട്ടാന്‍- ചൈന അതിര്‍ത്തി

ഇന്ത്യ- ചൈന അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറിന്മേലാണ്. ഇതേ രീതിയില്‍ തന്നെയാണ് ഭൂട്ടാന്‍ -ചൈന അതിര്‍ത്തിയും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാലം വരെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉടലെടുത്തിരുന്നില്ല. ഇന്ത്യന്‍ സൈന്യം ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടഞ്ഞെന്ന് ആരോപിച്ചാണ് ചൈനീസ് സൈന്യം സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ബങ്കറുകളില്‍ രണ്ടെണ്ണം തകര്‍ത്തത്. ഇത് ഇന്ത്യ- ചൈനാ ബന്ധത്തില്‍ കനത്ത വിള്ളലാണുണ്ടാക്കിയത്. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെയാണ് ഭൂട്ടാനും ചൈനയ്ക്കെതിരെ രംഗത്തെത്തുന്നത്.

English summary
Upping the ante over the three-week-long Sikkim stand-off, China on Wednesday accused India of "trampling" on the Panchsheel principles while sticking to its demand of immediate withdrawal of Indian troops from near the Doklam area to avoid "any worsening of the situation" on the border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X