പ്രക്ഷോഭകരെ നേരിടാന്‍ ഇറാന്‍; ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും ബ്ലോക്ക് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇറാന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഇവരണ്ടും താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തതെന്ന് ഇറിബ് ന്യൂസ് വ്യക്തമാക്കി. ഇറാന്‍ ടെലഗ്രാമിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് ടെലഗ്രാമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പവേല്‍ ദുറോവ് അറിയിച്ചു.

'പാലസി'ല്‍ സിറ്റിയുടെ സ്വപ്‌നം വീണുടഞ്ഞു... റെക്കോര്‍ഡില്ല, എഡേഴ്‌സന് നന്ദി

പ്രക്ഷോഭകര്‍ തങ്ങളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കൂടുതല്‍ ആളുകളെ തെരുവിലിറക്കുന്നതിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. മൊബൈല്‍ നെറ്റ്‌വര്‍ക്ക് വഴി ഇവ ലഭിക്കുന്നില്ലെങ്കിലും വൈഫൈ ഉപയോഗിച്ചും മറ്റ് ഇന്റര്‍നെറ്റ് കണക്ഷനിലൂടെയും ഇവയിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഉടമകളായ ഫെയ്‌സ്ബുക്ക് തയ്യാറായിട്ടില്ല.

iran

ഇറാനില്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനെതിരേ കഴിഞ്ഞ വ്യാഴാഴ്ച മസ്ഹദില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി വ്യാപിച്ചിരിക്കുകയാണിപ്പോള്‍. പടിഞ്ഞാറന്‍ ഇറാനിലെ ദൊറൂദ് നഗരത്തില്‍ ശനിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാന നഗരിയായ തെഹ്‌റാനിലെ യൂനിവേഴ്‌സിറ്റിക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികളും സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടലുകളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയുടെ പുറത്ത് പ്രതിഷേധക്കാരുമായി പൊലിസ് സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യം ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ ഇറാന്‍ എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
iran blocks instagram telegram after protests

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്