സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ സംഭവിക്കുന്നതെന്ത്?

  • Posted By:
Subscribe to Oneindia Malayalam

മധ്യപൂര്‍വ ദേശത്തെ സുപ്രധാന സൈനിക ശക്തിയായ ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷേഭത്തിനു പിന്നില്‍ സാധനങ്ങളുടെ വില വര്‍ധനവ് മാത്രമല്ല കാരണമെന്ന് വിലയിരുത്തല്‍. രാഷ്ട്രീയവും സാമ്പത്തികവും മനുഷ്യാവകാശപരവുമായ പലകാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

തമിഴ്നാട് എംജി ആറിന്റേയും ജയയുടേയും, പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ല, രജനിക്കെതിരെ പളനിസ്വാമി

തുടക്കം മസ്ഹദില്‍ നിന്ന്

തുടക്കം മസ്ഹദില്‍ നിന്ന്

അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അടുത്തിടെയുണ്ടായ അനിയന്ത്രിതമായ വിലവര്‍ധനയാണ് ജനങ്ങളെ തെരുവിലിറക്കാനുള്ള പെട്ടെന്നുള്ള കാരണമായി വര്‍ത്തിച്ചത്. വ്യാഴാഴ്ചയായിരുന്നു ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മസ്ഹദില്‍ നിന്ന് വിലവര്‍ധനയ്‌ക്കെതിരേ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായ വേഗതയില്‍ തലസ്ഥാന നഗരിയായ തെഹ്‌റാന്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പ്രക്ഷേഭം പടര്‍ന്നുപിടിച്ചു. പ്രതിഷേധം തുടങ്ങി മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണ് തെരുവുകള്‍ കീഴടക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്നത്.

വിദേശനയത്തിനെതിരായ പ്രതിഷേധം

വിദേശനയത്തിനെതിരായ പ്രതിഷേധം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നിലവിലുള്ള ഇറാന്‍ ഭരണകൂടത്തിന്റെ വിദേശനയമാണെന്നാണ് പ്രക്ഷോഭകരില്‍ പലരും കരുതുന്നത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ വിദേശനയത്തിനെതിരായ പ്രതിഷേധമായി പലയിടങ്ങളിലും പ്രക്ഷോഭങ്ങള്‍ മാറുന്ന കാഴ്ചയാണുള്ളത്. മേഖലയിലാകെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇറാന്റെ ഇടപെടലുകളാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധം ശക്തമാവാന്‍ കാരണമെന്നും അതാണ് രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്നും പ്രക്ഷോഭകര്‍ കരുതുന്നു. ഗസയും ലബനാനുമല്ല, എന്റെ ജീവിതം ഇറാനുവേണ്ടിയാണെന്ന് പ്രക്ഷോഭകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുകേട്ട മുദ്രാവാക്യം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

സര്‍ക്കാരിനെതിരായ ജനരോഷം

സര്‍ക്കാരിനെതിരായ ജനരോഷം

രാജ്യത്തിലെ ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനാവാത്ത സര്‍ക്കാരിനെതിരായ പ്രക്ഷോഭമായും പുതിയ പ്രതിഷേധങ്ങളെ കാണുന്നവരുണ്ട്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ രാജ്യത്ത് ഇത്ര ശക്തമായ പ്രതിഷേധങ്ങള്‍ ഉടലെടുക്കുന്നത് ആദ്യമായാണ്. തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം എന്നിവ രൂക്ഷമാവാന്‍ കാരണം ഭരണകൂടത്തിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനാവാത്ത ഭരണാധികാരികളാണ് രാജ്യത്തുള്ളതെന്നും അവര്‍ പറയുന്നു.

ജനാധിപത്യ അവകാശങ്ങള്‍ക്കായി മുറവിളി

ജനാധിപത്യ അവകാശങ്ങള്‍ക്കായി മുറവിളി

ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളെ ഹനിക്കുന്ന നിലവിലെ ഇറാന്‍ ഭരണകൂടത്തിന്റെ നടപടികളും പ്രക്ഷോഭത്തിന് ശക്തിപകര്‍ന്നുവെന്നാണ് മറ്റൊരു വിലയിരുത്തല്‍. ജനങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ തുടരുന്ന ഭരണകൂടത്തിനെതിരേ അടക്കിവച്ച വികാരം അവസരം കിട്ടിയപ്പോള്‍ അണപൊട്ടിയൊഴുകുന്നതാണ് ഇപ്പോള്‍ കാണുന്നതെന്ന് ബ്രൂകിംഗ്‌സ് ദോഹ സെന്ററിലെ വിസിറ്റിംഗ് ഫെലോ അലി ഫത്ഹുല്ല നജാദ് പറയുന്നു. രാഷ്ട്രീയ പ്രതിയോഗികളെയും ഭരണകൂട വിമര്‍ശകരെയും അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ നിലപാടും പ്രതിഷേധകര്‍ക്ക് കരുത്തേകി.

ഇറാന്‍ സര്‍ക്കാറിന്റെ നിലപാട്

ഇറാന്‍ സര്‍ക്കാറിന്റെ നിലപാട്

ജങ്ങളുടെ പ്രശ്‌നങ്ങള്‍ തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നുമാണ് ഇറാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാട്. അതേസമയം, പുറമെ ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോഴും പ്രശ്‌നക്കാരെ നേരിടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമവിരുദ്ധമായ സംഘം ചേരലെന്നാണ് പ്രതിഷേധ പ്രകടനങ്ങളെ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നര്‍ക്കും സമാധാനം തകര്‍ക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനകം നിരവധി പ്രതിഷേധകരെ പോലിസ് അറസ്റ്റ് ചെയ്യര്‍ ശക്തമായി നേരിട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പിന്നില്‍ വിദേശ ഏജന്റുമാരെന്ന് ആരോപണം

പിന്നില്‍ വിദേശ ഏജന്റുമാരെന്ന് ആരോപണം

അതേസമയം, ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഭരണകൂടത്തെ അട്ടിമറിക്കാനായി വിദേശ ശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നും ആരോപണമുയരുന്നുണ്ട്. സര്‍ക്കാര്‍ അനുകൂല പ്രകടനക്കാരാണ് ഈ രീതിയില്‍ ആരോപണം ഉന്നയിക്കുന്നത്. പടിഞ്ഞാറന്‍ ഇറാനില്‍ രണ്ട് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ വിദേശ ഏജന്റുമാരുടെ കരങ്ങളുണ്ടെന്നാണ് അവര്‍ സംശയിക്കുന്നത്. പോലിസോ സൈനികരോ പ്രക്ഷോഭകര്‍ക്കെതിരേ വെടിയുതിര്‍ത്തിട്ടില്ലെന്നും സര്‍ക്കാരിനെതിരായ വികാരം ആളിക്കത്തിക്കുന്നതിനായി വിദേശശക്തികളുടെ ഏജന്റുമാരാണ് അത് ചെയ്തതെന്നുമാണ് ലോറിസ്താന്‍ പ്രവിശ്യാ ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അമേരിക്കയും സൗദിയും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ വളരെ താല്‍പര്യത്തോടെയാണ് ഇറാനിലെ നിലവിലെ പ്രക്ഷോഭങ്ങളെ നോക്കിക്കാണുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
iran protest spreads and two people killed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്