കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്‍ദുകള്‍ തീരുമാനം പ്രഖ്യാപിച്ചു; 'യെസ്', ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം

  • By Desk
Google Oneindia Malayalam News

ഇര്‍ബില്‍: സംശയങ്ങള്‍ക്കിട നല്‍കാത്ത വിധം ഇറാഖി കുര്‍ദുകള്‍ തങ്ങളുടെ ഹിതമെന്തെന്ന് വ്യക്തമാക്കി- ഞങ്ങള്‍ക്ക് ഇറാഖില്‍ നിന്ന് വിട്ടുപോവണം, ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. തിങ്കളാഴ്ച നടന്ന ഹിതപ്പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ 92.73 ശതമാനം കുര്‍ദുകളും സ്വാതന്ത്ര്യത്തിനനുകൂലമായി വോട്ട് ചെയ്തതായി വ്യക്തമായി. വോട്ട് ചെയ്ത 33 ലക്ഷം പേരില്‍ 30 ലക്ഷത്തിലേറെ പേരും യെസ് എന്ന് വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കുര്‍ദിസ്താന്‍ റീജ്യനും അതിനു പുറത്തുള്ള കുര്‍ദ് പ്രദേശങ്ങളും സ്വതന്ത്ര രാഷ്ട്രമാവണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നതായിരുന്നു ബാലറ്റ് പേപ്പറിലെ ഏക ചോദ്യം. ചോദ്യത്തിന് ഉണ്ട് /ഇല്ല എന്നീ രണ്ടിലേതെങ്കിലും ഉത്തരമായിരുന്നു നല്‍കേണ്ടത്. 93 ശതമാനം പേരും അനുകൂലമായി പ്രതികരിച്ചതോടെ തികഞ്ഞ ആഹ്ലാദത്തിലാണ് കുര്‍ദ് ജനത. ആകെ വോട്ടര്‍മാരില്‍ 72.61 ശതമാനം പേരും വോട്ട് ചെയ്യാനെത്തിയിരുന്നു.

haideral

അതേസമയം, ഹിതപ്പരിശോധനയെ തുടര്‍ന്ന് കുര്‍ദ് ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഹിതപ്പരിശോധനാ നീക്കം ഉപേക്ഷിക്കാന്‍ ഇറാഖ് പാര്‍ലമെന്റ് നേരത്തേ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇറാഖ് സുപ്രിംകോടതിയും ഇതേ ആവശ്യമുന്നയിക്കുകയുണ്ടായി. യു.എന്നിനു പുറമെ, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ തുടങ്ങി വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്‍, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഹിതപ്പരിശോധനയ്‌ക്കെതിരാണ്.

എന്നാല്‍ ഹിതപ്പരിശോധന സ്വാതന്ത്ര്യ പ്രഖ്യാപനമല്ലെന്നും കേന്ദ്ര ഭരണകൂടവുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അടിസ്ഥാനം മാത്രമാണെന്നും കുര്‍ദ് ഗവണ്‍മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനി പറഞ്ഞിരുന്നു. എന്നാല്‍, ഹിതപ്പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടവുമായി ഒരു വിധത്തിലുള്ള ചര്‍ച്ചയ്ക്കും തങ്ങള്‍ ഒരുക്കമല്ലെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. ഹിതപ്പരിശോധനയെ തള്ളിപ്പറഞ്ഞാല്‍ ഇറാഖ് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയാകാം. അല്ലാത്ത പക്ഷം കുര്‍ദ് പ്രദേശങ്ങള്‍ മുഴുവനും ഇറാഖിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിനു കീഴിലുള്ള മൂന്ന് ഗവര്‍ണറേറ്റുകളിലും കിര്‍ക്കുക്ക്, നിനേവെ പ്രവിശ്യകളിലുമായിരുന്നു വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനെ തുടര്‍ന്ന് കിര്‍ക്കുക്കിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇറാഖ് സേനയെ വിന്യസിച്ചിരുന്നു. കുര്‍ദ് മേഖലയിലുള്ള ഇര്‍ബില്‍, സുലൈമാനിയ്യ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഇറാഖ് മറ്റ് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

English summary
iraqi kurds overwhelmingly back split from baghdad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X