ഐഎസ്സ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി; പോരാട്ടം തുടരും

  • Posted By: SALMA MUHAMMAD HARIS ABDUL SALAM
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരായ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. സിറിയയിലും ഇറാഖിലും ഐ.എസ്സിനെതിരായ വലിയ ആക്രമണങ്ങള്‍ അമേരിക്കയും സഖ്യകക്ഷികളും നിര്‍ത്തിവച്ചു എന്നതിനര്‍ഥം അവരുടെ ഭീഷണി പൂര്‍ണമായും ഇല്ലാതായി എന്നല്ലെന്നും ഐ.എസ്സിനെതിരായ ആഗോള സഖ്യത്തിന്റെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ച സിറിയന്‍ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി 200 ദശലക്ഷം ഡോളര്‍ കൂടി അമേരിക്ക വകയിരുത്തുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഫാര്‍മസി ഷോപ്പുകളിലും സൗദിവല്‍ക്കരണത്തിന് മുറവിളി ഉയരുന്നു

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരേ സമ്പൂര്‍ണ വിജയം നേടിയെന്ന അവകാശവാദം തങ്ങള്‍ക്കില്ല. ഇറാഖില്‍ ഐ.എസ്സിന്റെ ഭാഗമായിരുന്ന മുഴുവന്‍ പ്രദേശങ്ങളും സിറിയയില്‍ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭീരിഭാഗം പ്രദേശങ്ങളില്‍ തിരിച്ചുപിടിക്കാന്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഭീഷണിയായി അവര്‍ നിലനില്‍ക്കുകയാണ്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും പിന്‍വാങ്ങിയ അവര്‍, തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സുരക്ഷിത താവളമൊരുക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇറാഖിലും സിറിയയിലും സംഭവിച്ചത് ലോകത്തില്‍ ഒരിടത്തും ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

terrorist6

ഇറാഖിലും സിറിയയിലും ഗറില്ലാ ആക്രമണങ്ങളിലേക്ക് പിന്‍മാറുകയാണ് ഐ.എസ് ചെയ്യുന്നത്. എന്നാല്‍ അഫ്ഗാനിസ്താന്‍, ഫിലിപ്പീന്‍സ്, ലിബിയ, പടിഞ്ഞാറന്‍ ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ സുരക്ഷിത താവളങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്- അദ്ദേഹം വ്യക്തമാക്കി. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ അഫ്രിനില്‍ തുര്‍ക്കി സൈന്യം തങ്ങളുടെ സഖ്യകക്ഷിയായ കുര്‍ദ് സേനയ്‌ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ ഉല്‍കണ്ഠയുണ്ടെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. അതേസമയം, തുര്‍ക്കിയുടെ ന്യായമായ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ബോധ്യവും തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
is threat still exists says tillerson

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്