കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ സൈനികന്റെ കുടുംബം അതിര്‍ത്തിയില്‍ പ്രതിഷേധിക്കാനൊരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ സൈനികന്‍ ഹദാര്‍ ഡോള്‍ഡിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സൈനികന്‍െ കുടുംബക്കാര്‍ ഗസ അതിര്‍ത്തിയില്‍ പ്രതിഷേധിക്കാനൊരുങ്ങുന്നു. ഓരോ വെള്ളിയാഴ്ചയും പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഇസ്രായേലി അതിര്‍ത്തിയില്‍ ഗസയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് നടക്കുന്ന പ്രതിഷേധത്തില്‍ സൈനികന്റെ കുടുംബക്കാര്‍ക്കു പുറമെ, സുഹൃത്തുക്കള്‍, കലാകാരന്‍മാര്‍, സൈനികര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഇസ്രായേലിലെ ചാനല്‍ 7 അറിയിച്ചു.

സൈനികന്റെ മോചനകാര്യത്തില്‍ ഇസ്രായേല്‍ ഭരണകൂടം താല്‍പര്യം കാണിക്കുന്നില്ലെന്ന് ആരോപിച്ച് ഡോള്‍ഡിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2016 ഏപ്രില്‍ രണ്ടിനാണ് ഹദാര്‍ ഗോള്‍ഡിന്‍ ഉള്‍പ്പെടെ നാല് ഇസ്രായേല്‍ സൈനികരെ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ് തടവിലാക്കിയത്. തടവിലായ സൈനികരെ വെറുതെ വിട്ടയക്കില്ലെന്നും പകരം തങ്ങള്‍ പറയുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നുമാണ് ഹമാസിന്റെ നിലപാട്.

world

തങ്ങളുടെ ജന്‍മനാടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികള്‍ക്ക് തിരികെയെത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് വെള്ളിയാഴ്ചകളിലായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഗസ നിവാസികള്‍ നടത്തുന്ന പ്രതിഷേധത്തിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സൈനികന്റെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ ആലോചിക്കുന്നത്. പരമാവധി ഗസ അതിര്‍ത്തിയോട് അടുത്തുനില്‍ക്കുന്ന പ്രദേശത്താണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയെന്ന് ചാനല്‍ 7 അറിയിച്ചു. ഇസ്രായേലി സൈനിക കേണലാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുക. എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സൈന്യം ആഹ്വാനം ചെയ്തു.

ഹമാസ് പോരാളികള്‍ 2006 ജൂണില്‍ തടവിലാക്കിയ ഗിലാദ് ശാലിത്ത് എന്ന ഇസ്രായേലി സൈനികനെ അഞ്ച് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2011 ഒക്ടോബറില്‍ ഹമാസ് വിട്ടയച്ചിരുന്നു. തങ്ങളുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ആയിരത്തിലേറെ തടവുകാരുടെ മോചനത്തിന് പകരമായിരുന്നു ഇത്.

English summary
The family of the Israeli soldier Hadar Goldin, who is believed to be detained by Hamas in the Gaza Strip, decided yesterday to hold a weekly protest for his release on the Gaza-Israeli border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X