കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയറുക്കല്‍ തുടരും; ജിഹാദി ജോണ്‍ മുഖം മറയ്ക്കാതെ ക്യാമറയ്ക്കുമുന്നില്‍

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ചെറിയ ഒരു ഇടവേളയ്ക്കുശേഷം ഐസിസ് തീവ്രവാദിയും ബന്ദികളുടെ തലയറുത്ത് കുപ്രസിദ്ധിനേടിയ ആളുമായ ജിഹാദി ജോണ്‍ വീണ്ടും വീഡിയോ പുറത്തുവിട്ടു. താന്‍ എവിടേയും അപ്രത്യക്ഷമായിട്ടില്ലെന്നും ഐസിസിനുവേണ്ടി തലയറുക്കല്‍ തുടരുമെന്നും വീഡിയിലൂടെ ജിഹാദി ജോണ്‍ പറയുന്നു.

ഇത്രയും കാലം കറുത്ത തുണികൊണ്ട് മുഖം മറച്ചാണ് ഇയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ ഇത്തവണ മുഖം മറയ്ക്കാതെയാണ് വീഡിയോയില്‍ ഭീഷണിയുമായി എത്തിയിരിക്കുന്നത്. ബ്രിട്ടണില്‍ തിരിച്ചെത്തുമെന്നും അവിടെവെച്ചും തലയറുക്കല്‍ നടത്തുമെന്നും ഇയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് സ്വദേശിയായ ഇയാള്‍ സിറിയയിലെത്തി ഐസിസില്‍ ചേരുകയായിരുന്നു.

terrorist

ജിഹാദി ജോണ്‍ ഐസിസുമായി തെറ്റിയെന്നും അതല്ല, ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നുമൊക്കെ അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ തള്ളിക്കളയുന്നതാണ് പുറത്തുവന്ന വീഡിയോ. വീഡിയോയിലുള്ളത് ജിഹാദി ജോണ്‍ തന്നെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കയോ ബ്രിട്ടനോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ആറ് മില്യന്‍ ബ്രിട്ടീഷ് പൗണ്ടാണ് ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവസിയുടെ തലയ്ക്ക് യു.എസ് വിലയിട്ടിരിക്കുന്നത്. ഐസിസിന്റെ പിടിയില്‍ അകപ്പെടുന്ന പ്രമുഖരായ വിദേശികളെ പരസ്യമായി തലയറുത്തു കൊല്ലുന്നയാളാണ് ജിഹാദി ജോണ്‍. ലോകത്തെ ഏറ്റവും ക്രൂരനായ മനുഷ്യനായിട്ടാണ് ഇയാളെ ഇപ്പോള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വേട്ടയാടുന്നത്.

English summary
'Jihadi John' threatens to return to UK to carry on beheadings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X