ബീബര്‍ മോശം കലാകാരന്‍!!ചീത്തക്കുട്ടി!!ചൈനയില്‍ നിരോധനം!!!

Subscribe to Oneindia Malayalam

ബീജിങ്ങ്: ജസ്റ്റിന്‍ ബീബറിന് ഇനി ചൈനയില്‍ കലാപരിപാടികള്‍ നടത്താനാവില്ല. യുവാക്കളുടെ ഹരമായ കനേഡിയന്‍ പോപ് ഗായകന്റെ സ്വഭാവം അത്ര നല്ലതല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബീബറിന്റെ സംഗീത പരിപാടികള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയത്. പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ചൈനയില്‍ എത്താനിരിക്കുകയായിരുന്നു ജസ്റ്റിന്‍ ബീബര്‍. പരിപാടിയുടെ ഭാഗമായി ഇന്ത്യയിലും ബീബര്‍ എത്തിയിരുന്നു.

ചൈനയില്‍ സംഗീത പരിപാടികള്‍ നടത്തുന്നതില്‍ നിന്നും ബീബറിനെ വിലക്കിക്കൊണ്ടുള്ള പ്രസ്താവന ചൈനീസ് കള്‍ച്ചറല്‍ ബ്യൂറോയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.ബീബര്‍ അനുഗ്രഹീത ഗായകനാണ്. എന്നാല്‍ വിവാദനായകന്‍ കൂടിയാണ്. അതിനാല്‍ ചൈനയില്‍ സംഗീത പരിപാടി നടത്താന്‍ ബീബറിനെ അനുവദിക്കാനാകില്ല. ചൈനയില്‍ നടക്കുന്ന സംഗീത പരിപാടികളുടെ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണിത്. പൊതുജീവിതത്തിലും ചൈനയില്‍ മുന്‍പു നടത്തിയിട്ടുള്ള പരിപാടികളിലുമെല്ലാം പലപ്പോഴും മോശം പെരുമാറ്റമാണ് ബീബറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ചൈനയില്‍ നടക്കുന്ന പരിപാടികള്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ മോശമായി പെരുമാറുന്ന കലാകാരന്‍മാരെ ഒഴിവാക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

justin-bieber

എന്നാല്‍ ബീബറിന് നന്നാവാനുള്ള അവസരം ഇനിയുമുണ്ടെന്നും ചൈനീസ് കള്‍ച്ചറല്‍ ബ്യൂറോ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്വതയെത്തുമ്പോള്‍ തന്റെ വാക്കുകളും പെരുമാറ്റവുമൊക്കെ മെച്ചപ്പെടുത്താന്‍ ബീബറിന് കഴിഞ്ഞേക്കുമെന്നും അങ്ങനെ പൊതുജനത്തിന്റെ അനുഗ്രഹം നേടിയ കലാകാരനാകാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

English summary
Justin Bieber Banned From Performing in China Due to 'Bad Behavior'
Please Wait while comments are loading...