കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന്‍റെ വയറ്റില്‍ നിന്ന് മത്സ്യത്തെ ജീവനോടെ പുറത്തെടുത്തു

  • By Meera Balan
Google Oneindia Malayalam News

ബ്രസീലിയ: മീന്‍ പിടിയ്ക്കുന്നതിനിടയില്‍ തൊണ്ടയില്‍ മീന്‍ കുടുങ്ങി ആളുകള്‍ മരിയ്ക്കുന്ന സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കടലിലും കുളത്തിലുമൊക്കെയുള്‌ല മീനിന് ഒരു മനുഷ്യന്റെ വയറിനുള്ളില്‍ വളരാന്‍ പറ്റുമോ? അല്ലെങ്കില്‍ ജീവനോടെ മനുഷ്യന്‍ വയറിനുള്ളില്‍ എത്ര സമയം കഴിയാന്‍ പറ്റുമെന്ന് അറിയാമോ? ബ്രസീലില്‍ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറില്‍ നിന്ന് ജീവനുള്ള മീനിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

വല്ല നെത്തോലിയും ആണ് വയറ്റില്‍ ഉണ്ടായിരുന്നതെന്ന് കരുതരുതേ. സൗത്ത് അമേരിയ്ക്കന്‍ ലങ്ഫിഷ് ആണ്. ഇതൊരു കുഞ്ഞന്‍ മീനൊന്നും അല്ല കേട്ടോ. നമ്മുടെ നാട്ടില്‍ വാളയെന്നും തളയെന്നും ഒക്കെ അറിയപ്പെടുന്ന മീനുമായി സാമ്യമുള്ളതാണ് ലങ്ഫിഷ്.ഏകദേശം 125 സെന്റീമീറ്റര്‍ നീളമുണ്ട്. പുറത്തെടുത്ത ശേഷം മത്സ്യം ചത്തു. ഡെയ്‌ലി മെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Lungfish

യുവാവിന്റെ വയറിനുള്ളില്‍ എങ്ങനെ മീന്‍ എത്തി എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടു. ശസ്ത്രക്രിയ്ക്കിടെ ഡോക്ടര്‍മാര്‍ യുവാവിനെ പരിഹസിയ്ക്കുന്നതായും വീഡിയോയിലുണ്ട്. ശസ്ത്രക്രിയ രംഗങ്ങള്‍ പുറത്ത് വിട്ടതിനെതിരെ യുവാവ് പൊലീസില്‍ പരാതി നല്‍കി. ആശുപത്രി അധികൃതരും സംഭവത്തെപ്പറ്റി അന്വേഷിയ്ക്കുന്നുണ്ട്.

English summary
A Brazilian man underwent a radical surgery to have a live fish removed from his stomach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X