മാലിദ്വീപ് പ്രവാസികള്‍ കുടുങ്ങി; 10000 രൂപ അയക്കാന്‍ 2000 രൂപ അധികം, പരിധി 150 ഡോളര്‍ ആക്കി
മാലദ്വീപിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പെട്ടു. നാട്ടിലേക്ക് പണം അയക്കുന്നതില്‍ പരിധി നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. മാസത്തില്‍ 150 ഡോളര്‍ മാത്രമേ നാട്ടിലേക്ക് അയക്കാന്‍ പറ്റൂ എന്നാണ് പുതിയ നിര്‍ദേശം. എസ്ബിഐയുടെ പുതിയ നിര്‍ദേശത്തില്‍ ഇളവ് തേടി പ്രവാസികള്‍ കേരളത്തിലെ എംപിമാരെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം എന്നാണ് ആവശ്യം.
എസ്ബിഐ വഴിയാണ് മാലദ്വീപിലെ പ്രവാസികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നത്. നേരത്തെ 500 ഡോളര്‍ വരെ പ്രതിമാസം അയക്കാന്‍ സാധിക്കുമായിരുന്നു. പിന്നീട് ഇത് 400 ഡോളറാക്കി ചുരുക്കി. ഇപ്പോള്‍ 150 ഡോളറാക്കി വീണ്ടും താഴ്ത്തി. ഈ മാസം 25 മുതല്‍ പുതിയ പരിധി നിലവില്‍ വരും. ഇതോടെ നിയമവിരുദ്ധ മാര്‍ഗങ്ങളെ ആശ്രയിക്കാനുള്ള സാധ്യതയേറി. അവസരം മുതലെടുത്ത് വലിയ തുകയാണ് ചില ഏജന്റുമാര്‍ വാങ്ങുന്നതത്രെ.

6000ത്തോളം ഇന്ത്യക്കാര്‍ മാലദ്വീപില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 2000ത്തോളം മലയാളികളാണ്. അധ്യാപകര്‍, ഡോക്ടര്‍, നഴ്സിങ്, ലാബ് ടെക്നീഷ്യന് രംഗത്താണ് മിക്ക പ്രവാസികളും ജോലി ചെയ്യുന്നത്. ഡോളറിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ പരിധി കുറച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാലദ്വീപ് സര്‍ക്കാരുമായി ചര്‍ച്ച നടത്തണം എന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടു.
2000 രൂപ അധികം വാങ്ങി ചൂഷണം
എസ്ബിഐ വഴി കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധിക്കാതെ വരുന്നതോടെ നാട്ടില്‍ വായ്പ അടവ് ഉള്ളവര്‍ കുടുങ്ങും. അതുകൊണ്ടുതന്നെ ഏത് മാര്‍ഗവും പണം നാട്ടിലേക്ക് അയക്കാന്‍ ശ്രമം നടക്കും. ഇവിടെയാണ് നിയമവിരുദ്ധ ഏജന്റുമാര്‍ ചൂഷണം ചെയ്യുന്നത്. 10000 രൂപ നാട്ടിലേക്ക് അയക്കണം എങ്കില്‍ 12000 രൂപ വാങ്ങുന്നുണ്ട് എന്നാണ് പ്രവാസികള്‍ പറയുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാലദ്വീപ് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക ഇടപാടുകളില്‍ നിയന്ത്രണം വരുത്തുന്നത്. വിദേശ കറന്‍സികളുടെ ലഭ്യത മാലദ്വീപില്‍ കുറഞ്ഞിട്ടുണ്ട്. ബാങ്കുകളില്‍ യുഎസ് ഡോളര്‍ ഇല്ലാത്ത അവസ്ഥയാണ്. നാട്ടിലേക്ക് പണം അയക്കാനുള്ള ഏക നിയമവിധേയമായ വഴി എസ്ബിഐ ആണ്.
നാട്ടിലേക്ക് അയക്കാന്‍ സാധിക്കുക 13200 രൂപ മാത്രം
2023ല്‍ മാലദ്വീപില്‍ നിന്ന് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുന്ന പണത്തിന്റെ പരിധി 500 ഡോളറാക്കി നിശ്ചയിച്ചിരുന്നു. 2024ല്‍ ഇത് 400 ഡോളറാക്കി ചുരുക്കി. ഇപ്പോള്‍ 150 ഡോളറാക്കി താഴ്ത്തി. 2295 മാലദ്വീവിയന്‍ റുഫിയ ആണ് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുക എന്നാണ് പുതിയ നിര്‍ദേശം. അതായത്, ഏകദേശം 13200 ഇന്ത്യന്‍ രൂപ.
ഒക്ടോബര്‍ 25 മുതല്‍ മാലദ്വീപിന് പുറത്തുള്ള എടിഎം പിന്‍വലിക്കല്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്. പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലാകും. മതിയായ പണമില്ലാതെ ബാങ്ക് അടവുകള്‍ മുടങ്ങാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് എസ്ബിഐ അറിയിച്ചു. ഡോളര്‍ ലഭ്യത വര്‍ധിച്ചാല്‍ നാട്ടിലേക്ക് അയക്കുന്ന തുകയുടെ പരിധി കൂട്ടുമെന്ന് എസ്ബിഐ സൂചിപ്പിച്ചു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications