തന്നെ പിന്തുണച്ചാൽ മാധ്യമങ്ങൾക്ക് കൊള്ളാം... ഇല്ലെങ്കിൽ കച്ചവടം പൂട്ടും! മുന്നറിയിപ്പുമായി ട്രംപ്

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാധ്യമങ്ങളും തമ്മിൽ തിരഞ്ഞെടുപ്പ് കാലം മുതലെ പ്രശ്നങ്ങളാണ്.  അതുകൊണ്ട് തന്നെ   പ്രസിഡന്റിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇവർക്കും പ്രത്യേക  ഉത്സാഹവുണ്.  പല അവസരങ്ങളിലും മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്താറുമുണ്ട്.

വിവരങ്ങൾ ചോർത്തുകയെന്നത് അസാധ്യം, ആധാർ സുരക്ഷയെ കുറിച്ച് വ്യക്തമാക്കി മുന്‍ യുഐഡിഎഐ ചെയര്‍മാന്‍, അദ്ദേഹം പറയുന്നത് ഇങ്ങനെ...

ഇപ്പോൾ മാധ്യമങ്ങൾക്കെതിരെ വീണ്ടും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായാണ് ട്രംപ് രംഗത്തെത്തുന്നത്. തന്നെ പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് റേറ്റിങ് ലഭിക്കില്ലെന്നും അത് അവര്‍ക്ക് തിരിച്ചടിയാകുമെന്നും ട്രംപ് പറഞ്ഞു. അതുകൊണ്ട് മാധ്യമങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. തന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മാധ്യമ റേറ്റിങിനെ കുറിച്ച് പറഞ്ഞത്.

വര്‍ക്കലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം, കണ്ടത് വീടിന്റെ ടെറസിൽ, പരിഭ്രാന്തിയിൽ ജനങ്ങൾ

കൂടുതൽ റേറ്റിങ് ലഭിച്ചു

കൂടുതൽ റേറ്റിങ് ലഭിച്ചു

കുടിയേറ്റവുമായി ബന്ധപ്പെട്ട ചർച്ച നടക്കുമ്പോൾ പാർലമെന്റിൽ മാധ്യമങ്ങൾക്ക് പ്രവേശനം നൽകിയിരുന്നു. ഇതിനെ തുടർന്ന് മാധ്യമങ്ങൾക്ക് കൂടുതൽ റേറ്റിങ് ലഭിച്ചിരുന്നു . ഇതിന്റെ ഭാഗമായി തനിക്ക് മാധ്യമ പ്രവർത്തകരിൽ നിന്ന് അഭിനന്ദനം ലഭിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. അതുകൊണ്ട് മാധ്യമങ്ങൾ അവസാനം വരെ തന്നെ പിന്തുണക്കുമെന്നും ട്രംപ് പറഞ്ഞു. കാരണെം താൻ വിജയിച്ചില്ലെങ്കിൽ മാധ്യമങ്ങൾക്ക് കച്ചവടം ഇല്ലാതെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിനെതിരെ നിരന്തരം ആക്രമണം

ട്രംപിനെതിരെ നിരന്തരം ആക്രമണം

യുഎസിലെ മുൻനിര മാധ്യമങ്ങളെല്ലാം ട്രംപിനെതിരായിരുന്നു. മുഖ്യാധാര മാധ്യമങ്ങളായ സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയ്‌ക്കെതിരെ ട്രംപ് നിരന്തരം ആക്രമണം നടത്തിയിരുന്നു. ട്രംപിന്റെ സ്ത്രീ വിഷയങ്ങളെ കുറിച്ചും മുൻകാല ചരിത്രങ്ങളും മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ട്രംപിന്റെ ഭാഗത്തു നിന്നുള്ള പിഴവുകൾ എല്ലാം തന്നെ മാധ്യമങ്ങൾ വലിയ വാർത്തകളായിരുന്നു. എന്നാൽ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുളള സമീപനം ട്രംപിനെതിരെ ട്രംപ് പല അവസരത്തിലും രംഗത്തെത്തിയിരുന്നു.

 മാധ്യമങ്ങളിൽ വ്യാജ വാർത്ത

മാധ്യമങ്ങളിൽ വ്യാജ വാർത്ത

മാധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നു ആരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ മാധ്യമങ്ങളിൽ പുറത്തു വരുന്ന മികച്ച മാധ്യമ വാർത്തകൾക്ക് പുരസ്കാരം നൽകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. തന്നെ മാത്രം ലക്ഷ്യമിട്ട് ചിലർ രംഗത്തുന്നുണ്ടെന്നും അവർ കഥ പടച്ചു വിടുകയാണെന്നും യൂയോര്‍ക്ക് ടൈംസിൽ പുതിയതായി ചുമതലയേറ്റ എജി സള്‍സ്‌ബെര്‍ഗറിനെ പരിഹസിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ഏറ്റവും ഒടുവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ സിഎൻഎൻ മാധ്യമ പ്രവർത്തകൻ മൈക്കൽ വോൾഫിൻ രംഗത്തെത്തിയിരുന്നു. അതിൽ ട്രംപിന്റെ തിരഞ്ഞെടുപ്പു കാലത്തെ ജീവിതത്തെപ്പറ്റിയും തിരഞ്ഞെടുപ്പിനെ നേരിടട്ടതിനെ കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. ട്രംപ് പ്രശസ്തനാകാൻ വേണ്ടിയാണ് തിരിഞഞെടുപ്പിൽ പങ്കെടുത്തതെന്നും അല്ലാതെ ജനങ്ങളെ സേവിക്കാനാല്ലായിരുന്നെന്നും വോൾഫിൻ പുസ്തകത്തിൽ പറയുന്നുണ്ട്. ട്രംപിന്റെ വിജയത്തിൽ സ്വന്തം ഭാര്യയ്ക്ക് പോലും സന്തോഷമുണ്ടായിരുന്നില്ല. കൂടാതെ പുസ്തകത്തിൽ ട്രംപിനെ കുറിച്ചു ഒട്ടനവധി വെളിപ്പെടുത്തലുകളാണുള്ളത്. കൂടാതെ യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
S President Donald Trump on Thursday claimed the news media will ultimately support him, as otherwise their ratings and businesses would be impacted.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്