കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെല്‍ബണിലെ പാലത്തില്‍ ഇനി പ്രണയത്താഴുകള്‍ ഉണ്ടാവില്ല

  • By Mithra Nair
Google Oneindia Malayalam News

മെല്‍ബണ്‍ : മെല്‍ബണിലെ നടപ്പാലത്തില്‍ ഇനി പ്രണയത്താഴുകള്‍ ഉണ്ടാവില്ല . നടപ്പാലത്തില്‍ നിന്ന് ഇരുപതിനായിരത്തിലേറെ വരുന്ന പ്രണയത്താഴുകള്‍ നീക്കം ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാലാണ് താഴുകള്‍ നീക്കം ചെയ്യുന്നതെന്നും കൗണ്‍സില്‍ അറിയിച്ചു

ഇവിടെയെത്തുന്ന ദമ്പതികളും കമിതാക്കളും കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പാലം സന്ദര്‍ശിക്കവേ തൂക്കിയ പ്രണയത്താഴുകളാണിവ. അനശ്വര പ്രണയത്തിന്റെ പ്രതീകമായി ഇരുവരുടെയും പേരുകള്‍ എഴുതി പൂട്ടി താക്കോല്‍ ദൂരെ എറിയുകയാണ് ഇവര്‍ ചെയ്യുക.

lovelock.jpg

താഴുകളുടെ എണ്ണം കൂടിയതോടെ ഇതിന്റെ അമിത ഭാരം താങ്ങാനാകാതെ പാലത്തിന്റെ കൈവരികള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതായി അധികൃതര്‍ പറയുന്നത്.പാലത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

2008 മുതലാണ് ഇവിടെ പുൂട്ടുകള്‍ തുക്കിത്തുടങ്ങിയത്. ഇവിടെ പൂട്ട് പൂട്ടിയ ശേഷം താക്കോല്‍ പുഴയിലെറിഞ്ഞുകളയും. അവ കണ്ടു കിട്ടി, തുറന്നാലല്ലേ പ്രണയബന്ധം തകരൂ എന്നാണ് പറയപ്പെടുന്നത്

English summary
Love – specifically, the weight of 20,000 “love locks” is tearing a Melbourne bridge apart.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X