ട്രംപിന് അടി തെറ്റുന്നു...? ഒരു വിശ്വസ്തൻ കൂടി രാജിവച്ചു!!! മെക്കിൾ ഫ്ലെന്നിന്റെ രാജിയ്ക്ക് പിന്നിൽ

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ അധികാര കേന്ദ്രങ്ങളില്‍ വിള്ളല്‍. ട്രംപിന്‌റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്‍ രാജി വച്ചു. റഷ്യയുമായുള്ള അടുത്ത ബന്ധത്തിന്‌റെ പേരില്‍ പഴികേട്ട ആളാണ് ഫ്‌ളെന്‍. ഇതാണ് രാജിയ്ക്ക് വഴി വെച്ചത് എന്നാണ് റിപ്പോര്‍ട്ട്.

തന്‌റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ അമേരിക്കന്‍ ഇന്റലിജന്‍സിനെ കുറ്റപ്പെടുത്തുന്നതാണ് ഫ്‌ളെന്നിന്‌റെ രാജിക്കത്ത് എന്ന് ബിസിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാദമായ നിയമനം

ട്രംപ് നടത്തിയ നിയമനങ്ങളില്‍ ഏറ്റവും വിവാദമായത് ആയിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തേക്കുള്ള മെക്കിള്‍ ഫ്‌ളെന്നിന്‌റെ നിയമനം. ഫ്‌ലെന്‍ മുസ്ലിം വിരുദ്ധനും വിദ്വേഷ പ്രചാരകനുമാണെന്ന ആരോപണങ്ങളുമായി പൗരാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

രാജിയ്ക്ക് കാരണം

റഷ്യയുമായി ഫ്‌ളെന്നിന് ഉണ്ടായ അടുത്ത ബന്ധമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുമായും, നയതന്ത്ര ഉദ്യോഗസ്ഥരുമായും ഫ്‌ളെന്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.

വിവാദങ്ങള്‍ക്ക് ഒപ്പം

ഒബാമ ഭരണകൂടത്തിന് കീഴില്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തലവന്‍ ആയിരുന്നു മെക്കിള്‍ ഫ്‌ളെന്നി. അന്നും റഷ്യയുമായുള്ള അടുപ്പത്തിന്‌റേ പേരില്‍ ഒബാമ താക്കീത് ചെയ്തിട്ടുണ്ട്.

മൃദുസമീപനം

ഇറാനോട് കടുത്ത സമീപനം സ്വീകരിച്ച ഫ്‌ലെന്നി എപ്പോഴും റഷ്യയോട് മൃതു സമീപനം ആണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ ഇപ്പോഴത്തെ ഫ്‌ലെന്നിന്‌റെ നിലപാടിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

English summary
Mr Flynn is alleged to have discussed US sanctions with the Russian ambassador before Mr Trump took office.
Please Wait while comments are loading...