കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ലക്ഷ്യമാക്കി ഹൂത്തി മിസൈലുകള്‍ വീണ്ടും; ജിസാനില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയെ ലക്ഷ്യമാക്കി യമനിലെ ഹൂത്തി വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. ഒരേസമയം നാല് മിസൈലുകളാണ് സൗദിക്ക് നേരെ യമനിലെ ഹൂത്തികള്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് തൊടുത്തുവിട്ടത്. രാവിലെ 10.40ഓടെയായിരുന്നു മിസൈലാക്രമണം. നാല് മിസൈലുകളും തങ്ങള്‍ക്ക് ആകാശത്തുവച്ചുതന്നെ തകര്‍ത്തതായി സൗദി വ്യോമസൈന്യം അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് സഖ്യസൈന്യം പ്രതികരിച്ചിട്ടില്ല.

അതേസമയം, മിസൈനിന്റെ അവശിഷ്ടങ്ങള്‍ തെറിച്ച് ഒരാള്‍ മരിച്ചതായി സൗദി വാര്‍ത്താ ചാനലായ അല്‍ അഖ്ബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു. സൗദി പൗരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടൊപ്പം രണ്ട് വാഹനങ്ങള്‍ക്കും ഒരു കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി പ്രദേശങ്ങള്‍ക്കെതിരേ തങ്ങള്‍ എട്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി യമനിലെ വിമതവിഭാഗമായ ഹൂത്തികളുടെ ടിവി ചാനലായ അല്‍ മസീറ ടെലിവിഷന്‍ അവകാശപ്പെട്ടു. സൗദിക്ക് നേരെ ഉപയോഗിക്കുന്ന ആയുധങ്ങളും മിസൈലുകളും ഇറാന്‍ നിര്‍മ്മിതമാണെന്നാണ് സൗദിയുടെ ആരോപണം. നേരത്തേ ഹൂത്തികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ സൗദിയിലെ രണ്ടു പേര്‍ കൊല്ലപ്പെടുകയും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.

houthi-attack

കഴിഞ്ഞ ദിവസം യമനിലെ വിമതകേന്ദ്രത്തിനു നേരെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തികളുടെ രാഷ്ട്രീയകാര്യ നേതാവ് സാലിഹ് അല്‍ സമദ് ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പും നല്‍കുകയുണ്ടായി. സൗദിക്കെതിരായ പുതിയ മിസൈലാക്രമണം ഇതിന്റെ പ്രതികാരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2015ല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ ആക്രമണം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മുതിര്‍ന്ന ഹൂത്തി നേതാവ് കൊല്ലപ്പെടുന്നത്. സാലിഹ് അല്‍ സമദിന്റെ വിപാലയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
A Saudi national was killed by a missile fired by Houthi rebels from neighboring Yemen, according to the Saudi civil defense authority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X