കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് വേണ്ടിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മോദി;ബ്രസല്‍സില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്

  • By Neethu
Google Oneindia Malayalam News

ബ്രസല്‍സ്: ബ്രസല്‍സ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോദി. ആക്രമണത്തിന് ഇരയായവരുടെ ഓര്‍മ്മയ്ക്കായി മല്‍ബീക് മെട്രോ സ്‌റ്റേഷന്റെ പ്രവേശന കവാടത്തില്‍ മോദി റീത്ത് സമര്‍പ്പിച്ചു.

ബ്രസല്‍സില്‍ തീവ്രവാദി ആക്രമണം നടന്ന സാഹചര്യത്തില്‍ ഇത് തന്നെയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ഇന്ത്യയ്ക്ക താല്‍പര്യം, എന്നാല്‍ അയ്യല്‍ രാജ്യങ്ങള്‍ അത് മനസ്സിലാക്കുന്നില്ല. ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്.

modiinbrusselscommunityreception

തീവ്രവാദത്തെ ഇന്ത്യ അംഗീകരിക്കുന്നില്ല. ഒരു മതവും തീവ്രവാദം പഠിപ്പിക്കുന്നില്ലെന്നും ബ്രസല്‍സില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസല്‍സില്‍ എത്തിയത്. വാഷിങ്ടണ്‍, സൗദി അറേബ്യ, ബെല്‍ജിയം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ബ്രസല്‍സില്‍ എത്തിയ മോദി അവിടുത്തെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ബ്രസല്‍സ് മെട്രോ സ്‌റ്റേഷനില്‍ എത്തിയ മോദിയെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഡിഡിയര്‍ റെയ്ന്‍ഡേഴ്‌സ് ആണ് സ്വീകരിക്കാന്‍ എത്തിയത്. ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും.

English summary
The Prime Minister Narendra Modi addressed the Indian Community in Brussels on Wednesday. He described the Indian Community as the "Lokdoot" of India. Prime Minister Narendra Modi arrived in Brussels on Wednesday on the first leg of his three-nation tour of Belgium, the US and Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X