കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെയിനില്‍ 12000ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ...24 മണിക്കൂറിനിടെ മരിച്ചത് 849 പേര്‍!!

Google Oneindia Malayalam News

മാഡ്രിഡ്: കൊറോണ വൈറസിനെതിരെയുള്ള സ്‌പെയിനിന്റെ പോരാട്ടം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ആരോഗ്യപ്രവര്‍ത്തകരിലേക്ക് അടക്കം രോഗം പടര്‍ന്ന് പിടിക്കുകയാണ്. നേരത്തെ തന്നെ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ സ്‌പെയിനില്‍ ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. അതിലുപരി മാസ്‌കുകളുടെ വലിയൊരു ക്ഷാമം തന്നെയുണ്ട്. ഈ സമയത്ത് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് കൂടി രോഗം പടര്‍ന്നത് എല്ലാ പ്രവര്‍ത്തനത്തെയും ദുര്‍ബലമാക്കുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂരിനിടെ മരിച്ചുവീണവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇറ്റലിയുമായുള്ള അകലം സ്‌പെയിനില്‍ കുറഞ്ഞ് വരികയാണ്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയത്തില്‍ നട്ടംതിരിയുകയാണ് സ്‌പെയിന്‍. ചൈനയില്‍ നിന്ന് സ്‌പെയിന്‍ ഇറക്കുമതി ചെയ്ത മെഡിക്കല്‍ ഉപകരണങ്ങള്‍ പോലും നിലവാരമില്ലാത്തവയാണ്.

പിടിവിട്ട് ആരോഗ്യമേഖല

പിടിവിട്ട് ആരോഗ്യമേഖല

സ്‌പെയിനില്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്ക് കൊറോണ പടര്‍ന്ന് പിടിക്കുകയാണ്. ഇതുവരെ 12298 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 85195 എത്തി. ചൈനയേക്കാള്‍ മുകളിലാണ് സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം. കടുത്ത ലോക്ഡൗണിനിടയിലും രോഗത്തെ നിയന്ത്രിക്കാന്‍ ഇതുവരെ സ്‌പെയിനിന് സാധിച്ചിട്ടില്ല. സമൂഹ വ്യാപനം ശക്തമായിട്ടുണ്ടെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നു.

മരണനിരക്ക് ഉയരുന്നു

മരണനിരക്ക് ഉയരുന്നു

സ്‌പെയിനില്‍ മരണനിരക്കും കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 849 പേരാണ് രാജ്യത്ത് മരിച്ചത്. 8189 പേരാണ് ഇതുവരെ മരിച്ചത്. രോഗം സ്ഥിരീകരിച്ച ശേഷം ഏറ്റവുമധികം പേര്‍ മരിച്ചത് ഇന്നലെയാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 94417 ആയി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിനടുത്ത് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 85195 ആയിരുന്നു. അതേസമയം സ്‌പെയിനില്‍ മാസ്‌കുകളുടെയും മെഡിക്കല്‍ സേവനങ്ങളുടെയും വലിയൊരു കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

മെഡിക്കല്‍ സേവനമില്ല

മെഡിക്കല്‍ സേവനമില്ല

ആവശ്യത്തിന് മരുന്നുകളോ ആശുപത്രി കിടക്കകളോ ക്വാറന്റൈന്‍ സൗകര്യങ്ങളോ പലയിടത്തും തീര്‍ത്തും ഇല്ലാത്ത അവസ്ഥയാണ്. സ്‌പെയിനില്‍ സ്വയം ഭരണാധികാരമുള്ള 17 മേഖലകളില്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ മേഖലയില്‍ ഒരു ആശുപത്രി പോലും ഇനിയും രോഗികളെ ഉള്‍ക്കൊള്ളിക്കാനാവാത്ത അവസ്ഥയിലാണ്. അതേസമയം ഇത് കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണമാകുമെന്നാണ് ഭയം. ആരോഗ്യ വിഭാഗം ജീവനക്കാര്‍ താങ്ങാവുന്നതില്‍ അധികം കേസുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

മാര്‍ഗങ്ങള്‍ ഇങ്ങനെ

മാര്‍ഗങ്ങള്‍ ഇങ്ങനെ

രോഗികളുടെ കണക്കും ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സേവനങ്ങളുടെയും കണക്കും വലിയ വ്യത്യാസമുണ്ട്. അതാണ് സ്‌പെയിനിലെ പ്രധാന പ്രശ്‌നം. വിദേശത്ത് നിന്ന് കൂടുതല്‍ മെഡിക്കല്‍ സ്റ്റാഫുകളെ സ്‌പെയിന്‍ ആവശ്യപ്പെടും. അതിനായി ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയേക്കും. അതിന് പുറമേ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഈ മേഖലയിലേക്ക് കൊണ്ടുവരും. പക്ഷേ ഇതിന് സമയം വേണ്ടി വരും. മാഡ്രിഡിലെ വ്യാപാര സെന്റര്‍ നേരത്തെ 5000 കിടക്കകളുള്ള ആശുപത്രിയായി സ്‌പെയിന്‍ മാറ്റിയിരുന്നു. ഇവിടെ രോഗികളുടെയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെയും സ്ഥിതി വളരെ മോശമാണ്.

Recommended Video

cmsvideo
World gonna face global recession : Oneindia Malayalam
ഞെട്ടിപ്പിക്കുന്ന കണക്ക്

ഞെട്ടിപ്പിക്കുന്ന കണക്ക്

സ്പെയിനില്‍ ഇതുവരെ രോഗം ബാധിച്ച മൊത്തം കേസുകളില്‍ 14 ശതമാനത്തോളം ആരോഗ്യ പ്രവര്‍ത്തകരാണ്. ഇറ്റലിയേക്കാള്‍ കൂടുതലാണ് ഇത്. അതേസമയം ഇറ്റലിയില്‍ ഇത് തുടക്കത്തില്‍ കൂടുതലായിരുന്നു. മാര്‍ച്ച് 29ലെ കണക്ക് പ്രകാരം ഇത് ഒമ്പത് ശതമാനത്തില്‍ താഴെയാണ്. അയല്‍ രാജ്യമായ പോര്‍ച്ചുഗലില്‍ മെഡിക്കല്‍ സ്റ്റാഫിലെ 853 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ 12 മടങ്ങാണ് സ്‌പെയിനിലെ മൊത്തം കണക്ക്. അതേസമയം രാജ്യത്ത് കൊറോണ എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസിന്റെ ചുമതലയുണ്ടായിരുന്ന ഫെര്‍ണാണ്ടോ സൈമണ്‍ വരെ കൊറോണയുടെ പിടിയിലാണ്.

English summary
more than 12000 medical workers infected by virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X