കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ കേന്ദ്രങ്ങള്‍‍ മുഴുവൻ അടച്ചുപൂട്ടും!! യുഎസിന് ഉത്തരകൊറിയയുടെ ഉറപ്പ്, മെയ് മാസത്തിനുള്ളിൽ‍!!

Google Oneindia Malayalam News

സീയോൾ: ഉത്തരകൊറിയ- ദക്ഷിണ കൊറിയൻ നേതാക്കൾ നടത്തിയ ചര്‍ച്ചയിൽ നിർണായക വഴിത്തിരിവ്. മെയ് മാസത്തോടെ ആറ്റമിക് പരീക്ഷണം നടത്തുന്ന കേന്ദ്രം അടച്ചുപൂട്ടുമെന്നുള്ള ഉറപ്പാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നൽകിയിട്ടുള്ളത്. അതിന് പുറമേ യുഎസ് ആയുധ വിദഗ്ദരെയും ഉത്തരകൊറിയയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഉത്തരകൊറിയ നിലപാട് മയപ്പെടുത്തുന്നത്.

വെള്ളിയാഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മുൺ ജേയുമായി നടന്ന ഉച്ചകോടിയിൽ കൊറിയൻ ഉപഭൂഖണ്ഡത്തിൽ സമ്പ‌ൂർണ്ണ ആണവനിരായുധീകരണം നടപ്പിലാക്കുമെന്ന് കിം ജോങ് ഉൻ ഉറപ്പുനൽകിയിരുന്നു.
മെയ് അവസാനമോ ജൂൺ ആദ്യമോ ആയിരിക്കും ലോകം ഏറെക്കാത്തിരുന്ന ട്രംപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച നടക്കുക.

ആണവപരീക്ഷണ കേന്ദ്രങ്ങള്‍ അടച്ചൂപൂട്ടും

ആണവപരീക്ഷണ കേന്ദ്രങ്ങള്‍ അടച്ചൂപൂട്ടും

മെയ് മാസത്തിൽ തന്നെ ആറ്റമിക് പരീക്ഷണ കേന്ദ്രങ്ങൾ‍ അടച്ചുപൂട്ടുമെന്ന് കിം ഉറപ്പുനൽകിയതായി ഉച്ചകോടിയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കി. ആണവനിരായുധീകരണം സംബന്ധിച്ച നടപടികൾ‍ സുതാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി ദക്ഷിണ കൊറിയയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിദഗ്ദരെയും മാധ്യമപ്രവർത്തകരെയും ഉടൻ തന്നെ രാജ്യത്തേയ്ക്ക് ക്ഷണിക്കുമെന്നും വക്താവ് യൂൺ യുങ് ചൂണ്ടിക്കാണിക്കുന്നു. രാജ്യാന്തര സമൂഹത്തെ ഇത് സംബന്ധിച്ച കാര്യങ്ങൾ‍ ബോധ്യപ്പെടുത്തുന്നതിനാണ് ഈ നീക്കം. ഉത്തരകൊറിയ ആണവായുധങ്ങൾ വ്യാപകമായി പരീക്ഷിക്കാൻ‍ തുടങ്ങിയതാണ് യുഎസിനെന്ന പോലെ ലോക രാഷ്ട്രങ്ങൾക്കും ഈ ആണവ രാഷ്ട്രം പേടി സ്വപ്നമായി മാറിയത്.

 കിമ്മിനെ മനസിലാക്കാൻ

കിമ്മിനെ മനസിലാക്കാൻ

താൻ നിർമാർജ്ജനം ചെയ്യുന്ന ശക്തിയാണെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയും ധരിച്ച് വച്ചിട്ടുള്ളത്. എന്നാൽ‍ ഒരിക്കൽ കൂടിക്കാഴ്ച നടത്തുന്നതോടെ ധാരണകൾ മാറുമെന്ന ശുഭാപ്തി വിശ്വാസവും കിം പ്രകടിപ്പിക്കുന്നു. ദക്ഷിണ കൊറിയ്ക്ക് നേരെയോ അമേരിക്കക്ക് നേരെയോ ആണവായുധം പ്രയോഗിക്കുമെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്. യുങ് പറയുന്നു. അമേരിക്കയുമായി കൂടിക്കാഴ്ച നടത്തുന്നതോടെ വിശ്വാസം കെട്ടിപ്പടുക്കാനാവുമെന്നും അധിനിവേശം നടത്തില്ലെന്നും കിം ഉറപ്പു നൽകുന്നു. ആണവായുധങ്ങൾ കൊണ്ട് ഞങ്ങൾക്ക് ജീവിക്കാനാവില്ലെന്നും കിം പറയുന്നു. ഉത്തരകൊറിയയിലെ പുങ്ക്യേ- റി ആണവനിലയം ടണൽ തകർന്നതിനെ തുടര്‍ന്ന് ഉപയോഗ ശൂ‌ന്യമായി മാറിക്കഴിഞ്ഞുവെന്നും യുങ് പറയുന്നു.

ആനുകൂല്യങ്ങള്‍ കൊറിയയ്ക്!

ആനുകൂല്യങ്ങള്‍ കൊറിയയ്ക്!

ആണവനിരായുധീകരണത്തിന്റെ പാതയിൽ സഞ്ചരിക്കാനിരിക്കുന്ന ഉത്തരകൊറിയയെ കാത്തിരിക്കുന്നത് പുതിയ അധ്യായമായിരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. ആയുധ പരീക്ഷണങ്ങൾ ഉപേക്ഷിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക വളർച്ചയിലും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും നടത്താന്‍ ഉത്തരകൊറിയയ്ക്ക് കഴിയും. ആയുധ പരീക്ഷണങ്ങൾ ഉപേക്ഷിക്കുന്നതോടെ രാജ്യത്തിന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളും നീങ്ങും. ഇത് വ്യാപാര ബന്ധങ്ങളും കയറ്റുമതിയും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

 ആണവായുധങ്ങളെന്തിന്?

ആണവായുധങ്ങളെന്തിന്?


ആണവായുധ വിമുക്ത കൊറിയന്‍ ഉപഭൂഖണ്ഡത്തിന് വേണ്ടി നേരിട്ടുള്ള ചർച്ചകള്‍ക്ക് അമേരിക്ക സന്നദ്ധത അറിയിച്ചാല്‍ ആണവായുധങ്ങൾ ഉപേക്ഷിക്കാമെന്ന വാഗ്ധാനം ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരകൊറിയ മുന്നോട്ടുവച്ചിരുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കാനുള്ള ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്കും ഉത്തരകൊറിയയ്ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണവായുധം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാരിലെത്തുന്നതിനായി അമേരിക്ക തന്നെ മുന്‍കയ്യെടുക്കണമെന്ന ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പെട്ടെന്ന് നടത്തണമെന്നുള്ള ആവശ്യമാണ് കിം ഉന്നയിച്ചിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച കിമ്മിനെ അഭിനന്ദിച്ച ട്രംപ് മേയ് മാസത്തോടെ കൂടിക്കാഴ്ച നടത്താമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.

English summary
North Korea promised to close its atomic test site next month and invite US weapons experts to the country, Seoul said Sunday, as Donald Trump expressed optimism about securing a nuclear deal in his summit with the secretive regime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X