• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ നേപ്പാൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഡാലോചന നടത്തി: ആരോപണവുമായി നേപ്പാൾ പ്രധാനമന്ത്രി

  • By Desk

കാഠ്മണ്ഡു: നേപ്പാളിൽ അധികാരത്തിലിരിക്കുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി പ്രധാനമന്ത്രി ശർമ ഒലിയുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ വിവാദം. ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ചെങ്കിലും തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുക അസാധ്യമാണെന്നാണ് ഒലിയുടെ പ്രസ്താവന.

കൊവിഡിനിടെ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ 15 പേർക്ക് രോഗം, പിന്നാലെ 6,26,600 രൂപ പിഴയുംകൊവിഡിനിടെ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ 15 പേർക്ക് രോഗം, പിന്നാലെ 6,26,600 രൂപ പിഴയും

 ഇന്ത്യൻ എംബസിക്ക് പഴി

ഇന്ത്യൻ എംബസിക്ക് പഴി

തന്നെ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്ത് നീക്കുന്നതിനായി കാഠ്മണ്ഡുവിലെ ഹോട്ടലിൽ യോഗം നടന്നുകൊണ്ടിരിക്കുകയാണന്നും ഇന്ത്യൻ എംബസിയും അതിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് ഒലിയുടെ അവകാശവാദം. പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് പോകാൻ ആരും പരസ്യമായി പറയുന്നില്ല. എന്നാൽ ഉള്ളിലൂടെയുള്ള നീക്കങ്ങൾ എനിക്ക് മനസ്സിലാവുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മദൻ ഭണ്ഡാരിയുടെ 69ാം ജന്മവാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം

ഇന്ത്യ ഒലി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും നേപ്പാളിലെ ഇന്ത്യൻ എംബസിയും ഇതിനായി ഗൂഡാലോചന നടത്തുന്നുണ്ടെന്നുമാണ് ഒലി കുറ്റപ്പെടുത്തുന്നത്. ഇന്ത്യൻ ഭൂപ്രദേശം ഉൾപ്പെട്ട നേപ്പാളി ഭൂപടത്തിന് ഭരണഘടനാ ഭേദഗതി നൽകിയതിന് ശേഷം തനിക്കെതിരെ ഗുഡാലോചനകൾ നടക്കുന്നുണ്ടെന്നും നേപ്പാൾ പ്രധാനമന്ത്രി അവകാശപ്പെടുന്നു. തന്നെ പെട്ടെന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള നീക്കങ്ങൾക്ക് പിന്നിൽ ചില നേപ്പാളി നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഒലി പറയുന്നു.

പിന്നോട്ടില്ലെന്ന്

പിന്നോട്ടില്ലെന്ന്


എന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ഒരു തുറന്ന പോരാട്ടം തന്നെ നടക്കുന്നുണ്ട്. നേപ്പാളിന്റെ പൌരത്വം എന്റെ ദൌർബല്യമല്ല. ഒരു ഭൂപടം അച്ചടച്ചതിന്റെ പേരിൽ ഒരു പ്രധാനമന്ത്രിയെ ഓഫീസിൽ നിന്ന് പുറത്താക്കാമെന്ന് ആരും ചിന്തിക്കേണ്ടെന്നും ഒലി വ്യക്തമാക്കി.

വിമർശനം പാർട്ടിയിൽ നിന്ന്

വിമർശനം പാർട്ടിയിൽ നിന്ന്


പ്രധാനമന്ത്രി കെപി ഒലി എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നും ഉടൻ തന്നെ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റ് പ്രചണ്ഡയാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ പാർട്ടിയിൽ ആഭ്യന്തരകലാപം ഉടലെടുത്തെങ്കിലും ഒലി രാജിവെക്കാൻ തയ്യാറായില്ല. ഇതോടെ നേപ്പാൾ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ വിഭജിക്കുമെന്ന് പ്രചണ്ഡ ഭീഷണി മുഴക്കിയിരുന്നു. പ്രചണ്ഡ എന്ന പുഷ്പ കുമാർ ധമാലാണ് രണ്ട് തവണ നേപ്പാൾ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. രാഷ്ട്രീയ നേതാവെന്ന നിലയിൽ ഒലിയെ പിന്തുണയ്ക്കുന്നത് വലിയ മണ്ടത്തരമാണെന്നും അദ്ദേഹം പറയുന്നു.

 ഭൂപട വിവാദം

ഭൂപട വിവാദം

ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ നേപ്പാൾ ഭരണഘടനയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൊളിറ്റിക്കൽ മാപ്പിന് ജൂൺ 13നാണ് നേപ്പാൾ പാർലമെന്റ് ഭേദഗതി പാസാക്കുന്നത്. ഇന്ത്യൻ അതിർത്തിയിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവയുടെ നിർണായക ഭാഗങ്ങൾ നേപ്പാളിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഭേദഗതിയാണ് നേപ്പാൾ പാർലമെന്റിൽ വോട്ട് ചെയ്ത് പാസാക്കിയത്. നേപ്പാളിന്റെ നടപടിയിൽ ഇന്ത്യ ഉടനടി തന്നെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഈ മൂന്ന് പ്രദേശങ്ങളും ഇന്ത്യ ഇന്ത്യയുടേതായി നിലനിർത്തുന്നതാണ്.

 റോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

ലിപുലേഖ് ചുരത്തെയും ഉത്തരാഖണ്ഡിലെ ധാർച്ചുലയെയും ബന്ധിപ്പിക്കുന്ന
80 കിലോമീറ്റർ നീളമുള്ള റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യ- നേപ്പാൾ ഉഭയക്ഷിബന്ധത്തിൽ വിള്ളലേൽക്കുന്നത്. മെയ് എട്ടിനായിരുന്നു റോഡിന്റെ ഉദ്ഘാടനം നടക്കുന്നത്. റോഡ് നേപ്പാളിന്റെ ഭൂപ്രദേശത്ത് കൂടിയാണ് കടന്നുപോകുന്നതെന്ന് അവകാശപ്പെട്ട നേപ്പാൾ ഉദ്ഘാടനത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. എന്നാൽ ഈ വാദം തള്ളിയ ഇന്ത്യ റോഡ് പൂർണമായും ഇന്ത്യൻ ഭൂപ്രദേശത്ത് കൂടിയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കിയിരുന്നു.

 എതിർപ്പ് പാർട്ടിയിൽ നിന്ന്

എതിർപ്പ് പാർട്ടിയിൽ നിന്ന്

അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുന്നുവെന്ന ഒലിയുടെ ആരോപണത്തോട് പ്രതികരിച്ച എൻസിപി നേതാവ് പറയുന്നത് അദ്ദേഹത്തിന്റെ എതിരാളികൾ പാർട്ടിക്കുള്ളിൽ തന്നെയാണ് എന്നാണ്. നേപ്പാൾ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയും പ്രധാനമന്ത്രിയും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. അദ്ദേഹത്തെ ഒതുക്കാനുള്ള ശ്രമം പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെ വിമർശിച്ച് രംഗത്തത്തുന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെയാണെന്നും നേതാവ് പറയുന്നു. ആദ്യ രണ്ട് ദിനം നടന്ന യോഗത്തിൽ ഒലി പങ്കെടുക്കാത്തത് തന്നെ ഒലിയും പ്രചണ്ടയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കുള്ള തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പലതവണ പ്രചണ്ഡ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Nepal Prime minister KP Sharma Oli claims India conspiring to destabilise his govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X