യുഎഇ രണ്ടര ദിവസം അവധി നൽകും; പുതുവൽസരത്തിന്റെ പൊതു അവധി ഇങ്ങനെ...
ദുബായ്: പുതുവൽസര ദിനമായ ജനുവരി 1 ശനിയാഴ്ച യു.എ.ഇ യിൽ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ തൊഴില്‍ നിയമ സംവിധാനം അനുസരിച്ചാണ് സർക്കാർ ഹ്യൂമൻ റിസോഴ്‌സസ് വിഭാഗത്തിന്റെ പ്രസ്താവന. ഇതോടെ യു എ ഇ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക.
ഡിസംബർ 31 വെള്ളിയാഴ്ച , ജനുവരി 1 ശനി, ജനുവരി 2 ഞായർ എന്നീ ദിവസങ്ങളിൽ പുതിയ അവധി സംവിധാന പ്രകാരം ഒഴിവ് ലഭിക്കും. ഈ അവധികൾ എല്ലാം കഴിഞ്ഞ് ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടത് തിങ്കളാഴ്ചയായിരിക്കും എന്നും റിപ്പോർട്ട് ഉണ്ട്.
എന്നാൽ, നേരത്തെ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി ക്രമീകരണം അനുസരിച്ച് ജനുവരി മുതൽ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് അവധി ദിനങ്ങൾ. അതേ സമയം, വെള്ളിയാഴ്ച 12 - മണി വരെ യു എ ഇ യിലെ ഓഫീസുകൾ പ്രവർത്തിക്കും.

ഉച്ചക്ക് ശേഷം വെള്ളിയാഴ്ചയും അവധി ലഭിക്കുന്നതോടെ ഫലത്തിൽ ഓരോ ആഴ്ചയും രണ്ടര ദിവസത്തെ അവധി ലഭിക്കും എന്നാണ് റിപ്പോർട്ട് . നിലവിൽ വെള്ളി, ശനി ദിവസങ്ങളിലാണ് രാജ്യത്ത് വാരാന്ത്യ അവധി നിലവിൽ ഉളളത്. ആഗോള തലത്തിലെ ബിസിനസ് രംഗത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറുന്നതിനാണ് പുതിയ അവധി രീതി നടപ്പിലാക്കിയത്.

അതേസമയം, രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധിയായിരിക്കും എന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഇന്ന് വ്യക്തമാക്കി. ഇതോടെ സ്വകാര്യ മേഖലയിൽ ഞായറാഴ്ച കൂടി അവധി നൽകുന്നതോടെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും.
അതേ സമയം, യു എ ഇ യിലെ പുതിയ വാരാന്ത്യ അവധി സംവിധാനം ഉപയോഗപ്പെടുത്താന്‍ സ്വകാര്യ മേഖലയും തയ്യാറാവണമെന്ന് മാനുഷിക വിഭവ ശേഷി മന്ത്രി വ്യക്തമാക്കിയിരുന്നു.

തൊഴിലാളികളുടെ പ്രൊഡക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും വ്യാപാര വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ അവധി സംവിധാനം പ്രയോജനപ്പെടുമെന്ന് മന്ത്രി ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവര്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 2 ആഴ്ച മുന്നെയാണ് മന്ത്രിയുടെ നിലപാട് വ്യക്തമാക്കിയത്.
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ മല്‍സരാധിഷ്ടിതത്വവും വിജയവും ഉറപ്പ് വരുത്തുന്ന രീതിയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ അവധി ദിനങ്ങള്‍ ക്രമപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

യു എ ഇയില്‍ പുതിയ തൊഴില്‍ നിയമം 2022 ഫെബ്രുവരി 2 മുതലാണ് നിലവില്‍ വരുന്നത്. പുതിയ നിയമ പ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ വാരാന്ത്യ അവധി ഏത് ദിവസങ്ങളില്‍ വേണമെന്നത് നിശ്ചയിക്കാനാവും. ആഴ്ച്ചയില്‍ ചുരുങ്ങിയത് ഒരു ദിവസം അവധി നല്‍കണം എന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് കമ്പനിയുടെ വിവേചനാധികാരത്തിന് അനുസരിച്ചോ മന്ത്രിസഭാ തീരുമാന പ്രകാരമോ വര്‍ധിപ്പിക്കാവുന്നതാണ്. എന്നാൽ, 2022 ജനുവരി 1 മുതല്‍ നടപ്പിലാക്കുന്ന രണ്ടര ദിവസം അവധി സംവിധാനം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഒമൈക്രാൺ: 'സൗദിയ്ക്ക് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം', പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
സുവര്‍ണ്ണ ജൂബിലിയിലെ ഈ മാറ്റം ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇതൊരു വലിയ പ്രതിബദ്ധതയാണെന്നും 2071 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച രാജ്യത്തെ താമസക്കാര്‍ യു എ ഇ യിലായിരിക്കുമെന്നും കമ്പനി സിഇഒ ഈസ അല്‍ ഗുര്‍ഗ് പറഞ്ഞിരുന്നു.