• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ന്യൂയോര്‍ക്ക് കണ്ണീര്‍ വാര്‍ക്കുന്നു, ഹാര്‍ട്ട് ഐലന്‍ഡില്‍ കൂട്ട കുഴിമാടങ്ങള്‍, അനാഥ കേന്ദ്രം!!

ന്യൂയോര്‍ക്ക്: അമേരിക്ക കോവിഡിന്റെ താണ്ഡവത്തില്‍ പകച്ച് നില്‍ക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന രാജ്യത്തേക്കാള്‍ ഭീകരമാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ അവസ്ഥ. ഇവിടെ മരിച്ച് വീഴുന്നവരെ ഒന്ന് തിരിച്ചറിയാന്‍ പോലുമാവുന്നതിന് മുമ്പ് കുഴിമാടങ്ങളിലേക്ക് എടുക്കുകയാണ്. ഇത്രയധികം ദാരുണമായ അവസ്ഥ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ന്യൂയോര്‍ക്ക് നേരിട്ടിട്ടുണ്ടാവില്ല.

അതേസമയം റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഇവിടെ കൂട്ടകുഴിമാടങ്ങളാണ് ഒരുങ്ങുന്നത്. പ്രിയപ്പെട്ടവരുടെ മുഖമൊന്ന് കാണാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഇത്തരത്തിലൊരു കാഴ്ച്ച നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പത്തിരട്ടി ഭീകരാവസ്ഥയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ നില്‍ക്കുന്നത്. സംസ്ഥാനം സ്വകാര്യ ആശുപത്രികളുടെ അടക്കം സഹായം ഈ വിഷയത്തില്‍ തേടേണ്ടി വന്നു. എല്ലാ മേഖലയും തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ് ന്യൂയോര്‍ക്ക്.

കൂട്ടകുഴിമാടങ്ങള്‍ ഒരുങ്ങി

കൂട്ടകുഴിമാടങ്ങള്‍ ഒരുങ്ങി

മരിച്ചവരെ നേരെ കൂട്ടകുഴിമാടത്തിലേക്കാണ് മാറ്റുന്നത്. ഇതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശവപ്പെട്ടികള്‍ നേരെ ഈ കുഴിമാടത്തിലേക്ക് ഇറക്കി വെക്കുകയാണ്. തുടര്‍ന്ന് ഇവര്‍ കുഴിച്ച് മൂടും. ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്‍ഡിലാണ് ഈ കുഴിമാടം ഒരുങ്ങിയിരിക്കുന്നത്. ബന്ധുക്കള്‍ ഇല്ലാത്തവര്‍ക്കോ സ്വന്തമായി സംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാത്തവര്‍ക്കോ ആണ് ഇവിടെ സംസ്‌കാരമൊരുക്കാറുള്ളത്. അത്തരമൊരു ദൗര്‍ഭാഗ്യമാണ് ന്യൂയോര്‍ക്ക് ജനതയെ തേടിയെത്തിയിരിക്കുന്നത്. നഗരം കണ്ണീര്‍ വാര്‍ക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്.

അതി ഗുരുതര സാഹചര്യം

അതി ഗുരുതര സാഹചര്യം

ന്യൂയോര്‍ക്കിലെ സാഹചര്യം അതി ഗുരുതരമാണ്. ഏതൊരു രാജ്യത്തേക്കാളും കൂടുതല്‍ കൊറോണ കേസുകള്‍ ഇവിടെ മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഏഴായിരത്തോളം പേര്‍ മരിച്ചു. സ്‌പെയിനിലും 1,53000, ഇറ്റലിയില്‍ 1,43000 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ന്യൂയോര്‍ക്കില്‍ ഇത് 1,59,9374 ആണ്. യുഎസ്സില്‍ മാത്രം 16500 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

150 വര്‍ഷത്തെ ചരിത്രം

150 വര്‍ഷത്തെ ചരിത്രം

ഹാര്‍ട്ട് ഐലന്‍ഡിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. കഴിഞ്ഞ 150 വര്‍ഷമായി ഇവിടെയാണ് കൂട്ട കുഴിമാടങ്ങള്‍ ഒരുക്കാറുള്ളത്. അനാഥരെ സ്ഥിരമായി ഇവിടെയാണ് അടക്കം ചെയ്യാറുള്ളത്. അതേസമയം കൊറോണ ബാധിച്ച് മരിക്കാത്തവരെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സാധാരണ റൈക്കേഴ്‌സ് ദ്വീപിലെ തടവുകാരാണ് ഇവിടെയുള്ള കുഴിമാടങ്ങളില്‍ ജോലി ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ മരണനിരക്ക് വര്‍ധിച്ചതിനാല്‍ കരാറുകാരെ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഇത്തരം കുഴിമാടങ്ങള്‍ അനിവാര്യമാണെന്ന് പറഞ്ഞിരുന്നു.

ഞെട്ടിപ്പിക്കുന്ന കണക്ക്

ഞെട്ടിപ്പിക്കുന്ന കണക്ക്

ഇവിടെ രണ്ട് ഡസനോളം മൃതദേഹങ്ങള്‍ ഒരുദിവസം വരാറുണ്ട്. അഞ്ച് ദിവസത്തോളം ഇത്രയം മൃതദേഹങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. ബോഡി ബാഗുകളില്‍ മൃതദേഹം വെച്ച ശേഷം പൈന്‍ പെട്ടികളിലാണ് ഇവയെ സംസ്‌കരിക്കുന്നതിനായി ഇറക്കി വെക്കുക. ഓരോ പെട്ടിയുടെ മുകളിലും മരിച്ചയാളുടെ പേരുണ്ടാവും. ആവശ്യം വന്നാല്‍ ഇവ തോണ്ടിയെടുക്കുന്നതിന് വേണ്ടിയാണിത്. അതേസമയം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ മരണനിരക്ക് കുറഞ്ഞതില്‍ ആശ്വാസം പ്രകടിപ്പിച്ചു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങള്‍ ശേഖരിക്കും

മൃതദേഹങ്ങള്‍ ശേഖരിക്കും

ഹാര്‍ട്ട് ഐലന്‍ഡിലെ കേന്ദ്രത്തില്‍ 900 മൃതദേഹം വരെ കെട്ടിടങ്ങളില്‍ വെക്കാന്‍ സാധിക്കും. ഇവിടെ റെഫ്രിഡ്ജിറേറ്റര്‍ സൗകര്യമുണ്ട്. നാലായിരം മൃതദേഹങ്ങള്‍ വരെ വെക്കാന്‍ ശേഷിയുള്ള 40 റെഫ്രിഡ്ജിറേറ്റര്‍ ട്രക്കുകളുമുണ്ട്. ഹാര്‍ട്ട് ഐലന്‍ഡിന്റെ ഭാഗമായ റന്‍ഡാല്‍സ് ഐലന്‍ഡില്‍ ഇത്തരത്തിലുള്ള നിരവധി ട്രക്കുകള്‍ പാര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയെ ഉപയോഗിച്ചേക്കാന്‍ സാധ്യതയുണ്ട്. ഇവയെ അത്യാവശ്യ ഉപകരണങ്ങള്‍ കൈമാറുന്നതിനായും ഉപയോഗിക്കും. അതേസമയം വൈറ്റ് ഹൗസ് ഡോക്ടറായ ഫൗസി നേരത്തെ രണ്ട് ലക്ഷത്തോളം പേര്‍ യുഎസില്‍ കോവിഡ് ബാധിച്ച് മരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തൊഴിലില്ലായ്മ കനക്കുന്നു

തൊഴിലില്ലായ്മ കനക്കുന്നു

അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ ആഴ്ച്ചയിലെ കണക്കുകള്‍ നോക്കുമ്പോള്‍ ആറ് മില്യണ്‍ പേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി പുതിയതായി അപേക്ഷിച്ചിരിക്കുന്നത്. മൊത്തം 16.8 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ ഇല്ലാതിരിക്കുന്നത്. ഇത് അമേരിക്കയ്ക്ക് കോവിഡ് ബാധ ഒഴിഞ്ഞാല്‍ വരാന്‍ പോകുന്ന ദുരന്തമാണ്. യുഎസ്സില്‍ ഭൂരിഭാഗം വാണിജ്യ കേന്ദ്രങ്ങളും പൂട്ടിയ അവസ്ഥയിലാണ്. ഏപ്രില്‍ ആദ്യത്തില്‍ തന്നെ സാമ്പത്തിക സ്ഥാപനങ്ങള്‍ തുറക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

English summary
new york digging mass graves for coronavirus deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X