കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ;രാജ്യം ഒറ്റപ്പെടുന്നു,മുന്നറിയിപ്പ് സുരക്ഷാ ഏജന്‍സികള്‍ക്കും

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ സര്‍ക്കാരിനും സുരക്ഷാ സുരക്ഷാ ഏജന്‍സികള്‍ക്കും മുന്നറിയിപ്പുമായി പാക് മാധ്യമങ്ങള്‍. പാക് മാധ്യമമായ ദി നാഷന്‍ ടുഡേയാണ് ഒരാഴ്ചയായി മുഖപ്രസംഗത്തില്‍ സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ ആഞ്ഞടിച്ച ഇന്ത്യ സൈനിക ബ്രിഗേഡ് ആക്രമിച്ചവരില്‍ നിന്ന് കണ്ടെടുത്തത് പാക് നിര്‍മ്മിത ആയുധങ്ങളുടെ തെളിവുകള്‍ പാകിസ്താന്‍ അംബാസഡര്‍ക്ക് കൈമാറിയിരുന്നു. ഇന്ത്യ നല്‍കിയ തെളിവുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറാവാത്ത പാകിസ്താന്‍ പാക് മണ്ണില്‍ വേരുറച്ചിട്ടുള്ള ഭീകരവാദത്തിനെതിരെ നടപടിയെടുക്കാനും തയ്യാറായിരുന്നില്ല.

തിരിച്ചടി ലോകരാജ്യങ്ങളില്‍ നിന്നുതന്നെ

തിരിച്ചടി ലോകരാജ്യങ്ങളില്‍ നിന്നുതന്നെ

ഭീകരവാദത്തോട് പാകിസ്താന്‍ സ്വീകരിക്കുന്ന ഉദാസീന മനോഭാവം ആഗോളതലത്തില്‍ രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിന് ഇടയാക്കുമെന്നാണ് പാക് മാധ്യമങ്ങളുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

മദര്‍ഷിപ്പ് ഓഫ് ടെറര്‍

മദര്‍ഷിപ്പ് ഓഫ് ടെറര്‍

പാക് സര്‍ക്കാരിനോടും പാക് സൈന്യത്തോടും അടുത്ത ബന്ധം പുലര്‍ത്തുന്ന ദി നാഷനാണ് പാകിസ്താനെതിരെ സംസാരിക്കാന്‍ ആരംഭിച്ചിട്ടുള്ളത്. ബ്രിക് ഉച്ചകോടിയ്ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താനെതിരെ നടത്തിയ ' മദര്‍ഷിപ്പ് ഓഫ് ടെറര്‍' എന്ന പരാമര്‍ശവും ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള വിയോജിപ്പുകളും പാകിസ്താനുള്ള മുന്നറിയിപ്പാണെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

പാക്- ചൈന കൂട്ടുകെട്ട്

പാക്- ചൈന കൂട്ടുകെട്ട്

ഭീകരവാദത്തോട് പാകിസ്താന്‍ പുലര്‍ത്തുന്ന ഉദാസീനതയുടെ ഉദാഹരണമാണ് പാകിസ്താനും ചൈനയും തമ്മിലുള്ള കൂട്ടുകെട്ടെന്നും പാകിസ്താന്‍ ശ്രമിക്കേണ്ടത് പാകിസ്താന്റെ മണ്ണിലുള്ള ഭീകരവാദത്തെ ഇല്ലാതാക്കണമെന്നും ദി നാഷന്‍ ഓര്‍മ്മിപ്പിക്കുന്നു.

 ഇന്ത്യയുടെ സമീപനം

പാകിസ്താനില്‍ നവംബറില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചതും പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ഇന്ത്യ പാകിസ്താന് നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളാണെന്നും പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 പാക് സൈന്യവും സര്‍ക്കാരും

പാക് സൈന്യവും സര്‍ക്കാരും

ഭീകരവാദത്തെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ പാക് സര്‍ക്കാരും പാക് സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സിറില്‍ അല്‍മെയ്ദ എന്ന മാധ്യമപ്രവര്‍ത്തകന് രാജ്യത്തിന് പുറത്തേയ്ക്ക് സഞ്ചരിക്കുന്നതിന് പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

 മസൂര്‍ അസദിനെതിരെ

മസൂര്‍ അസദിനെതിരെ

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കാത്തതിനെയും ദി ഡോണ്‍ ചോദ്യം ചെയ്തിരുന്നു. പാകിസ്താന്റെ സുരക്ഷയ്ക്കും മസൂദ് അസര്‍ ഭീഷണിയാണെന്നായിരുന്നു മാധ്യമം ഉന്നയിച്ച വാദം.

പാകിസ്താന്റെ പ്രതിച്ഛായ

പാകിസ്താന്റെ പ്രതിച്ഛായ

ഉറി ഭീകരാക്രമണവും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടുകളും വിദേശ രാജ്യങ്ങള്‍ക്ക് മുമ്പില്‍ പാകിസ്താന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ദി നാഷന്റെ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

English summary
Pak media warns Pak army and security agencies over global isolation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X