ഹാഫിസ് സയീദിന്റെ സ്വത്തുക്കള്‍ പാകിസ്താന്‍ കണ്ടുകെട്ടും!! ലക്ഷ്യം രണ്ട് സംഘടനകള്‍ സയീദിനെ പൂട്ടും!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാക് ഭീകരന്‍ ഹാഫിസ് സയീദിന് കടിഞ്ഞാണിടാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ജീവകാരുണ്യ പ്രവ‍ര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്‍റെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും കണ്ടുകെട്ടാനാണ് നീക്കമെന്ന് പാക് അധികൃതരെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രവിശ്യാ - ഫെഡറല്‍ സര്‍ക്കാരുകളുമായി ചേര്‍ന്ന് ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുന്നതിനായി രഹസ്യ ഉത്തരവിറക്കാനാണ് നീക്കമെന്നും റോയിറ്റേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഡിസംബര്‍ 19 ന് ചേര്‍ന്ന യോഗത്തിന് പുറമേ പല ഉന്നതതല യോഗങ്ങളും പാകിസ്താനില്‍ നടന്നതായും റോയിറ്റേഴ്സ് പറയുന്നു.

-hafizsaeed-jud-

ജീവകാരുണ്യ സംഘടനയ്ക്ക് പണികിട്ടും

ഹാഫിസ് സയീദിന്റെ രണ്ട് ജീവകാരുണ്യ സംഘടനകളായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നിവ ഏറ്റെടുക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നതിനായി ധനകാര്യ മന്ത്രാലയം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും അ‍ഞ്ച് പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 19ന് പാക് ധനകാര്യമന്ത്രലായത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിറ്റേഴ്സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രണ്ടും ഭീകര സംഘടനകള്‍

ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നീ സംഘടനകളെ അമേരിക്ക നേരത്തെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദാണ് 1987ല്‍ ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഹാഫിസ് സയീദ് തന്നെ പലതവണ രംഗത്തെത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ സയീദിനെ വിചാരണ ചെയ്യാന്‍ പര്യാപ്തമായ തെളിവുകളില്ലെന്നാണ് പാക് കോടതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ലഷ്കര്‍ ത്വയ്ബയുടെ പ്രതികരണം ലഭ്യമല്ല.

ഹാഫിസ് സയീദിന്റെ രണ്ട് ജീവകാരുണ്യ സംഘടനകളായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നിവ ഏറ്റെടുക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നതിനായി ധനകാര്യ മന്ത്രാലയം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും അ‍ഞ്ച് പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 19ന് പാക് ധനകാര്യമന്ത്രലായത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിറ്റേഴ്സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pakistan's government plans to seize control of charities and financial assets linked to Islamist leader Hafiz Saeed, who Washington has designated a terrorist, according to officials and documents reviewed by Reuters.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്